Toothache Remedies : പല്ലു വേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകൾ
പല്ലിലുള്ള അപകടകാരികളായ അണുക്കളെ നശിപ്പിക്കാൻ വെള്ളുത്തുള്ളി സഹായിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും.
പല്ലു വേദന സഹിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പല്ലു വേദന മാറാൻ ആദ്യം കണ്ടത്തേണ്ട കാര്യം പല്ലു വേദന ഉണ്ടാകാനുള്ള കാരണമാണ്. കാരണം കണ്ടെത്തിയാൽ മാത്രമേ അതിന്റെ പരിഹാരവും കണ്ടെത്താൻ കഴിയൂ. എന്നാൽ ചെറിയ കേടുകളോ മറ്റോ കൊണ്ട് ഉണ്ടാകുന്ന പല്ലു വേദനയ്ക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ ഉണ്ട്. ഉപ്പ് വെള്ളവും ഹൈഡ്രജൻ പെറോക്‌സൈഡും ഒക്കെ ഉപയോഗിക്കുന്നത് അതിൽ ഉൾപ്പെടും. എന്നാൽ പല്ലു വേദനയ്ക്ക് ദന്താരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. ഇനി പല്ലു വേദന കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉപ്പ് വെള്ളം
ഉപ്പ് വെള്ളം വായിൽ കൊള്ളുന്നതാണ് പല്ല് വേദന കുറയ്ക്കാൻ സഹായിക്കും. ഉപ്പ് ഒരു ഡിസിൻഫെക്റ്റ്ന്റ് ആണ് മാത്രമല്ല പല്ലുകൾക്കിടയിൽ പെട്ടിരിക്കുന്ന ഭക്ഷണ സാധനങ്ങളും മറ്റും കളയാൻ ഉപ്പ് വെള്ളം സഹായിക്കും. അത് കൂടാതെ പല്ല് വേദന മൂലമുണ്ടാകുന്ന വീക്കം ഒഴിവാക്കുന്നതിനും ഉപ്പ് വെള്ളം ഗുണകരമാണ്. പല്ലു വേദനയ്ക്ക് മാത്രമല്ല വായ്ക്കകത്തുള്ള നീര് കുറയ്ക്കാനും മുറിവുകൾ മാറാനും ഉപ്പുവെള്ളം നല്ലതാണ്.
ALSO READ: കരുവാളിപ്പകറ്റി മുഖം തിളങ്ങാൻ തണ്ണിമത്തൻ ഫേഷ്യൽ
തണുപ്പ് കൊടുക്കാം
ഐസ് വെച്ച് വേദനയുള്ള ഭാഗത്ത് തണുപ്പ് കൊടുക്കുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. ഇടിച്ചത് കൊണ്ടും മറ്റും ഉണ്ടാകുന്ന പല്ല് വേദന കുറയ്ക്കാൻ ഏറ്റവും ഉത്തമമായ വഴി തണുപ്പ് കൊടുക്കുന്നതാണ്. ഒരു തുണിയിൽ ഐസ് പൊതിഞ്ഞ ശേഷം 20 മിനിറ്റ് വരെ തണുപ്പ് കൊടുക്കുന്നത് പല്ല് വേദന കുറയ്ക്കും.
ഗ്രാമ്പൂ
ഗ്രാമ്പൂവിൽ നിന്നെടുക്കുന്ന എണ്ണ വേദന കുറയ്ക്കാൻ സഹായിക്കും. ഈ എണ്ണ വേദനയുള്ള ഭാഗത്തെ മരവിപ്പിക്കാൻ സഹായിക്കുമെന്നതാണ് വേദനയ്ക്ക് കുറവുണ്ടാകാൻ കാരണം. കുറച്ച് പഞ്ഞിയിൽ എണ്ണ എടുത്ത് വേദനയുള്ള സ്ഥലത്ത് വെക്കുന്നത് വേദന പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും. പല്ലു വേദന നിയന്ത്രിക്കുക മാത്രമല്ല മോണ വീക്കം കുറക്കാനും സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പു. ഗ്രാമ്പു ഉപയോഗിക്കുന്നതിലൂടെ ബാക്ടീരിയകളെ നശിപ്പിക്കാനും മോണയിലെ നീര് കുറയ്ക്കാനുമുള്ള കഴിവുണ്ട്.
ഹൈഡ്രജൻ പെറോക്സൈഡ്
ഹൈഡ്രജൻ പെറോക്സൈഡ് വായിൽ കൊള്ളുന്നത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. ഹൈഡ്രജൻ പെറോക്സൈഡും വെള്ളവും തുല്യ അളവിൽ എടുത്ത ശേഷം മൗത് വാഷായി ഉപയോഗിക്കുന്നത് നല്ലതാണ്.
വെള്ളുത്തുള്ളി
വെള്ളുത്തുള്ളിയ്ക്ക് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അത് മാത്രമല്ല പല്ലിലുള്ള അപകടകാരികളായ അണുക്കളെ നശിപ്പിക്കാൻ വെള്ളുത്തുള്ളി സഹായിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. വെളുത്തുള്ളി അരച്ച് വേദന ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാൽ പെട്ടെന്ന് തന്നെ വേദന കുറയ്ക്കും. വെളുത്തുള്ളി അരച്ചെടുത്ത ഉപ്പ് ചേർത്ത് പുരട്ടുന്നതും പല്ലിന് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...