ഇന്ന് സർവസാധാരണമായി മാറിയ ഒന്നാണ് തൈറോയ്ഡ് പ്രശ്നങ്ങൾ. തലച്ചോർ, ഹൃദയം, പേശികൾ, മറ്റ് അവയവങ്ങൾ എന്നിവയുടെ സാധാരണ പ്രവർത്തനത്തിനും ഊർജനിയന്ത്രണത്തിനും വളരെ പ്രധാനപ്പെട്ട ഒന്നാണ് തൈറോയ്ഡ് ഹോർമോണുകൾ. രക്തത്തിൽ തൈറോയ്ഡ് ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ചിത്രശലഭത്തിന്‍റെ ആകൃതിയിൽ കഴുത്തില്‍ കാണപ്പെടുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഉൽപാദനം കൂടുന്നതും കുറയുന്നതും ശരീരത്തിന് ദോഷമായാണ് ഭവിക്കുന്നത്. തൈറോയ്ഡ് അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നത് ഹൈപ്പര്‍തൈറോയ്ഡിസത്തിന് കാരണമാകുന്നു. തന്മൂലം  


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാരനഷ്ടം, ഉത്കണ്ഠ, അമിതവിയര്‍പ്പ്, വര്‍ധിച്ച ഹൃദയമിടിപ്പ്, പേശികള്‍ക്ക് ദൗര്‍ബല്യം, ചൂട് സഹിക്കാനാവാതാകുക എന്നിവ ഉണ്ടാകുന്നു. തൈറോയ്ഡ് ഉത്പാദനം കുറയുന്നതിന് ഹൈപോതൈറോയ്ഡിസം എന്നു വിളിക്കുന്നു. ഇതിന്റെ ഫലമായി അമിതമായ ക്ഷീണം, ഭാരവര്‍ധന, വിഷാദരോഗം, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാൻ കഴിയാതാവുക, ശബ്ദത്തിൽ മാറ്റം ഉണ്ടാവുക, ആര്‍ത്തവപ്രശ്നങ്ങള്‍ എന്നിവയുണ്ടാകാം.  


ഹൈപോതൈറോയ്ഡിസം ബാധിക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വർദ്ധിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. അയഡിന്‍ അഭാവം മൂലമാണ് ഇത് സംഭവിക്കുന്നത്. ശരിയായ ഭക്ഷണ ക്രമത്തിലൂടെ നിയന്ത്രിച്ച് നിർത്താൻ കഴിയുന്ന ഒരു രോ​ഗമാണ് ഇത്. പ്രധാനമായും ഭക്ഷണത്തിൽ പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവ ഉൾപ്പെടുത്തുക. തൈറോയ്ഡ് ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് മരുന്ന് കഴിക്കുന്നവരാണെങ്കിൽ രാവിലെ കഴിവതും കാപ്പി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം നിങ്ങൾ കഴിക്കുന്ന തൈറോക്സിന്‍ മരുന്നുമായി കാപ്പി വിപരീതമായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. സോയ ഉത്പന്നങ്ങള്‍ക്കും ഇതേ പ്രശ്നമുള്ളതിനാല്‍ അവയും ചെറിയ തോതില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.


A‌LSO READ: എണ്ണമയമുള്ള ചർമ്മം ഉള്ളവർ ഈ ഭക്ഷണങ്ങൾ കഴിക്കരുത്


ഒരു ഡോക്ടറുടെ നിർദ്ദേശം തൈറോയ്ഡ് പ്രശ്നം ഉള്ളവർ സ്വീകരിക്കുന്നത് വളരെ നല്ലതായിരിക്കും പ്രധാനമായും അയഡിന്‍ ചേര്‍ന്ന ഭക്ഷണവും ഉപ്പുമെല്ലാം ഏത് അളവിൽ നിങ്ങളുടെ ശരീരത്തിൽ ചെല്ലാം എന്നത് ഡോക്ടറിന് പരിശോധനയിലൂടെ കൃത്യമായി പറഞ്ഞു നൽകാൻ സാധിക്കും. എന്നിരുന്നാലും അയഡിന്‍ ചേര്‍ന്ന കടല്‍ മീനുകളും കടല്‍ പായലുകളും ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്. പക്ഷെ അത് എത്രത്തോളം കഴിക്കാം എന്നത് വ്യക്തികളെയും അവരുടെ ശരീരത്തെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ബ്രസീല്‍ നട്സ്, മീന്‍, മുട്ട, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ അടിങ്ങിയിരിക്കുന്ന സെലീനിയവും തൈറോയ്ഡിന് നല്ലതാണ്.


 വ്യായാമം ജീവിതത്തിന്റെ ഒരു ഭാ​ഗമാക്കുന്നത് തൈറോയ്ഡ് എന്നല്ല മറ്റേത് രോ​ഗങ്ങളെയും നിയന്തിച്ച് നിർത്താൻ ​ഗുണം ചെയ്യും. അതിനാൽ ആഴ്‍ച്ചയിൽ 5 ദിവസമെങ്കിലും വ്യായാമം ചെയ്യുക ഇത് ശരീര ഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. ഹൈപോതൈറോയ്ഡിസം ചയാപചയ നിരക്കിനെ കുറയ്ക്കുന്നത് പെട്ടെന്ന് ഭാരം കൂടാന്‍ കാരണമായേക്കാം. ഇതിനാല്‍ വ്യായാമത്തിലൂടെ ഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പുറമേ മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമം എന്നിവയും ശീലമാക്കാം ഇത് മാനസിക സമ്മർദ്ധം കുറയ്ക്കാൻ സഹായിക്കുന്നു.  ഇതിലെല്ലാം പ്രധാനമായും നന്നായി ഉറങ്ങുക.


രാത്രിയില്‍ ഏഴു മുതല്‍ ഒൻപത് മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണം. ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ തൈറോയ്ഡ് ഹോര്‍മോണിന്റെ സന്തുലനാവസ്ഥയെ നശിപ്പിക്കുന്നു. പുകവലിയും മദ്യപാനവും ഒഴിവാക്കുക, ഇടയ്ക്കിടെ പരിശോധന നടത്തുക, ആവശ്യത്തിന് വെള്ളം കുടിക്കുക ശരീരത്തിലെ ജലാംശം താഴാതിരിക്കാന്‍ ഇടയ്ക്കിടെ ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിര്‍ജലീകരണം തൈറോയ്ഡ് പ്രവര്‍ത്തനത്തെയും ബാധിക്കാം ഇവയെല്ലാം ശ്രദ്ധിച്ചാൽ തൈറോയ്ഡ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.