എല്ലാ അടുക്കളയിലും സ്ഥിരം സാന്നിധ്യമാണ് സുഗന്ധവ്യഞ്ജനമായ മഞ്ഞൾ. ഇതുകൂടാതെ, ആയുർവേദത്തിൽ മഞ്ഞൾ ഒരു ഔഷധസസ്യമായി കണക്കാക്കപ്പെടുന്നുണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, നാരുകൾ, ഇരുമ്പ്, ചെമ്പ്, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി ആരോഗ്യ ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മഞ്ഞൾ ഭക്ഷണത്തിനൊപ്പമോ പാലിലോ ചേർത്ത് കഴിച്ചിരിക്കേണ്ടത് ആരോ​ഗ്യത്തിന് ​ഗുണകരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങൾ എപ്പോഴെങ്കിലും മഞ്ഞൾ വെള്ളം കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, മഞ്ഞൾ വെള്ളം ഉണ്ടാക്കി കുടിക്കുന്നതിന്റെ ഗുണങ്ങളാണ് ഇനി പറയാൻ പോകുന്നത്. മഞ്ഞൾ വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇത് കുടിക്കുന്നത് സന്ധി വേദനയ്ക്കും ആശ്വാസം നൽകുന്നു. ഇതോടൊപ്പം, നിങ്ങളുടെ ദഹനപ്രക്രിയ മികച്ച രീതിയിലാകുകയും കരൾ ആരോഗ്യത്തോടെ നിലനിൽക്കുകയും ചെയ്യും. മഞ്ഞൾ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.


ALSO READ: പ്രമേഹം ലൈം​ഗികാരോ​ഗ്യത്തെ ബാധിക്കുമോ? പ്രമേഹമുള്ള പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ ഇവയാണ്


പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു


മഞ്ഞളിന് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് രോ​ഗാണുക്കളിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇതോടൊപ്പം, മഞ്ഞൾ വെള്ളം കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അതിനാൽ നിങ്ങൾക്ക് സീസണൽ രോഗങ്ങളെ അകറ്റി നി‍ർത്താൻ സാധിക്കും. 


ശരീരഭാരം കുറയ്ക്കാൻ സാധിക്കും


നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിന് ഉപയോഗപ്രദമായ നിരവധി ഗുണങ്ങൾ മഞ്ഞളിലുണ്ട്. മഞ്ഞൾ വെള്ളം വയറുവേദനയ്ക്കും ഗ്യാസ് പ്രശ്നങ്ങൾക്കും വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങൾക്കും ആശ്വാസം നൽകുന്നു. അതുകൊണ്ട് തന്നെ മഞ്ഞൾ വെള്ളം കുടിച്ചാൽ എളുപ്പത്തിൽ തടി കുറക്കാം.


ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും


മഞ്ഞൾ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കളെ എളുപ്പത്തിൽ നീക്കം ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും വളരെയേറെ ഗുണം ചെയ്യും. പ്രത്യേകിച്ച് പാടുകൾക്കും മങ്ങിയ ചർമ്മത്തിനും മഞ്ഞൾ ഫലപ്രദമാണ്. അതുകൊണ്ടാണ് മഞ്ഞൾ വെള്ളം ഡിറ്റോക്സ് പാനീയമായി കണക്കാക്കപ്പെടുന്നത്. 


സന്ധി വേദനയ്ക്ക് ആശ്വാസം നൽകും


മഞ്ഞൾ വെള്ളം സന്ധി വേദന അല്ലെങ്കിൽ സീസണൽ ഫ്ലൂ മൂലമുണ്ടാകുന്ന ശരീര വേദന ഒഴിവാക്കുന്നു. ഈ വെള്ളം കുടിക്കുന്നത് മിനിറ്റുകൾക്കുള്ളിൽ ഫലം നൽകുകയും സന്ധി വേദനയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും.


മഞ്ഞൾ വെള്ളം ഉണ്ടാക്കുന്ന വിധം


മഞ്ഞൾ വെള്ളം ഉണ്ടാക്കാൻ ആദ്യം വെള്ളം തിളപ്പിക്കുക. ഇതിനുശേഷം, ഒരു ചെറിയ ടീസ്പൂൺ മഞ്ഞൾ അല്ലെങ്കിൽ ഒരു കഷ്ണം പച്ചമഞ്ഞൾ ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഇത് ഒരു അരിച്ചെടുത്ത് അതിൽ അര ടീസ്പൂൺ നാരങ്ങാനീര് കലർത്തി ചൂടോടെ കുടിക്കുക.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.