)
Bigg Boss Malayalam Season 6 Updates: ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ അടിപൊളിയായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ 41 ദിവസങ്ങൾ ബിഗ് ബോസിൽ നിന്ന ശേഷം ജാന്മണി ദാസ് പ്രേക്ഷക വിധിപ്രകാരം പുറത്തായിരിക്കുകയാണ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ജാന്മണി ബിഗ് ബോസിൽ നിന്നും ഇറങ്ങിവന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ട്രാൻസ് കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു കൊണ്ട് ബിഗ് ബോസിൽ എത്തിയ ഒരാളായിരുന്നു ജാൻമണി ദാസ്. ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനമായിരുന്നു ജാന്മണി കാഴ്ച വച്ചത്. ഭാഷയുടെ പ്രശ്നം ഉണ്ടെങ്കിലും പറയേണ്ട കാര്യങ്ങൾ അവർ മറ്റുള്ളവർക്ക് മുന്നിൽ വ്യക്തമായും ശക്തമായും തന്നെ പറഞ്ഞിരുന്നു. വീട്ടിലെ ഭൂരിഭാഗം പേരുമായും ജാന്മണിക്ക് അടുത്ത സൗഹൃദം തന്നെയുണ്ടായിരുന്നു. എങ്കിലും നോറയുമായുള്ള പ്രശ്നങ്ങൾ അകത്തും പുറത്തും വലിയ ചർച്ചകൾക്കിടയായിരുന്നു.
ഷോയിൽ നിന്നും പുറത്തായ ശേഷം ബിഗ് ബോസ് സീസൺ ആറിൽ ടോപ് ഫൈവിൽ എത്താൻ സാധ്യതയുള്ളവർ ആരൊക്കെയാണെന്ന ജാന്മണിയുടെ പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്. ടോപ് ഫൈവ് പ്രെഡിക്ഷൻ എന്നത് ബുദ്ധിമുട്ടാണെന്നും എല്ലാവരും മികച്ച മത്സരാർത്ഥികളാണെന്നും പറഞ്ഞ ജാന്മണി എവിക്ട് ആയില്ലെങ്കിൽ ജാസിമനും ഗബ്രിയും ടോപ് ഫൈവിൽ ഉണ്ടാകുമെന്നും പറഞ്ഞു. ഋഷിയും ടോപ് ഫൈവിൽ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ ജാന്മണി അത്രയും ജെനുവിനായി ഷോയിൽ നിൽക്കുന്ന മറ്റൊരാൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണെന്നും പറഞ്ഞു. ഇവർക്കൊപ്പം ശ്രീരേഖ ചേച്ചിയും പൂജയും ടോപ് ഫൈവിൽ വരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ജാന്മണി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.