ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരിപ്പ് നീളുന്നോ? ഇക്കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ... ഫലം കാണും
എന്തോ ഭാഗ്യമില്ലാത്തവരാണെന്നുള്ള മുദ്രകുത്തിലാണ് ഒരു കുഞ്ഞിക്കാൽ കാണാൻ സാധിക്കാത്തവരെ സമൂഹം നൽകുന്നത്. എന്നാൽ അങ്ങനെയല്ല ചില ശീലങ്ങൾ, ചില കാര്യങ്ങൾ അതെല്ലാം ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷം നിങ്ങളിലേക്കെത്തും.
ഒരു കുട്ടിക്ക് ജന്മം നൽകുക എന്ന് പറയുന്നത് അത്രയ്ക്ക് നിസാരമായ കാര്യമല്ല. വിവാഹം കഴിഞ്ഞാൽ കുട്ടികളായില്ലേ എന്നുള്ള സമൂഹത്തിന്റെ ചോദ്യം പലരെയും അലോസരപ്പെടുത്താറുണ്ട്. എന്തോ ഭാഗ്യമില്ലാത്തവരാണെന്നുള്ള മുദ്രകുത്തിലാണ് ഒരു കുഞ്ഞിക്കാൽ കാണാൻ സാധിക്കാത്തവരെ സമൂഹം നൽകുന്നത്. എന്നാൽ അങ്ങനെയല്ല ചില ശീലങ്ങൾ, ചില കാര്യങ്ങൾ അതെല്ലാം ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്ന ആ സന്തോഷം നിങ്ങളിലേക്കെത്തും. ഇതിനെല്ലാം ആദ്യം വേണ്ടത് ഒരു ആരോഗ്യ പൂർണമായ ലൈംഗിക ജീവിതമാണ്.
ഒരു മിടയോടെ ഉള്ളിൽ ഒതുക്കുന്ന വിഷയമായിട്ടാണ് ലൈംഗിക ജീവിതത്തെ പലരും കാണുന്നത്. ഈ മടിയും ആശങ്കയും തന്നെയാണ് നല്ലൊരു ലൈംഗിക ജീവിതം ആളുകളിൽ ഇല്ലാതെ പോകുന്നത്. ഒരു ലൈംഗിക പരമായ നേട്ടം മാത്രമല്ല ആരോഗ്യ പൂർണമായ ലൈംഗിക ജീവിതം ലഭിക്കുന്നത്. ഈ പ്രക്രിയയിലൂടെ ഏപ്പോഴും ഒരു വ്യക്തിക്ക് ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കും അത് പങ്കാളികൾക്കിടയിലുള്ള മാനിസികമായി അടുപ്പം വർധിപ്പിക്കുകയും ചെയ്യും. ഇത് പങ്കാളിയിൽ കൂടതൽ അത്മവിശ്വാസം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഓർക്കുക ആരോഗ്യപരമായ ലൈംഗിക ജീവിതത്തിലൂടെ മാത്രമെ ഇവ ലഭിക്കു, അതിനായി വിദഗ്ധരായ ഡോക്ടർമാർ നിർദേശിക്കുന്ന ചില ടിപ്സുകൾ ഉണ്ട്. അവ ഏതെല്ലാമാണെന്ന് ഒന്ന് പരിശോധിക്കാം
പുകവലിയും അമിതമായ മദ്യാപാനവും ഉപേക്ഷിക്കു
ലൈംഗിക ബന്ധത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ദുശീലമാണ് പുകവലിയും അമിതമായ മദ്യാപാനവും. ഇത് പങ്കാളികൾക്കിടയിൽ ഒരു ആരോഗ്യപരമായ ലൈംഗിക ജീവതം സൃഷ്ടിച്ചെടുക്കുന്നതിനെ ബാധിക്കും. പുകവലിയും അമിതമായ മദ്യാപാനം പുരുഷന്മാരിൽ പ്രത്യുത്പാദന ശേഷിയെ ബാധിച്ചേക്കും. സ്പേം (ശുക്ലം) ഉണ്ടാകുന്നതിന്റെ അളവിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറുയുന്നു. സ്ത്രീകളിൽ ആണെങ്കിൽ ഓവറി സംബന്ധമായ അസുഖങ്ങളായ പിസിഒഡി, പിഒഎഫ് എന്നിവയ്ക്കും വഴിവെക്കും. ഇതെല്ലാം ഗർഭധാരണത്തെ ബാധിക്കുന്നതാണ്.
ALSO READ : Obstructive Sleep Apnea: എന്താണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ? ലക്ഷണങ്ങളും കാരണങ്ങളും അറിയാം
കൃത്യമായ വ്യായമം
ശരീരകമായ ആരോഗ്യം, ലൈംഗിക ജീവതത്തെ ബലപ്പെടുത്തുന്നതാണ്. കൃത്യമായ വ്യായമം ഓരോ വ്യക്തയും ഉന്മേഷവതരാക്കും. വ്യായമം ചെയ്യുമ്പോൾ കാലുകൾക്കും വയറിനും ഗുണം ലഭിക്കുന്നത് ചെയ്താൽ കുടുതൽ നല്ലതാണ്.
ഫിറ്റ്നസിനോടൊപ്പം നല്ല ഭക്ഷണ ശീലവും
കൃത്യമായ വൈറ്റമിനുകളും ദാതുക്കളും അടങ്ങിയ ഭക്ഷണം പ്രത്യുത്പാദന ശേഷിയെ വർധിപ്പിക്കുന്നത്. ഭക്ഷണക്രമത്തിൽ ചീര, വാൾനട്ട്, പയർ വർഗങ്ങൾ തുടങ്ങിയ ഓമേഗാ-3 ഫാറ്റി ആസിഡ് അടങ്ങിട്ടുള്ളവ ഉൾപ്പെടുത്ത് നല്ലതാണ്.
കൂടാതെ കൃത്യമായ ഭക്ഷണ ശീലമില്ലെങ്കിൽ ഗർഭധാരണത്തെ ബാധിക്കുന്നതാണ്. കൂടാതെ പ്രസവ സമയത്ത് അമിതമായ വണ്ണത്തിലേക്ക് സ്ത്രീകളെ നയിച്ചേക്കും . ഇത് പ്രമേഹം, ബിപി, കുട്ടികളിൽ അമിത വണ്ണം എന്നിവയ്ക്കും വഴിവെക്കും.
ALSO READ : Keto Diet | കീറ്റോ ഡയറ്റ് പിന്തുടരുന്നവരാണോ? ഇത് നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിച്ചേക്കാം
സ്ട്രെസ് മാറ്റിവെക്കുക
ദാമ്പത്യ ബന്ധത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്നതാണ് അനാവശ്യമായ സ്ട്രെസുകൾ. കാരണം ശരീരത്തിലെ പല ഹോർമോൺ ഉത്പാദനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണ്. അതുപോലെ തന്നെ സെക്ഷ്യൽ ഹോർമോണിന്റെ ഉത്പാദനത്തെ ബാധിക്കുമ്പോൾ ഇത് കൃത്യമായി ദമ്പതികൾക്കിടിയലുള്ള ലൈംഗിക ജീവിതം ഇല്ലാതാകാനും സാധ്യതയുണ്ട്.
മെഡിറ്റേഷൻ, വ്യായമം എന്നിവ കൃത്യമായി ചെയ്ത് ഈ സ്ട്രെസുകളെ മാറ്റിവെക്കേണ്ടതാണ്. പങ്കാളിയുമായി നല്ല മുഹൂർത്തങ്ങൾ സൃഷ്ടിച്ച് ആ സ്ട്രെസ്സുകളെ മറികടക്കാൻ സാധിക്കുന്നതുമാണ്.
ALSO READ : Benefits Of Cloves: ഉറങ്ങുന്നതിന് മുമ്പ് പുരുഷന്മാർ ഗ്രാമ്പൂ കഴിക്കൂ.. ലഭിക്കും അത്ഭുതകരമായ ഗുണങ്ങൾ!
പങ്കാളിയുമായിട്ടുള്ള ആത്മബന്ധം
ഒരു നല്ല ആരോഗ്യപൂർണമായ ലൈംഗിക ബന്ധത്തിന് ഏറ്റവും പ്രധാന്യം പങ്കാളിയുമായിട്ടുള്ള ആത്മബന്ധമാണ്. ശാരീരികമായി ബന്ധത്തിൽ ഏർപ്പെടുമ്പോഴും മാനസികമായി അകൽച്ചയിലാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണോ അതൊരിക്കലും പൂർണമാകില്ല. ലൈംഗികമായ എന്ത് പ്രശ്നം നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് കൃത്യമായി നിങ്ങളുടെ പങ്കാളിയെ അറിയിക്കേണ്ടതാണ്. അതുപോലെ തന്നെ പങ്കാളി ഇത് അറിയിക്കുമ്പോൾ അവരെ നിരുത്സോഹപ്പെടുത്താതെ പരിഹാരത്തിനായി ഒരുമിച്ച പ്രവർത്തിക്കേണ്ടതുമാണ്. ഇതാണ് ഒരു ആരോഗ്യപൂർണമായ ലൈംഗിക ജീവിതത്തിന് ഏറ്റവും പ്രധാനമേറിയ ഒരു ഭാഗം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.