Dietary Supplements: ഡയറ്ററി സപ്ലിമെന്റുകളുടെ ​ഗുണങ്ങളും ദോഷങ്ങളും

Vitamin supplement side effects: വിറ്റാമിനുകൾ, ധാതുക്കൾ, ഔഷധസസ്യങ്ങൾ, ബൊട്ടാണിക്കൽസ്, അമിനോ ആസിഡുകൾ, എൻസൈമുകൾ എന്നിങ്ങനെ ഒന്നോ അതിലധികമോ ചേരുവകൾ ഡയറ്ററി സപ്ലിമെന്റുകളിൽ അടങ്ങിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 8, 2023, 03:37 PM IST
  • സാധാരണ ഡയറ്ററി സപ്ലിമെന്റുകൾ ഓൺലൈനിലും പ്രാദേശിക ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും കുറിപ്പടി ഇല്ലാതെ എളുപ്പത്തിൽ ലഭ്യമാണ്
  • എന്നാൽ, ഏതെങ്കിലും സപ്ലിമെന്റുകൾ എടുക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്
  • കാരണം, അവയിൽ ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്
  • നിങ്ങളുടെ നിലവിലെ ഭക്ഷണക്രമവും ആരോഗ്യവും അടിസ്ഥാനമാക്കി നിങ്ങൾക്ക് എന്തെങ്കിലും സപ്ലിമെന്റ് സ്വീകരിക്കേണ്ടത് ആവശ്യമുണ്ടെങ്കിൽ ഡോക്ടർ നിർദേശിക്കും
Dietary Supplements: ഡയറ്ററി സപ്ലിമെന്റുകളുടെ ​ഗുണങ്ങളും ദോഷങ്ങളും

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടം ഭക്ഷണമായിരിക്കണം. എന്നാൽ ചില ആളുകൾക്ക് അവരുടെ ശരീരത്തിൽ കുറവുള്ള പോഷകങ്ങൾ അല്ലെങ്കിൽ അധിക പോഷകങ്ങൾ ലഭിക്കുന്നതിന് സപ്ലിമെന്റുകൾ എടുക്കേണ്ടി വന്നേക്കാം. ഡയറ്ററി സപ്ലിമെന്റുകൾ പല രൂപങ്ങളിൽ ലഭ്യമാകും. ഗുളിക, പൊടി, ദ്രാവകം, ഗമ്മികൾ, എക്സ്ട്രാക്റ്റുകൾ, എനർജി ബാറുകൾ എന്നീ രൂപങ്ങളിലെല്ലാം ഡയറ്ററി സപ്ലിമെന്റുകൾ ലഭ്യമാകും.

വിറ്റാമിനുകൾ, ധാതുക്കൾ, ഔഷധസസ്യങ്ങൾ, ബൊട്ടാണിക്കൽസ്, അമിനോ ആസിഡുകൾ, എൻസൈമുകൾ എന്നിങ്ങനെ ഒന്നോ അതിലധികമോ ചേരുവകൾ ഡയറ്ററി സപ്ലിമെന്റുകളിൽ അടങ്ങിയിട്ടുണ്ട്. ഈ ഉൽപ്പന്നങ്ങൾ പലപ്പോഴും നിങ്ങളുടെ ഭക്ഷണത്തിന് അനുബന്ധമായി എടുക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഭക്ഷണ സപ്ലിമെന്റുകൾ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എന്നാൽ ചിലപ്പോൾ അവ പാർശ്വഫലങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.

ALSO READ: Apple Cider Vinegar: ആപ്പിൾ സിഡെർ വിനെ​ഗറിന്റെ അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ അറിയാം

സാധാരണ ഡയറ്ററി സപ്ലിമെന്റുകൾ ഓൺലൈനിലും പ്രാദേശിക ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും കുറിപ്പടി ഇല്ലാതെ എളുപ്പത്തിൽ ലഭ്യമാണ്. എന്നാൽ, ഏതെങ്കിലും സപ്ലിമെന്റുകൾ എടുക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. കാരണം, അവയിൽ ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ നിലവിലെ ഭക്ഷണക്രമവും ആരോഗ്യവും അടിസ്ഥാനമാക്കി നിങ്ങൾക്ക് എന്തെങ്കിലും സപ്ലിമെന്റ് സ്വീകരിക്കേണ്ടത് ആവശ്യമുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടർക്ക് ഇത് സംബന്ധിച്ച് നിങ്ങളോട് നിർദേശിക്കാൻ കഴിയും.

ഏതെങ്കിലും ഡയറ്ററി സപ്ലിമെന്റ് എടുക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് അവയുടെ ഗുണങ്ങളും അപകടസാധ്യതകളും അറിഞ്ഞിരിക്കണം. ഏകദേശം 77 ശതമാനം അമേരിക്കക്കാരും കുറഞ്ഞത് ഒരു ഡയറ്ററി സപ്ലിമെന്റെങ്കിലും എടുക്കുന്നതായി സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് 35-54 വയസ് പ്രായമുള്ള മുതിർന്നവരാണ്. മറ്റൊരു സർവേ പ്രകാരം, അമേരിക്കക്കാർ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ മൂന്ന് സപ്ലിമെന്റുകൾ വിറ്റാമിൻ ഡി, മഗ്നീഷ്യം, മത്സ്യ എണ്ണ എന്നിവയാണ്.

ALSO READ: Vegan Diet: വീ​ഗൻ ഡയറ്റിലേക്ക് മാറാൻ തീരുമാനിച്ചോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

മൾട്ടിവിറ്റമിൻ, പ്രോബയോട്ടിക്സ്, വിറ്റാമിൻ സി, ബി-കോംപ്ലക്സ്, വിറ്റാമിൻ B12 (കോബാലമിൻ) എന്നിവയാണ് മറ്റ് ഏറ്റവും ജനപ്രിയമായ ഡയറ്ററി സപ്ലിമെന്റുകൾ. കൊളാജൻ, മഗ്നീഷ്യം, കന്നാബിഡിയോൾ എന്നിവയുടെ ഉപയോഗം കൂടിയതായും സർവേ വ്യക്തമാക്കുന്നു. കൃത്യമായ അളവിൽ എടുക്കുകയാണെങ്കിൽ, ഡയറ്ററി സപ്ലിമെന്റുകൾക്ക് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ദൈനംദിന ആവശ്യകതകൾ നിറവേറ്റാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും.

ഡയറ്ററി സപ്ലിമെന്റുകളുടെ പ്രയോജനങ്ങൾ

1- വിറ്റാമിൻ ഡിയും കാൽസ്യം സപ്ലിമെന്റുകളും എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
2- വിറ്റാമിൻ സി, ഇ എന്നിവ കോശങ്ങളുടെ നാശത്തെ തടയും
3- മത്സ്യ എണ്ണ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും
4- മഗ്നീഷ്യം സപ്ലിമെന്റുകൾ കഴിക്കുന്നത് (നിങ്ങൾക്ക് കുറവുണ്ടെങ്കിൽ) രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
5- ഗർഭാവസ്ഥയ്ക്ക് മുമ്പും ഗർഭകാലത്തും ഫോളിക് ആസിഡ് കഴിക്കുന്നത് കുട്ടികളുടെ ജനന വൈകല്യങ്ങൾ കുറയ്ക്കും.

ഡയറ്ററി സപ്ലിമെന്റുകളുടെ പാർശ്വഫലങ്ങൾ

അമിതമായി ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്, ഡയറ്ററി സപ്ലിമെന്റുകൾ സംയോജിപ്പിക്കുന്നത്, അല്ലെങ്കിൽ മറ്റ് ഓവർ-ദി-കൗണ്ടർ മരുന്നുകൾക്കൊപ്പം ഡയറ്ററി സപ്ലിമെന്റുകൾ കഴിക്കുന്നത് ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഡയറ്ററി സപ്ലിമെന്റുകളുടെ പാർശ്വഫലങ്ങളിൽ തിണർപ്പ്, ശ്വാസതടസ്സം, ഛർദ്ദി, വയറിളക്കം, കഠിനമായ പേശി വേദന അല്ലെങ്കിൽ സന്ധി വേദന, സംസാരത്തിന്റെ അവ്യക്തത, മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ മുതലായവ ഉൾപ്പെടുന്നു.

ALSO READ: Weight Loss Tips: ആഘോഷങ്ങളും പാർട്ടികളും കഴിഞ്ഞപ്പോൾ ശരീരഭാരം വർധിക്കുമെന്ന് ഭയക്കുന്നോ? ഇക്കാര്യങ്ങൾ മറക്കാതെ ചെയ്യാം

ചില സപ്ലിമെന്റുകൾ നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കും. ഉദാഹരണത്തിന്, നിങ്ങൾ രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുകയാണെങ്കിൽ, വിറ്റാമിൻ കെ സപ്ലിമെന്റ് കഴിക്കുന്നത് അത് ഫലപ്രദമല്ലാതാകുന്നതിന് കാരണമാകും. ​ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾക്ക് പകരം സപ്ലിമെന്റുകൾ കഴിക്കുന്നത് ജീവന് ഭീഷണിയാണ്. ഏതെങ്കിലും സപ്ലിമെന്റ് എടുക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക, പ്രത്യേകിച്ച് നിങ്ങൾക്ക് എന്തെങ്കിലും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുട്ടികളും സപ്ലിമെന്റുകൾ കഴിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. സപ്ലിമെന്റുകൾ കഴിക്കുന്നത് എന്തെങ്കിലും പാർശ്വഫലങ്ങൾക്ക് കാരണമായാൽ, ഡയറ്ററി സപ്ലിമെന്റ് കഴിക്കുന്നത് ഉടൻ നിർത്തി വൈദ്യസഹായം തേടുക.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News