Turmeric Milk ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം
രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾപാൽ കുടിക്കുന്നത് നല്ലതാണ്, എന്നാൽ, നിങ്ങൾ Turmeric Milk ശരിയായ രീതിയിൽ ഉണ്ടാക്കിയാൽ മാത്രമേ അതിന്‍റെ ഗുണം ലഭിക്കൂ....
Turmeric Milk Benefits: രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾപാൽ കുടിക്കുന്നത് നല്ലതാണ്, എന്നാൽ, നിങ്ങൾ Turmeric Milk ശരിയായ രീതിയിൽ ഉണ്ടാക്കിയാൽ മാത്രമേ അതിന്‍റെ ഗുണം ലഭിക്കൂ....
മഞ്ഞൾപാൽ (Turmeric Milk) ന് ഗുണങ്ങള്‍ ഏറെയാണ്. മഞ്ഞൾപാൽ കുടിക്കുന്നതിലൂടെ കൊളസ്ട്രോൾ, സന്ധി വേദന, മലബന്ധം, രക്തശുദ്ധീകരണം, ചുമ, ജലദോഷം, പനി എന്നിവയ്ക്കെല്ലാം ആശ്വാസം ലഭിക്കുന്നു.
പ്രത്യേകിച്ച് ശൈത്യകാലത്ത്, രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾപാൽ (Turmeric Milk) കുടിക്കാൻ ആരോഗ്യ വിദഗ്ധര്‍ ശുപാർശ ചെയ്യുന്നു, എന്നാൽ, ശരിയായ രീതിയിൽ മഞ്ഞള്‍പാല്‍ നിര്‍മ്മിച്ചാല്‍ മാത്രമേ അതിന്‍റെ ഗുണങ്ങള്‍ ലഭിക്കൂ. മഞ്ഞള്‍പാലില്‍ ചേര്‍ക്കുന്ന ഏതെങ്കിലും ഘടകത്തിന്‍റെ അളവ് കൂടുകയോ കുറയുകയോ ചെയ്‌താല്‍ അത് നിങ്ങളെ ദോഷകരമായി ബാധിക്കും.
മിക്ക ആളുകളും ചൂടുള്ള പാലിൽ അല്പം മഞ്ഞൾ ചേർത്ത് ഇളക്കി മഞ്ഞൾപാല്‍ തയാറാക്കുകയാണ് പതിവ്. എന്നാല്‍, ഇത്തരത്തില്‍ നിര്‍മ്മിക്കുമ്പോള്‍ പാലില്‍ മഞ്ഞള്‍ അസംസ്കൃതമായി തുടരുന്നു, നിങ്ങൾക്ക് അതിന്‍റെ മുഴുവൻ ഗുണവും ലഭിക്കില്ല. കൂടാതെ, ചിലർക്ക് ഇത് അലർജിയുമുണ്ടാക്കാം... അതിനാല്‍, മഞ്ഞള്‍പാല്‍ നിര്‍മ്മിക്കുമ്പോള്‍ ശരിയായ രീതിയില്‍ നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കുക.
മഞ്ഞള്‍പാല്‍ നിര്‍മ്മിക്കേണ്ട ശരിയായ വധി ഇപ്രകാരമാണ്: -
ആദ്യം മഞ്ഞള്‍പാല്‍ നിര്‍മ്മിക്കാന്‍ വേണ്ട സാധനങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.
2 കപ്പ് പാൽ, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടീസ്പൂൺ തേൻ, ഒരു നുള്ള് കുങ്കുമപ്പൂവ്, ഇത്രയും സാധനങ്ങള്‍ ഉണ്ടെങ്കില്‍ മഞ്ഞള്‍പാല്‍ നിര്‍മ്മിക്കാം.
മഞ്ഞൾപാൽ ഉണ്ടാക്കാൻ, ആദ്യം പാൽ ഇടത്തരം തീയിൽ തിളപ്പിക്കുക. പാൽ തിളച്ചു വരുമ്പോൾ തന്നെ അതിലേക്ക് , 1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും കുങ്കുമപ്പൂവും ചേർത്ത് 1 മുതൽ 2 മിനിറ്റ് വരെ വീണ്ടും തിളപ്പിക്കുക. ശേഷം അടുപ്പത്തുനിന്നും മാറ്റി തണുക്കാൻ വയ്ക്കുക. ഏകദേശം കുടിയ്ക്കാന്‍ പാകത്തിന് ചൂടുള്ള സമയത്ത് ഇതിലേയ്ക്ക് 1 ടീസ്പൂൺ തേൻ ചേർക്കുക.
മഞ്ഞൾപാൽ നിര്‍മ്മിക്കുന്നതിനുള്ള മറ്റൊരു രീതി കൂടിയുണ്ട്. ഈ വിധത്തില്‍ മഞ്ഞള്‍പാല്‍ നിര്‍മ്മിക്കുന്നതിന് വേണ്ടത് പച്ച മഞ്ഞള്‍ ആണ്. മഞ്ഞൾപാൽ നിര്‍മ്മിക്കുന്നതിനായി ആദ്യം പച്ച മഞ്ഞള്‍ നന്നായി ചതച്ചെടുക്കുക. ഒരു പാത്രത്തില്‍ 2 കപ്പ് പാല്‍ എടുക്കുക. അതിലേയ്ക്ക് 1 കപ്പ് വെള്ളം ചേര്‍ക്കുക. ശേഷം ഇതിലേയ്ക്ക് ചതച്ചെടുത്ത പച്ച മഞ്ഞള്‍ ചേര്‍ക്കുക.
ഇനി ഈ പാല്‍ ചെറുതീയില്‍ 15 മുതൽ 20 മിനിറ്റ് വരെ തിളപ്പിക്കുക. ഇതോടെ മഞ്ഞളിന്‍റെ എല്ലാ പോഷകങ്ങളും പാലിൽ നന്നായി ലയിക്കും. ഇത് അരിച്ചെടുത്ത് കുടിക്കുക. വേണമെങ്കിൽ ഇതിലേക്ക് ഒരു നുള്ള് കുരുമുളകും ചേർക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...