Obstructive Sleep Apnea: എന്താണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ? ലക്ഷണങ്ങളും കാരണങ്ങളും അറിയാം

ഇന്ത്യന്‍ സംഗീത ലോകത്തെ ഡിസ്ക്കോ കിംഗ്‌ ബപ്പി  ലാഹിരിയുടെ മരണത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ്  രാജ്യം.  69ാം വയസില്‍ വിധി അദ്ദേഹത്തെ തട്ടിയെടുക്കുമ്പോള്‍  അദ്ദേഹത്തിന്‍റെ മരണകാരണം തിരക്കുകയാണ് ആരാധകര്‍.

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 01:08 PM IST
  • നല്ല ഉറക്കം ലഭിക്കുക എന്നത് ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്.
  • ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട വിഷമതകളോടെ ഉറക്കം നഷ്ടമാകുന്ന അവസ്ഥയാണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ.
Obstructive Sleep Apnea: എന്താണ്  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ?  ലക്ഷണങ്ങളും കാരണങ്ങളും അറിയാം
Obstructive Sleep Apnea: ഇന്ത്യന്‍ സംഗീത ലോകത്തെ ഡിസ്ക്കോ കിംഗ്‌ ബപ്പി  ലാഹിരിയുടെ മരണത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ്  രാജ്യം.  69ാം വയസില്‍ വിധി അദ്ദേഹത്തെ തട്ടിയെടുക്കുമ്പോള്‍  അദ്ദേഹത്തിന്‍റെ മരണകാരണം തിരക്കുകയാണ് ആരാധകര്‍.
 
അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച്  ബപ്പി ലാഹിരി  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ (Obstructive Sleep Apnea - OSA) എന്ന അസുഖത്തോട്  പോരാടുകയായിരുന്നു.   ഈ സാഹചര്യത്തില്‍ എന്താണ്   ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ?  ആരാണ് പ്രധാനമായും ഈ രോഗത്തിന് ഇരയാകുന്നത്? ഈ രോഗത്തിന്‍റെ കാരണങ്ങളും ലക്ഷണങ്ങളും പ്രതിരോധവും എന്താണെന്ന് അറിയേണ്ടത് പ്രധാനമാണ്.  
 
നല്ല ഉറക്കം ലഭിക്കുക എന്നത്  ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്.  ഉറക്കത്തിലുണ്ടാകുന്ന പോരായ്മകള്‍ പലപ്പോഴും  നമ്മെ ശാരീരികമായും മാനസികമായും ബാധിക്കുമെന്നും നമുക്കറിയാം.   ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ഉറക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ഭാവിയില്‍ മറ്റേതെങ്കിലും  തരത്തിലുള്ള അസുഖങ്ങളിലേക്കും നയിച്ചേക്കാം. 
 
എന്നാല്‍ എല്ലാ ഉറക്കപ്രശ്‌നങ്ങളും ഒരുപോലെ ഗൗരവമുള്ളതല്ല. എന്നാല്‍,  പലതരം ഉറക്കപ്രശ്‌നങ്ങളില്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ഒന്നാണ് 'ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ' (Obstructive Sleep Apnea). ഇത് ഏറെ  ഗൗരവമുള്ള അവസ്ഥയായിട്ടാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ശ്വസനപ്രക്രിയയുമായി ബന്ധപ്പെട്ട വിഷമതകളോടെ ഉറക്കം നഷ്ടമാകുന്ന അവസ്ഥയാണ്  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ.
 
ഈ  അവസ്ഥ ഹൃദയസംബന്ധമായ  അസുഖമുള്ളവരില്‍  ഏറെ ഗുരുതരമാകാം.  ഹൃദ്രോഗികളില്‍ 40 മുതല്‍ 80 ശതമാനം വരെയുള്ളവരില്‍  ഈ അസുഖം  കാണാമെന്നാണ് പഠനം പറയുന്നത്. 
ഹൃദ്രോഗമുള്ളവരില്‍ ഒഎസ്എ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുകയും മരണത്തില്‍ പോലും എത്തിച്ചേക്കാവുന്ന തരത്തിലേക്ക് ഗുരുതരമാവുകയും  ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍  ഹൃദ്രോഹമുള്ളവരില്‍  ഒഎസ്എ സമയബന്ധിതമായി കണ്ടെത്തുകയും ചികിത്സ തേടുകയും വേണം .
 
എന്താണ്  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ? (What is Obstructive Sleep Apnea?) 
 
 
ഉറക്കവും ശ്വസനവുമായി ബന്ധപ്പെട്ടതാണ് ഈ പ്രശ്നം.  ഈ രോഗമുള്ള വ്യക്തി ഉറങ്ങുമ്പോൾ  ശ്വസനം കുറച്ച് സമയത്തേക്ക് നിലക്കും. അതായത് വ്യക്തിക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്ത സമയമാണിത്. ശ്വാസനാളത്തിലെ തടസ്സം കാരണം, മൂക്ക് പൂർണ്ണമായും അടയുകയും വ്യക്തി വായിലൂടെ ശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ പ്രശ്നം വളരെ സാധാരണമാണെന്ന് ചിലർ കരുതുന്നു, എന്നാൽ സമയബന്ധിതമായി ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണ്.
 
എന്താണ്  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ ലക്ഷണങ്ങള്‍?   (What is Obstructive Sleep Apnea Symptoms)
 
കൂര്‍ക്കം വലി, ശ്വാസതടസം, ഇടവിട്ട് മാത്രം കിട്ടുന്ന ഉറക്കം, പകലുറക്കം എന്നിവയെല്ലാം 'ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ'യുടെ ലക്ഷണങ്ങളാകാം. പൊതുവില്‍ പുരുഷന്മാരിലാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്.  
 
കൂടാതെ, വർദ്ധിച്ച രക്തസമ്മർദ്ദം,  എല്ലായ്‌പ്പോഴും അലസത അനുഭവപ്പെടുക, ഒരു ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, രാത്രിയിൽ അമിതമായി വിയര്‍ക്കുക,  അകാരണമായ  ക്ഷോഭം,  
മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍,  പകൽ സമയത്ത് അമിതമായ ഉറക്കം, കൂർക്കം വലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും   ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ ലക്ഷണങ്ങളാണ്.
 
എന്താണ്  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ  ഉണ്ടാവാനുള്ള കാരണങ്ങള്‍? 
 
പൊണ്ണത്തടി,  ജനിതകം,  വൃക്ക, ഹൃദയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,  ന്യൂറോ മസ്കുലർ അവസ്ഥ  (ശ്വാസനാളത്തിലേക്കും ഉറങ്ങുന്ന പേശികളിലേക്കും സന്ദേശങ്ങൾ കൈമാറാൻ മസ്തിഷ്കത്തിന് കഴിയാത്ത അവസ്ഥ) എന്നിവ പ്രധാനമായും  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ  ഉണ്ടാവാനുള്ള കാരണങ്ങളായി പറയപ്പെടുന്നു.   
 
ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ  എങ്ങിനെ പ്രതിരോധിക്കാം? (How to prevent Obstructive Sleep Apnea)
 
പതിവായി വ്യായാമം ചെയ്യുക 
30 മിനിറ്റ് വ്യായാമം ദിനചര്യയിൽ  നിര്‍ബന്ധമാക്കുക 
രാവിലെയും വൈകുന്നേരവും നടക്കുക.
ശരീരഭാരം നിയന്ത്രിക്കുക.  
ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക.
മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കുക. 
ഇടയ്ക്കിടെ ഉറങ്ങുന്ന പൊസിഷന്‍ മാറ്റുക.
 
ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഒന്നാണ്  ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ. സമയബന്ധിതമായി കണ്ടെത്താനായാല്‍ ഒഎസ്എയ്ക്ക് ഫലപ്രദമായി ചികിത്സ നല്‍കുവാന്‍ സാധ്യമാണെന്ന് വിദഗ്ധര്‍  പറയുന്നത്.  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News