Tea For Weight Loss: അമിതമായ ശരീരഭാരം പലരും നേരിടുന്ന പ്രശ്നമാണ്. പലരും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനാൽ അവരുടെ ശരീരഭാരം വര്‍ദ്ധിക്കുകയാണ്. കൊറോണ വ്യാപനം മൂലം ജിമ്മുകളും അടച്ചിട്ടിരിക്കുകയാണ്, പലർക്കും വ്യായാമം ചെയ്യാൻപോലും സാധിക്കുന്നില്ല.  


COMMERCIAL BREAK
SCROLL TO CONTINUE READING

തടി കുറയ്ക്കാന്‍ ആളുകൾ പലതരം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാറ്. പ്രത്യേക ഭക്ഷണ ക്രമം,  കുറച്ച് ഭക്ഷണം കഴിക്കുക, എന്നാൽ ഇത് എന്തെങ്കിലും കാര്യമായ മാറ്റം കാണിക്കുന്നുണ്ടോ? തടി കുറയ്ക്കുക എന്നത്  ഇന്നത്തെ കാലത്ത് വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്.  
 
ശരീരഭാരം കുറയ്ക്കാന്‍  പാടുപെടുന്നവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് ഈ ഉപായം ഏറെ പ്രയോജനപ്പെടും.  വ്യായാമമോ, മറ്റ്  പ്രത്യേക ഭക്ഷണ ക്രമമോ ഇല്ല, ഈ പ്രത്യേകതരം ചായ നിങ്ങളുടെ  ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക,  ഞൊടിയിടയില്‍ ഫലം ഉറപ്പ്...  


ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ വ്യത്യസ്ത വഴികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ, തീർച്ചയായും ഇവിടെ പറഞ്ഞിരിക്കുന്ന ചായ നിങ്ങള്‍ക്ക് ഉപകാരപ്പെടും. ഈ ചായ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ  നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. 


 ചായ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് നിങ്ങൾ ഒരുപക്ഷെ ആദ്യമായാവും കേള്‍ക്കുന്നത്. ഇവിടെ പറയുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെ എളുപ്പമുള്ള ചില പ്രത്യേക ചായകളെക്കുറിച്ചാണ്...


ഗ്രീൻ ടീ  (Green Tea Benefits) 
ഗ്രീൻ ടീ കുടിക്കുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്.  ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കുന്നവര്‍ ഏറെയാണ്‌.  ഗ്രീൻ ടീ രക്തയോട്ടം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിന്‍റെ  അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ കുടിച്ചാൽ പെട്ടെന്ന്  തടി കുറയുകയും ഫിറ്റായിരിക്കുകയും ചെയ്യാം.


Also Read: Benefits Of Blueberry: ഈ പഴം പ്രമേഹത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും!


ബ്ലാക്ക് ടീ  (Black Tea helps to burn fat) 
വയറില്‍ കൊഴുപ്പ് അടിയുന്നത്  പലരും നേരിടുന്ന വലിയ പ്രശ്നമാണ്.  അതിനായി അവർ കൊഴുപ്പ് ഇല്ലാതാക്കുന്നതോ  ശരീരഭാരം കുറയ്ക്കുന്നത ആയ  ഉൽപ്പന്നങ്ങള്‍  ഉപയോഗിക്കുന്നു. വയറില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ നിങ്ങളുടെ ഭക്ഷണത്തിൽ ബ്ലാക്ക് ടീ ഉൾപ്പെടുത്താം. അതിൽ പ്രത്യേക ചേരുവകൾ അടങ്ങിയിരിക്കുന്നു. പോഷകങ്ങളുടെയും ആൻറി ഓക്സിഡൻറുകളുടെയും  ഉറവിടമാണ് ബ്ലാക്ക് ടീ 


Also Read: Viral News: തീപ്പെട്ടിയ്ക്കുള്ളില്‍ ഒതുങ്ങും ഈ പട്ടുസാരി..! വില കേട്ട് ഞെട്ടണ്ട


നാരങ്ങ ഇഞ്ചി ചായ (Lemon Ginger Tea helps to loss weight) 
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് നാരങ്ങ ചായ കുടിക്കാം. വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ ഇഞ്ചി നാരങ്ങാ ചായ ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.  ഇതുകൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നാരങ്ങ ചായ ഫലപ്രദമാണ്.


Also Read: Surya Namaskar Benefits: ശരീരഭാരം കുറയ്ക്കും, വിഷാദരോഗത്തില്‍ നിന്നും മുക്തി, പതിവാക്കാം സൂര്യ നമസ്‌കാരം


ഒലോ൦ഗ് ടീ   (Oolong Tea to control sugar level) 
ഒലോ൦ഗ് ടീ  ചൈനീസ് ചായയാണെന്ന് നിങ്ങൾക്കറിയാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ്  ഇല്ലാതാക്കാന്‍  ഒലോ൦ഗ് ടീ   ഗുണം ചെയ്യുമെന്ന് പല ഗവേഷണങ്ങളും കാണിക്കുന്നു. നിങ്ങളുടെ  ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിലാണെങ്കിൽ, ഈ ചായ നിങ്ങൾക്ക് ഗുണം ചെയ്യും. തടി കുറയ്ക്കാൻ സഹായിക്കുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് ഈ ചായ നിര്‍മ്മിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.