നാലിലയുള്ള ഒരു ചെടി നാല് ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രായസമായിരിക്കുമെങ്കിലും വാസ്തവം ആണ് കേട്ടോ.  'ഫിലോഡെൻഡ്രോൺ മിനിമ' എന്ന അപൂർവയിനം ചെടിയാണ് ലേലത്തിൽ ഇത്രയും രൂപയ്ക്ക് വിറ്റുപോയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: 69 ന്റെ നിറവിൽ മമ്മൂട്ടി; ആശംസകൾ നേർന്ന് സിനിമാ ലോകം 


ഇതൊരു അലങ്കാര ചെടിയാണ്.  'റാഫിഡൊഫോറ ടെട്രാസ്പെർമ' എന്ന വിഭാഗത്തിലുള്ളതാണ് ഈ ചെടി.  ഇതിന്റെ ഇലകൾ വളരെ വ്യത്യസ്തമാണ്.  മഞ്ഞയും പച്ചയും നിറമാണ് ഈ ചെടിയുടെ ഇലകളുടെ നിറം.  ശരിക്കും ഈ ചെടി കാണാൻ വല്ലാത്ത ഒരു ഭംഗിയാണ്.  ഈ ചെടിയുടെ ലേലം വിളി നടന്നത് 'ട്രേഡ്  മീ' എന്ന ന്യുസിലാൻഡിലെ ഒരു പ്രമുഖ വ്യാപാര വെബ്സൈറ്റ് വഴിയാണ്.  


Also read: viral video: വാട്ടർ കൂളറിൽ നിന്നും വെള്ളം കുടിക്കുന്ന പൂച്ച..!


ലേലം വിളിയെ തുടർന്ന്  ഈ ചെടി വിറ്റത്  8,150 ന്യൂസിലാൻഡ് ഡോളറിനാണ് അതായത് 4,00,690 രൂപയ്ക്ക്.  ഈ ചെടിയുടെ ഇലകളുടെ നിറങ്ങളെ കൂടാതെ ഇത് പതുക്കെയേ വളരുകയുള്ളൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്.