Fennel Seeds For Weight Loss: അമിതവണ്ണം കുറയ്ക്കാൻ പെരുംജീരകം പൊളിയാ; കൊഴുപ്പ് അടിയോടെ ഉരുക്കും
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം വളരെ നല്ല ഒന്നാണ്. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങൾ നമുക്ക് ലഭിക്കും
Weight loss with fennel seeds: ശരീരഭാരം കുറയ്ക്കാൻ ദിനവും എന്തെല്ലാമാണ് നമ്മൾ കാട്ടിക്കൂട്ടുന്നത് അല്ലെ? പക്ഷെ ശരീരഭാരം കുറയ്ക്കാൻ ആദ്യം വേണ്ടത് ശരിയായ ഭക്ഷണക്രമവും വ്യായാമവുമാണെന്ന് എത്ര പേർക്കറിയാം. ഇതിന് പുറമെ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈ പെരുംജീരകം.
Also Reads: ഏറെ നേരം ഇരുന്നുള്ള ഓഫീസ് ജോലി നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കുന്നോ? ഇക്കാര്യങ്ങൾ ശീലമാക്കൂ
പെരുംജീരകം അമിത വണ്ണം കുറയ്ക്കാൻ ഏറെ നല്ലതാണ്. അതുകൊണ്ടുതന്നെ ഈ വേനൽക്കാലത്ത് തടി കുറയ്ക്കാനും വയറിനെ തണുപ്പിക്കാനുമൊക്കെ പെരുംജീരക വെള്ളം വളരെ നല്ലതാണ്. അതുപോലെ ഈ വെള്ളം കുടിക്കുന്നത് കരളിനെ വിഷമുക്തമാക്കാനും സഹായിക്കും. ദിനവും ഈ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് വടിവൊത്ത ആകൃതി നേടാനും സഹായിക്കും. പെരുംജീരകത്തിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതും വളരെ പ്രധാനമാണ്. ദിനവും കുറഞ്ഞത് രണ്ട് സ്പൂൺ പെരുംജീരകം കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്.
Also Read: ഹനുമാൻ ജയന്തിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ ഇന്ന് മിന്നിത്തിളങ്ങും!
പെരുംജീരകം ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ വെള്ളത്തിൽ കുതിർത്ത ശേഷമോ കുടിക്കാവുന്നതാണ്. ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനായി നിങ്ങൾക്ക് പെരുംജീരകം എങ്ങനെയൊക്കെ കഴിക്കാമെന്ന് അറിയാം...
പെരുംജീരകം (Fennel Seed) ഒരു പിടി എടുത്തശേഷം അതിനെ നന്നായി പൊടിച്ചെടുക്കുക. ശേഷം ഇതിനെ നിങ്ങൾക്ക് തൈര്, ചായ, കാപ്പി തുടങ്ങിയവായോടൊപ്പം ചേർത്ത് കഴിക്കാം. അതുപോലെ ഇതിലേക്ക് ഉലുവ, കറുത്ത ഉപ്പ് എന്നിവ ചേർത്ത് രുചിയും ഗുണവും വർദ്ധിപ്പിക്കാം. ഈ പൊടി നിശ്ചിത അളവിൽ പതിവായി കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Also Read: ടോപ് ഫൈവ് പ്രെഡിക്ഷനുമായി ജാന്മണി; എവിക്ട് ആയില്ലെങ്കിൽ ഗബ്രിയും ജാസ്മിനും ഉണ്ടാകും
മറ്റൊരു രീതി അന്ന് പറയുന്നത് പെരുംജീരക ചായയാണ്. ഇതും ശരീരത്തിന് നല്ലതാണ്. ഇതിന്റെ ശരിക്കുള്ള നേട്ടങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിനവും കുടിച്ചോളും. ഇതിനായി വെള്ളം തിളപ്പിക്കുന്ന അതിലേക്ക് ഒരു ടേബിൾസ്പൂൺ പെരുംജീരകം ചേർക്കുക. ഇതിലേക്ക് അര ടേബിൾസ്പൂൺ ശർക്കരയും ചേർത്ത് തിളപ്പിച്ചെടുത്ത ശേഷം കുടിച്ചോളൂ. ഇത് നിങ്ങൾക്ക് ദഹനം മെച്ചപ്പെടുത്താനും ശരീര വേദന കുറയ്ക്കാനും, ശരീരത്തെ തണുപ്പിക്കാനും സഹായിക്കും.
Also Read: 8 ദിവസത്തിനുള്ളിൽ കുബേരയോഗം: ഈ രാശിക്കാർ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരാകും
അതുപോലെ ഈ പെരുംജീരകം വറുത്തിട്ട് കഴിക്കുന്നത് കുറച്ചുകൂടി നല്ലതാണ്. രുചിക്ക് വേണ്ടി നിങ്ങൾക്ക് ഇതിൽ കുറച്ചു കൽക്കണ്ടം വേണമെങ്കിലും ചേർക്കാം. ഇത് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഇതൊക്കെ കൂടാതെ മലബന്ധ പ്രശ്നമോ, ഗ്യാസിന്റെ പ്രശനമോ ഉള്ളവരാണ് നിങ്ങളെങ്കിൽ രാവിലെ വെറുംവയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്. ബിപി നിയന്ത്രിക്കാനും ടെൻഷൻ അകറ്റാനും ഈ മാജിക് വെള്ളത്തിന് കഴിയും. ഇതിനു പുറമെ മുലയൂട്ടുന്ന അമ്മമാർക്ക് പകിന്റെ ഉത്പാദനം വർധിക്കാനും പെരുംജീരക വെള്ളം നല്ലതാണെന്നാണ് പറയുന്നത്. അതുപോലെ വായ്‌നാറ്റം മാറ്റാനും ഈ വെള്ളം വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.