ഇന്ന് പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പരുഷന്മാരിലും സ്ത്രീകളിലും ഇപ്പോൾ ഒരുപോലെ ഇത് വില്ലൻ ആയി മാറിയിരിക്കുകയാണ്. കുട്ടികളിൽ പോലും ഇപ്പോൾ സർവ്വസാധാരണമായ ഒരു അസുഖമായി നടുവേദന മാറി. പുതിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണക്രമവും ഒക്കെയാണ് ഇതിന്റെ പൊതുവായ കാരണങ്ങൾ. മാത്രമല്ല പലപ്പോഴും നടുവേദന പലരോ​ഗങ്ങളുടേയും ലക്ഷണമായും വരാറുണ്ട്. എന്നാൽ സ്ത്രീകളിൽ പലപ്പോഴും ആർത്തവസമയങ്ങളിലും ​ഗർഭകാലത്തും ഉണ്ടാകുന്ന നടുവേദന സാധാരണമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗർഭിണിയായി അഞ്ചാം മാസം കഴിയുമ്പോഴേക്കും നടുവേദന വർദ്ധിക്കാനിടയുണ്ട്. കൂടാതെ പ്രീമെൻസ്ട്രൽ സിൻഡ്രോം, എൻഡോമെട്രിയോസിസ്, ഡിസ്മനോറിയ, അതായത് വേദനാജനകമായ ആർത്തവ ഗർഭധാരണ കാലഘട്ടം തുടങ്ങി നിരവധി കാരണങ്ങളുണ്ടാകാം. സ്ത്രീകളിൽ 40 വയസ്സു കഴിഞ്ഞാൽ ആർത്തവവിരാമഘട്ടം ആരംഭിക്കുന്നതിന്റെ ഭാ​ഗമായി ഈസ്ട്രജന്റെ അളവിൽ കുറവുണ്ടാകുന്നു. തന്മൂലം അസ്ഥികളിൽ ബലക്ഷയം ഉണ്ടാകുകയും ഇത് നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഈ ഒരു അവസ്ഥയെ ഓസ്റ്റിയോപൊറോസിസ് എന്നാണ് പറയുന്നത്. 


ALSO READ: ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, മുളപ്പിച്ച ഭക്ഷണങ്ങൾക്ക് ഇനിയുമുണ്ട് ​ഗുണങ്ങൾ


പ്രായമാകുന്നതിനനുസരിച്ച് സ്‌പോണ്ടിലൈറ്റിസ്, സ്‌പൈനൽ സ്റ്റെനോസിസ്, ഡീജനറേറ്റീവ് ഡിസ്‌ക് എന്നിവ കാരണവും നടുവേദനയുണ്ടാകാം. മറ്റൊരു കാരണം അമിതവണ്ണമാണ്. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ നടുവേദനയുടെ കാരണമായ ഒന്നാണ്. ഭാരം വർദ്ധിക്കുന്നതിനനുസരിച്ച് നടുവേദനയും കൂടാനുള്ള സാധ്യത വർദ്ധിക്കുന്നു. പ്രത്യേകിച്ചും കുടവയർ. ഇത്തരത്തിൽ ഭാരം വർ​ദ്ധിച്ചതിന് ശേഷമാണ് നിങ്ങൾക്ക് നടുവേദന അനുഭവപ്പെട്ട് തുടങ്ങിയത് എങ്കിൽ അതിനുള്ള ചികിത്സയും ഭാരം നിയന്ത്രിച്ചു നിർത്തുക എന്നുള്ളത് തന്നെയാണ്.


ദിവസവും വ്യായാമം ചെയ്യുക, അമിതാഹാരം ഒഴിവാക്കുക, ഇരിക്കുമ്പോൾ നട്ടെല്ല് നേരയാക്കി ഇരിക്കാൻ ശ്രദ്ധിക്കുക. ഇതിനൊപ്പം നമ്മരപടെ ശരീരത്തിൽ ആവശ്യത്തിനുള്ള പോഷക​​ഘടകങ്ങൾ ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തുക. ശരീരത്തിൽ വൈറ്റമിൻ ‍‍‍ഡിയുടേയും കാത്സ്യത്തിന്റയും അളവ് കുറഞ്ഞാലും ഇത്തരത്തിൽ വേദനകൾ അനുഭവപ്പെടാറുണ്ട്. അതിനാൽ ഒരു ആരോ​ഗ്യ വിദ​ഗ്ധനേയോ ന്യൂട്രീഷനേയോ സമീപിച്ച് ആവശ്യമെങ്കിൽ വിറ്റാമിൻ ഡി, കാത്സ്യം ഗുളികകൾ കഴിക്കാവുന്നതാണ്. ഇതിനു പുറമേ കഠിനമായ ജോലികൾ സ്ഥിരമായി ചെയ്യേണ്ടി വരുന്നതും ഒരേ സ്ഥലത്ത് ഒരുപാട് സമയം ഇരുന്നു ജോലി ചെയ്യേണ്ടി വന്നാലും നടുവേദന ഉണ്ടാകാറുണ്ട്.


ദിവസവും അല്പസമയം വ്യായാമത്തിനായി മാറ്റിവെക്കുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല മറ്റ് ജീവിതശൈലി രോ​ഗങ്ങളെ മാറ്റി നിർത്താനും ഇത് സഹായിക്കും.  എയ്‌റോബിക്‌സ്, ഫ്‌ലെക്‌സിബിലിറ്റി വ്യായാമം, ബാലൻസിങ് വ്യായാമം തുടങ്ങി എല്ലാത്തരം വ്യായാമങ്ങളും നടുവേദന പോലുള്ള പ്രശ്‌നങ്ങൾ ഭേദമാക്കാനും നടുവേദന തടയാനും സഹായിക്കും. ആഴ്ച്ചയിൽ 5 ദിവസമെങ്കിലും വ്യായാമത്തിനായി അൽപസമയം മാറ്റിവെക്കുക. അങ്ങനെ ചെയ്യുന്നവരിൽ നടുവേദനയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്നാണ് ​ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ളത്.  


ALSO READ: രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നത് മുതൽ ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നത് വരെ... ജനപ്രിയമായ പുതിയ ഭക്ഷണരീതി ഇതാണ്


ഇതിനുപുറമേ ഡിസ്‌കിന്റെ പ്രശ്നങ്ങളും നട്ടെല്ലിനുണ്ടാകുന്ന തേയ്മാനവും വേദനകൾക്ക് കാരണമാകുന്നു. ഡിസ്‌ക്‌ ഹെർണിയേഷൻ (ഡിസ്‌ക്‌ തള്ളിച്ച), സ്‌പോൺഡിലോസിസ്‌ (നട്ടെല്ല്‌ തേയ്മാനം),പേശിവലിവ്‌/ഉളുക്ക്‌, ലിസ്‌തെസിസ് (നട്ടെല്ലിന്റെ സ്ഥാനമാറ്റം), സ്റ്റെനോസിസ് (സുഷുമ്‌നാനാഡിയുടെ ചുരുങ്ങൽ) തുടങ്ങിയവയും നടുവേദനയുടെ കാരണങ്ങളാണ്. പാൻക്രിയാസിനെയോ പിത്താശയത്തെയോ ആമാശയത്തെയോ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമായും ചിലപ്പോൾ നടുവേദന കാണപ്പെടാം.


ഇതാണ് കാരണമെങ്കിൽ വിശപ്പ്‌ കുറവ്‌, ഛർദി, വയറുവേദന, ഓക്കാനം, ഭക്ഷണം കഴിക്കുമ്പോൾ വേദന കൂടുക, ശരീരഭാരം കുറയുക തുടങ്ങിയവയാണ് പൊതുവേ കാണിക്കുന്ന ലക്ഷണങ്ങൾ. കൂടാതെ മൂത്രാശയ കല്ലുകളോ പഴുപ്പോ ചിലരിൽ നടുവേദന ഉണ്ടാക്കുന്നതായി പൊതുവേ കാണപ്പെടാറുണ്ട്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റിനെ ബാധിക്കുന്ന പഴുപ്പും (Prostatitis) ചിലപ്പോൾ നടുവേദന ഉണ്ടാക്കാറുണ്ട്‌. അരക്കെട്ടിന്റെ ഭാഗത്തുള്ള വേദന, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുക, മൂത്രത്തിനുള്ള നിറവ്യത്യാസം, പതിവായി വീണ്ടും മൂത്രമൊഴിക്കാനുള്ള തോന്നൽ തുടങ്ങിയവയാണ് ഇതിന്റെ സൂചനകൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.