മലബന്ധം ഏറ്റവും സാധാരണമായ രോഗമാണ്. പക്ഷേ ഭക്ഷണ ചക്രത്തെ വളരെയധികം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്. മലബന്ധം ആരോ​ഗ്യത്തെ ബാധിക്കുകയും മറ്റ് പല രോ​ഗങ്ങളിലേക്കും നയിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കൂടുതലായി കഴിക്കാൻ ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ അഞ്ചിൽ ഒരാൾക്ക് മലബന്ധം ഉണ്ട്. ഇത് ദിവസം മുഴുവൻ അസ്വസ്ഥതകൾക്ക് കാരണമാകും. പല വിട്ടുമാറാത്ത രോഗങ്ങളുടെ മൂലകാരണവുമാണ് മലബന്ധം. മലബന്ധം ഒഴിവാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഡോ. ലവ്‌നീത് ബത്ര ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവച്ചു. ഇതിൽ നിർദേശിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.


പ്ലം: മലബന്ധം ഒഴിവാക്കുന്നതിനുള്ള ഒരു മികച്ച ഫലമാണ് പ്ലം. പ്ലമിൽ സോർബിറ്റോൾ അടങ്ങിയിട്ടുണ്ട്. കുടലിലേക്ക് വെള്ളം വലിച്ചുകൊണ്ട് പോകുന്നതിനും മലബന്ധം ലഘൂകരിക്കുന്നതിനും മലവിസർജ്ജനം സു​ഗമമാക്കുന്നതിനും സഹായിക്കും.


വെജിറ്റബിൾ ജ്യൂസ്: പച്ചക്കറികൾ മലബന്ധം ലഘൂകരിക്കുന്നത് മികച്ചതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികൾ ഉപയോ​ഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിക്കാവുന്നതാണ്. ഒരു ​ഗ്ലാസ് പച്ചക്കറി ജ്യൂസ് പതിവായി കഴിക്കുന്നത് മലബന്ധം തടയാൻ മികച്ച മാർ​ഗമാണ്. ചീര, തക്കാളി, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികൾ ജ്യൂസ് ഉണ്ടാക്കുന്നതിന് മികച്ചതാണ്. ഇവയിൽ നാരങ്ങ നീര്, ഇഞ്ചി എന്നിവ ചേർത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നത് വളരെ ​ഗുണം ചെയ്യും.


ALSO READ: Vitamin Deficiencies: ശ്രദ്ധിക്കുക ഈ വിറ്റാമിനുകളുടെ കുറവ് നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം


ത്രിഫല: ത്രഫലയിൽ മൂന്ന് പ്രധാന ഔഷധങ്ങൾ ഉണ്ട്. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവ അടങ്ങിയ ത്രിഫലം മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് ഒരു കപ്പ് ചെറുചൂടുള്ള പാലിലോ ചെറുചൂടുള്ള വെള്ളത്തിലോ അര ടീസ്പൂൺ ത്രിഫല ചേർത്ത് കഴിക്കുന്നത് മലബന്ധം പരിഹരിക്കുന്നതിന് നല്ലതാണ്.


ഓട്‌സ്: പ്രോബയോട്ടിക് പ്രവർത്തനങ്ങളുള്ള ഒരു ലയിക്കുന്ന നാരായ ബീറ്റാ-ഗ്ലൂക്കനുകളാൽ സമ്പന്നമായ ഒരു ധാന്യമാണ് ഓട്‌സ്. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാനും ഓട്സ് സഹായിക്കുന്നു. ഇത് കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കാനും ദഹനപ്രക്രിയ മികച്ചതാക്കാനും സഹായിക്കുന്നു.


നെയ്യ്: നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടറേറ്റ് മലബന്ധത്തിനുള്ള പരിഹാരമായി പ്രവർത്തിക്കും. നെയ്യിന്റെ എണ്ണമയമുള്ള ഘടന ലൂബ്രിക്കേറ്റിംഗ് ഓയിലായി പ്രവർത്തിക്കുകയും കുടലിലെ ഭക്ഷണാവശിഷ്ടങ്ങളുടെ കാഠിന്യത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് മലബന്ധം തടയാൻ മികച്ചതാണ്.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.