ശരിയായ ആരോ​ഗ്യത്തിന് ദിവസേന 7-8 മണിക്കൂർ ഉറങ്ങണമെന്നാണ് കണക്ക്. എന്നാൽ ഈ കണക്കുകളെ എല്ലാം '​ഗെറ്റ് ഔട്ട്' അടിച്ച്  വെറും 30 മിനിറ്റ് മാത്രം ഉറങ്ങുകയാണ് ഒരാൾ. ഞെട്ടിയോ? എങ്കിൽ സം​ഗതി സത്യമാണ്. ജപ്പാനിൽ നിന്നുള്ള ഡെയ്സുകെ ഹോറിയെന്ന യുവ സംരംഭകനാണ് ഈ സാഹസം കാണിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്പാദനക്ഷമത കൂട്ടാനായി ഉറങ്ങുന്ന സമയമങ്ങ് കുറയ്ക്കുകയാണ് ഹോറി. കഠിന പലിശീലനത്തിലൂടെയാണ് ഹോറി തന്റെ മനസും ശരീരവും  പാകപ്പെടുത്തുന്നത്. എത്ര സമയം ഉറങ്ങി എന്നതിനെക്കാൾ ഉറക്കത്തിന്റെ നിലവാരമാണ് പ്രാധാന്യമെന്ന് അദ്ദേഹം പറയുന്നു. സ്പോർട്സിനെ കൂടുതൽ ആശ്രയിക്കുക, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കാപ്പി കുടിക്കുകയെന്നതാണ് ഹോറിയുടെ രീതി. അങ്ങനെ തന്റെ ദിനചര്യയിൽ നിന്ന് ഹോറി ഉറക്കത്തെ വെട്ടിക്കളഞ്ഞിട്ട് 12 വർഷമായി.


Read Also: പശുക്കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ചു; സ്കൂൾ വിദ്യാർത്ഥിയെ വെടിവച്ച് കൊന്ന കേസിൽ 5 പേർ അറസ്റ്റിൽ


2016ൽ ജപ്പാൻ ഷോർട്ട് സ്ലീപ്പേഴ്സ് ട്രെയിനിങ് അസോസിയേഷൻ സ്ഥാപിച്ച് ഉറക്ക നിയന്ത്രണത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ക്ലാസുകൾ എടുക്കുകയാണ് അദ്ദേഹം. ചില തൊഴിലുകൾക്ക് ഗുണനിലവാരമുള്ള കുട്ടി ഉറക്കം ദീർഘനേര വിശ്രമത്തേക്കാൾ പ്രയോജനകരമെന്നാണ് ഹോരിയുടെ വാദം. 2,100ലധികം വ്യക്തികൾക്കാണ് ഹോറി അൾട്രാ ഷോട്ട് സ്ലീപ്പേഴ്സ് പരിശീലനം നൽകിയത്. എന്നാൽ ​ഹോറിയുടെ ഉറക്ക രീതിക്ക് ഓൺലൈനിൽ ആരോ​ഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുകയാണ്.


ഉറക്കകുറവ് മനുഷ്യന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. പഠനങ്ങൾ അനുസരിച്ച് ഒരാൾ 7-9 മണിക്കൂർ ഉറങ്ങണമെന്നാണ്. നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ശരിയായ പ്രവർത്തനത്തിന് അത് അനിവാര്യമാണ്. സ്ഥിരമായി ഇതിന് താഴെ ഉറങ്ങുന്നവരിൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പഠനങ്ങൾ പറയുന്നു. 


ഉറക്കക്കുറവ് രോ​ഗ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇത് വിശപ്പിനെയും വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണിന്റെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തി ശരീര ഭാരം കൂട്ടുന്നു. ഉറക്കക്കുറവ് ഹൃദ്രോ​ഗം, ഉയർന്ന രക്ത സമ്മർദ്ദം, പ്രമേഹം എന്നിവയ്ക്കും കാരണമാകുന്നു.


ശാരീരിക ആരോ​ഗ്യത്തിന് മാത്രമല്ല. മാനസിക ആരോ​ഗ്യത്തിനും ശരിയായ ഉറക്കം അനിവാര്യമാണ്. ഓർമശക്തിയെയും വൈജ്ഞാനിക പ്രവർത്തനങ്ങളെയും തകർക്കാൻ ഉറക്കമില്ലായ്മ കാരണമാകും. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും ഇത് വഴി വയ്ക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.