പശു കടത്തുക്കാരനെന്ന് തെറ്റിദ്ധരിച്ച് ഹരിയാനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ 5 പേർ അറസ്റ്റിൽ. പശു സംരക്ഷകരെന്ന് അവകാശപ്പെടുന്ന അനിൽ കൗശിക്ക്, വരുൺ, കൃഷ്ണ, സൗരഭ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23നായിരുന്നു ഫരീദാബാദ് സ്വദേശിയായ ആര്യൻ മിശ്രയെ കൊലപ്പെടുത്തിയത്. രണ്ട് സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ആര്യൻ.
പ്രദേശത്ത് പശുകടത്തുകാർ റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളിൽ കറങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് തിരച്ചിലിനിറങ്ങിയതായിരുന്നു പ്രതികൾ. അതേസമയം ഡൽഹി- ആഗ്ര ദേശീയ പാതയിലെ ഗധ്പുരിക്ക് സമീപം സുഹൃത്തുക്കളായ ഷാൻകി, ഹർഷിത് എന്നിവരോടൊപ്പം ആര്യൻ റെനോ ഡസ്റ്റർ കാറിൽ സഞ്ചരിക്കുകയായിരുന്നു.
Read Also: പിവി അൻവർ - മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്; അന്വേഷണത്തിലെ സുതാര്യത പ്രധാന ആവശ്യം
അക്രമി സംഘം ഇവരെ പിന്തുടരുകയും വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഷാൻകിയോട് വൈരാഗ്യമുള്ള സംഘത്തിൽപ്പെട്ടവരാണെന്ന് കരുതി അവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഹർഷിതാണ് കാറോട്ടിച്ചിരുന്നത്. ഡ്രൈവർ സീറ്റിനരികിലിരുന്ന ആര്യനാണ് വെടിയേറ്റത്.
വാഹനം നിർത്തിയപ്പോൾ തിരിച്ച് ആക്രമിക്കാനാണെന്ന് കരുതി അക്രമികൾ വീണ്ടും വെടിയുതിർത്തു. എന്നാൽ പീന്നീട് ആള് മാറി പോയതാണെന്ന് മനസ്സിലാക്കിയ അക്രമികൾ ഉടൻ സ്ഥലം വിട്ടു. ആര്യനെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു. 30 കിലോ മീറ്ററാണ് അക്രമി സംഘം ഇവരെ പിന്തുടർന്നത്.
അതേസമയം പ്രതികൾ ഉപയോഗിച്ച തോക്ക് അനധികതമായി നിർമ്മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
അടുത്തിടെ ഹരിയാനയിൽ ബീഫ് കഴിച്ചെന്ന് ആരോപിച്ച് പശ്ചിമ ബംഗാളി സ്വദേശിയെ കൊലപ്പെടുത്തിയിരുന്നു. എട്ടംഗ സംഘം പ്രതികളായ കേസിൽ എട്ടാമത്തെ ആളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy