Type 2 Diabetes: ചായ കുടിയ്ക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഒരു കപ്പ് ചൂട് ചായയ്ക്കൊപ്പമാണ് നമ്മില്‍ പലരും ദിവസം ആരംഭിക്കുന്നതുതന്നെ...!! കൂടെക്കൂടെ ചായ കുടിയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. എന്നാല്‍, നമുക്കറിയാം, അമിതമായി ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, അടുത്തിടെ പുറത്തുവന്ന ചായയുമായി ബന്ധപ്പെട്ട ഒരു പഠനം അതിശയിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വിട്ടിരിയ്ക്കുന്നത്. അതായത്, അമിതമായി ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എങ്കിലും ടൈപ്പ് 2 പ്രമേഹക്കാര്‍ക്ക് മൃതസഞ്ജീവനിയാണ് ചായ എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. 


Also Read:  Herbs for Diabetes: പ്രമേഹം കുറയ്ക്കും അടുക്കളയിലെ ചില വിരുതന്മാര്‍...!
 
അതായത്, ചായ കുടിയ്ക്കുന്നത്, ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത് സംബന്ധിച്ച  ഗവേഷണത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. പഠനം പറയുന്നതനുസരിച്ച് ദിവസവും നാല് കപ്പ് ചായ കുടിച്ചാൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത  ഏറെ കുറയ്ക്കാമെന്ന് ഈ പഠനം പറയുന്നു. 


Also Read:  Superfoods: ആരോഗ്യത്തോടെയിരിക്കാം, ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ സൂപ്പര്‍ ഫുഡ്സ്


ഇത്  സംബന്ധിച്ച പഠനവും ഗവേഷണങ്ങളും 8 രാജ്യങ്ങളിലായി 1 ദശലക്ഷം ആളുകളില്‍ നടത്തിയിരുന്നു.  റിപ്പോര്‍ട്ട് അനുസരിച്ച്, ദിവസവും നാല് കപ്പ് ചായ വരെ കുടിക്കുന്നവരിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 17% ശതമാനം കുറവായുമെന്ന് കണ്ടെത്തി. ഈ കണ്ടെത്തലുകൾ സെപ്റ്റംബർ 19 മുതൽ സെപ്റ്റംബർ 23 വരെ നടക്കുന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ഡയബറ്റിസിൽ അവതരിപ്പിക്കും. ഈ വാർഷിക സമ്മേളനം സ്വീഡനിലാണ്  നടക്കുന്നത്. 


കറുപ്പ് (Black Tea), പച്ച (Green Tea), ഊലോങ് ചായ (Oolong Tea) എന്നിവ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെ കുറയ്ക്കുന്നതായാണ് ഈ പഠനത്തില്‍ പറയുന്നത്.  


നാല് കപ്പ് ചായ കുടിച്ചാൽ ടൈപ്പ് 2 പ്രമേഹം കുറയ്ക്കാം. ഇതില്‍ ധാരാളം ആന്‍റിഓക്‌സിഡന്‍റും  ആന്‍റി-ഇൻഫ്ലമേറ്ററിയും ആന്‍റികാർസിനോജെനിക് ഘടകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ പരിമിതമായ അളവിൽ ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും,  ചൈനയിലെ വുഹാൻ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ എഴുത്തുകാരൻ സിയിംഗ് ലി പറയുന്നു.  


ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്  ഗവേഷകര്‍ മുന്‍പും ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് ഇതാദ്യമായാണ് ഗവേഷകർ പറയുന്നത്.


ചായയും പ്രമേഹവും തമ്മിലുള്ള ബന്ധത്തിന്‍റെ ഈ പഠനത്തിന്‍റെ  ഒരു മെറ്റാ അനാലിസിസ് ചായ ഉപഭോഗവും ടൈപ്പ് 2 ഡയബറ്റിസ് (T2D) അപകടസാധ്യതയും തമ്മിലുള്ള ഒരു രേഖീയ ബന്ധം കണ്ടെത്തി. അതായത്, ദിവസവും ഒരു കപ്പ് ചായ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത ഒരു ശതമാനവും ഒന്നു മുതൽ മൂന്ന് കപ്പ് ചായ കുടിക്കുന്നത് 4 ശതമാനവും 4 കപ്പ് ചായ കുടിച്ചാൽ 17 ശതമാനവും കുറയ്ക്കാൻ കഴിയുമെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. 


ഇടയ്ക്കിടെയുള്ള ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച വിശപ്പ്, പെട്ടെന്നുള്ള ശരീരഭാരം  കുറയല്‍, ക്ഷീണം, കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള അണുബാധകൾ എന്നിവ  ടൈപ്പ് 2 പ്രമേഹത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.