ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും വിവിധ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും കഴിവുള്ള മികച്ച ഔഷധ സസ്യമാണ് അശ്വഗന്ധ. ഇത് ശരീരത്തെ സമ്മർദ്ദത്തിൽ നിന്ന് മുക്തമാക്കാൻ സഹായിക്കുന്ന ഒരു പദാർത്ഥമാണ്. അശ്വ​ഗന്ധയെ ഒരു പരമ്പരാഗത ഇന്ത്യൻ ആയുർവേദ മരുന്നായി കാലങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത് വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും. ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കാണാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും അശ്വ​ഗന്ധ സഹായിക്കുമെന്ന് ആയുർവേദത്തിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അശ്വഗന്ധയുടെ ഗുണങ്ങൾ


മെച്ചപ്പെട്ട ഉറക്കത്തിന്: പല ആയുർവേദ വിദഗ്ധരുടെയും അഭിപ്രായത്തിൽ അശ്വഗന്ധ വേരുകൾ മികച്ച ഉറക്കം ലഭിക്കുന്നതിന് നല്ലതാണെന്ന് വ്യക്തമാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രത്യേക സത്ത് അശ്വഗന്ധയിൽ അടങ്ങിയിരിക്കുന്നു. അലസതയും ഓർമ്മക്കുറവും ഇല്ലാതാക്കാനും ഓർമ്മ മെച്ചപ്പെടുത്താനും അശ്വ​ഗന്ധ സഹായിക്കുന്നു.


ALSO READ: Dietary Supplements: ഡയറ്ററി സപ്ലിമെന്റുകളുടെ ​ഗുണങ്ങളും ദോഷങ്ങളും


സമ്മർദ്ദം കുറയ്ക്കുന്നതിന്: അശ്വഗന്ധ ഉയർന്ന ഉത്കണ്ഠയ്ക്കും സങ്കീർണ്ണമായ സമ്മർദ്ദത്തിനും ഒരു മികച്ച പരിഹാരമാണ്. അശ്വഗന്ധയിൽ അഡാപ്റ്റോജനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ സമ്മർദ്ദത്തിൽ നിന്ന് മുക്തമാകാൻ സഹായിക്കുന്നു. ഹീറ്റ് ഷോക്ക് പ്രോട്ടീൻ (Hsp70), കോർട്ടിസോൾ, സ്ട്രെസ്-ആക്ടിവേറ്റഡ് സി-ജൂൺ എൻ-ടെർമിനൽ പ്രോട്ടീൻ കൈനസ് (JNK-1) തുടങ്ങിയ സമ്മർദ്ദത്തിന്റെ കാരണങ്ങളെ നേരിടാൻ ഇത് സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നിരുന്നാലും, സ്ട്രെസ് റിലീഫിനുള്ള ഒരു ചികിത്സയായി അശ്വഗന്ധ ഉപയോഗിക്കാമോ എന്ന കാര്യത്തിൽ സ്ഥിരീകരണത്തിനായി കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.


ഹൃദയാരോഗ്യത്തിനും ദഹന ആരോഗ്യത്തിനും അത്യന്താപേക്ഷിതം: കുട്ടികൾക്കും 40 വയസിന് മുകളിലുള്ള മുതിർന്നവർക്കും ഒരുപോലെ നല്ലൊരു ഔഷധമാണ് അശ്വ​ഗന്ധ. ഇത് തലച്ചോറിലെ നൈട്രിക് ആസിഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നു. ഹൃദയാരോഗ്യത്തിനും ദഹന ആരോഗ്യത്തിനും ആവശ്യമായ ധാരാളം ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അശ്വഗന്ധയ്ക്കുണ്ട്. അശ്വ​ഗന്ധയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഫലപ്രദമാണ്.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.