viral video: വാട്ടർ കൂളറിൽ നിന്നും വെള്ളം കുടിക്കുന്ന പൂച്ച..!

11 സെക്കന്റ് മാത്രമാണ് ഈ വീഡിയോ ഉള്ളത്.  വീഡിയോയിൽ വെള്ളം ദാഹിക്കുന്ന പൂച്ച വാട്ടർ കൂളറിന്റെ ടാപ്പ് അമർത്തി വെള്ളം കൂടിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.    

Last Updated : Aug 30, 2020, 07:36 PM IST
    • അക്കി എന്ന ട്വിറ്റർ ഉപഭോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
    • 11 സെക്കന്റ് മാത്രമാണ് ഈ വീഡിയോ ഉള്ളത്. വീഡിയോയിൽ വെള്ളം ദാഹിക്കുന്ന പൂച്ച വാട്ടർ കൂളറിന്റെ ടാപ്പ് അമർത്തി വെള്ളം കൂടിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
viral video: വാട്ടർ കൂളറിൽ നിന്നും വെള്ളം കുടിക്കുന്ന പൂച്ച..!

വാട്ടർ കൂളറിൽ നിന്നും വെള്ളം കുടിക്കുന്ന പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.  കേൾക്കുമ്പോൾ അതിശയോക്തി തോന്നുന്നുവെങ്കിലും സംഭവം രസമാണ് കേട്ടോ,  മനുഷ്യർപറയുന്നത് പോലെ പറയുന്ന തത്തകളും മനുഷ്യരെ അനുകരിക്കുന്ന നായകളും പൂച്ചകളുമൊക്കെയുണ്ടല്ലോ. അത്തരം ഒന്നാണ് ഈ പൂച്ചയും. 

Also read: Viral Video: നീന്തല്‍കുളത്തില്‍ മുങ്ങിയ സുഹൃത്തിനെ രക്ഷിച്ച് മൂന്ന് വയസുകാരന്‍!!

11 സെക്കന്റ് മാത്രമാണ് ഈ വീഡിയോ ഉള്ളത്.  വീഡിയോയിൽ വെള്ളം ദാഹിക്കുന്ന പൂച്ച വാട്ടർ കൂളറിന്റെ ടാപ്പ് അമർത്തി വെള്ളം കൂടിക്കുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.  പിൻകാലുകൾ നിലത്തുകുത്തി നിവർന്നു നിന്ന് മുൻകാലുകൾ കൊണ്ട്  പൂച്ച ടാപ്പ് അമർത്തുന്നതും വെള്ളം കുടിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.  

Also read: viral video: കൂട്ടിലാണെങ്കിലും കട്ടകലിപ്പിലാണ് കടുവ..!

 അക്കി എന്ന ട്വിറ്റർ ഉപഭോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  'നിങ്ങൾ ചെയ്യുന്ന പണിയൊക്കെ നിർത്തി വച്ചതിന് ശേഷം വാട്ടർ കൂളറിൽ നിന്നും ഈ പൂച്ച വെള്ളം കുടിക്കുന്നത് കാണുക' എന്ന കുറിപ്പോടെയാണ്  വീഡിയോ പങ്കുവച്ചിരിക്കുന്നത്.  

 

 

 


Trending News