Surya Namaskar Benefits: ശരീരഭാരം കുറയ്ക്കും, വിഷാദരോഗത്തില്‍ നിന്നും മുക്തി, പതിവാക്കാം സൂര്യ നമസ്‌കാരം

ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ ഒരേയൊരു മന്ത്രം അന്വേഷിക്കുകയാണ് എങ്കില്‍ അതിനുള്ള ഉത്തരമാണ്  സൂര്യ നമസ്കാരം.  

Written by - Zee Malayalam News Desk | Last Updated : Jan 10, 2022, 10:37 PM IST
  • ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ ഒരേയൊരു മന്ത്രം അന്വേഷിക്കുകയാണ് എങ്കില്‍ അതിനുള്ള ഉത്തരമാണ് സൂര്യ നമസ്കാരം.
  • സൂര്യ നമസ്‌കാരം നിങ്ങളെ ശാരീരികമായി ആരോഗ്യത്തോടെ നിലനിർത്തുക മാത്രമല്ല, മാനസികാരോഗ്യം നിലനിർത്തുന്നതിനും വളരെ ഫലപ്രദമാണ്.
Surya Namaskar Benefits: ശരീരഭാരം കുറയ്ക്കും, വിഷാദരോഗത്തില്‍ നിന്നും മുക്തി, പതിവാക്കാം സൂര്യ നമസ്‌കാരം

Surya Namaskar Benefits: ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ ഒരേയൊരു മന്ത്രം അന്വേഷിക്കുകയാണ് എങ്കില്‍ അതിനുള്ള ഉത്തരമാണ്  സൂര്യ നമസ്കാരം.  

സൂര്യ നമസ്‌കാരം നിങ്ങളെ ശാരീരികമായി ആരോഗ്യത്തോടെ നിലനിർത്തുക മാത്രമല്ല, മാനസികാരോഗ്യം നിലനിർത്തുന്നതിനും വളരെ ഫലപ്രദമാണ്.

സൂര്യന്‍റെ കിരണങ്ങൾ നിങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നു, അത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും ചെയ്യുന്നു. 

സൂര്യ നമസ്കാരം
 
12 യോഗാസനങ്ങൾ  കൂടിച്ചേര്‍ന്ന ഒന്നാണ് സൂര്യ നമസ്‌കാരം. എല്ലാ പ്രായക്കാര്‍ക്കും പ്രയോജനപ്രദമായ ഒരു ആസനമാണ് ഇത്. ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാന്‍ സൂര്യനമസ്‌കാരം സഹായകമാവുന്നു. 

പന്ത്രണ്ട് സ്ഥിതികളിലൂടെയാണ് ഈ ആസനം പൂര്‍ത്തിയാവുക. ഓരോ ആസനത്തിനും അതിന്‍റെതായ പ്രാധാന്യമുണ്ട്. സൂര്യ നമസ്കാരം ചെയ്യുന്നതിലൂടെ, രക്തചംക്രമണം ശരിയായി നടക്കുന്നു,  എല്ലാ രോഗങ്ങളിൽ നിന്നും നിങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നു. നിങ്ങൾ സമ്മർദ്ദത്തിലാണ് ജീവിക്കുന്നതെങ്കില്‍, സൂര്യ നമസ്കാരം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും. 

Also Read: Weight Loss Tips: ഈ 6 ഭക്ഷണ സാധനങ്ങൾ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, വയറിലെ കൊഴുപ്പ് ഇല്ലാതാക്കാം

സൂര്യ നമസ്‌കാരത്തിന്‍റെ ഗുണങ്ങൾ

1.  സൂര്യ നമസ്‌കാരം നിങ്ങളുടെ ദഹനവ്യവസ്ഥ മികച്ചതാക്കി മാറ്റുന്നു. 

2. സൂര്യ നമസ്‌കാരം ചെയ്യുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയുകയും ശരീരത്തിന് വഴക്കമുണ്ടാകുകയും ചെയ്യുന്നു.

3. ആർത്തവം ക്രമപ്പെടുത്തുന്നതിനാൽ സൂര്യ നമസ്‌കാരം വളരെ പ്രയോജനകരമാണ്.

4. നടുവേദന, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ  സൂര്യനമസ്‌കാരം സഹായകമാണ്. 

5. ശരീരത്തിന് വിശ്രമം നൽകാനും നിങ്ങൾക്ക് ഉന്മേഷം നൽകാനുമുള്ള ഏറ്റവും നല്ല ഉപായമാണ് സൂര്യ നമസ്കാരം

Also Read: ഈ മൂന്ന് കാര്യങ്ങൾ ദിവസവും കഴിക്കുക, വയറിലെ കൊഴുപ്പ് അലിയിച്ചു കളയാം!

സൂര്യ നമസ്കാരം എങ്ങനെ ചെയ്യാം?
സൂര്യ നമസ്‌കാരത്തിൽ 12 യോഗാസനങ്ങളുണ്ട്, ഘട്ടം ഘട്ടമായി നിങ്ങൾക്ക് സൂര്യ നമസ്‌കാരം എങ്ങനെ ചെയ്യാമെന്ന് നോക്കാം 

1. പ്രണാമാസനം - പ്രാർത്ഥനാ പോസ്  (Pranamasana – The Prayer Pose) 
2. ഹസ്ത ഉത്തനാസനം   (Hasta Uttanasana – Raised Arms Pose)
3. ഹസ്തപാദാസനം ( Hasta padasanam - Hand to Foot Pose)
4.  അശ്വസഞ്ചാലനാസനം   (Equestrian Pose)
5. ദണ്ഡാസനം (Stick pose)
6. അഷ്ടാംഗ നമസ്‌ക്കാരം (Salute With Eight Parts Or Points)
7.  ഭുജംഗാസനം (Cobra pose)
8. പര്‍വ്വതാസനം (Mountain pose)
9. അശ്വസഞ്ചാലനാസനം (Equestrian pose)
10. ഹസ്തപാദാസനം (Hand to Foot pose)
11.  ഹസ്ത ഉത്തനാസനം  (Raised Arms pose)
12. തടാസനം

സുര്യനമസ്കാരം അതിരാവിലെ വെറും വയറ്റിൽ  ചെയ്യുന്നതാണ്‌ ഏറ്റവും നല്ലത്. നമ്മെ നല്ല ആരോഗ്യത്തിലേക്ക്  നയിക്കുന്ന  ലളിതവും പ്രയോജനപ്രദവും ആയ സൂര്യ നമസ്കാരം ചെയ്തു തുടങ്ങാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News