Diet Tips: കറുവപ്പട്ടയും ജീരകവും വരെ നിങ്ങളുടെ വെയിറ്റ് കുറപ്പിക്കുമെന്ന് അറിയുമോ?
അല്പം എരിവും ചെറിയ മധുരവുമുള്ള കറുവപ്പട്ട ഭാരം നിയന്ത്രിക്കുന്നതിൽ മികച്ചതാണ്. കറുവപ്പട്ടയിട്ട് തിളിപ്പിച്ച വെള്ളം തടികുറയ്ക്കാൻ പറ്റിയ മരുന്ന് കൂടിയാണ്.
വെയിറ്റ് കുറക്കൽ പ്രക്രിയ ജിമ്മിൽ പോയാൽ മാത്രമല്ല സാധിക്കുക. ഭക്ഷണം നിയന്ത്രിച്ചും ഇതിന് പറ്റും. സുഗന്ധ വൃഞ്ജനങ്ങളാണ് ഇതിന് സഹായിക്കുന്ന മറ്റൊരു ഘടകം. കറുവപ്പട്ട മുതൽ ജീരകം വരെ ഇതിന് നിങ്ങളെ സഹായിക്കും. അവ ഏതൊക്കെയെന്ന് മനസ്സിലാക്കാം.
കറുവപ്പട്ട
അല്പം എരിവും ചെറിയ മധുരവുമുള്ള കറുവപ്പട്ട ഭാരം നിയന്ത്രിക്കുന്നതിൽ മികച്ചതാണ്. കറുവപ്പട്ടയിട്ട് തിളിപ്പിച്ച വെള്ളം തടികുറയ്ക്കാൻ പറ്റിയ മരുന്ന് കൂടിയാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് വേണം ഇത് കുടിക്കാൻ
Also Read: Weight Loss Mistakes: എത്ര വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണമിതാണ്
മുള്ളങ്കി
മുള്ളങ്കി സാധാരണയായി എല്ലാ അടുക്കളയിലും കാണപ്പെടുന്ന ഒന്നാണ്. ഇതിന് ഔഷധ ഗുണവും ഏറെയാണ്. തണുത്ത കാലാവസ്ഥയിൽ മുള്ളങ്കി പ്രത്യേകമായാണ് ഉപയോഗിക്കുന്നത്. ശരീരഭാരം കുറയ്ക്കുന്നതിൽ മുള്ളങ്കി ബെസ്റ്റാണ്. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
അയമോദകം
25 ഗ്രാം അയമോദകം എടുത്ത് രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട ശേഷം കുടിക്കുക. രുചി ഇഷ്ടമില്ലെങ്കിൽ അൽപ്പം തേൻ ചേർക്കുന്നതും നല്ലതാണ്. ഒരു മാസത്തിനുള്ളിൽ ഫലം കാണും. ദഹന പ്രശ്നങ്ങൾക്കും അയമോദകം നല്ലതാണ്. ഒരു ചെറിയ അളവ് അയമോദകം കഴിച്ചാൽ പോലും ഗ്യാസ് അടക്കമുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും.
Also Read: Face Care Tips: സോപ്പും ഫേസ് വാഷുമല്ല, ഈ പൗഡര്‍ ഉപയോഗിച്ച് മുഖം കഴുകാം, ചര്‍മ്മം തിളങ്ങും
ജീരകം
ജീരകം ദഹനത്തിന് ബെസ്റ്റാണ്. എന്ന് മാത്രമല്ല മലബന്ധം തടയുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക. ദിവസം മുഴുവനും ഇത് തുടരുക. ജീരകം വെള്ളത്തിൽ കുതിർത്ത് വെറുതേ കഴിക്കുന്നതും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...