ചൂട് ക്രമാതീതമായി വർധിച്ചുവരുന്നതിനാൽ പലർക്കും തണുത്തത് എന്തെങ്കിലും കഴിക്കാൻ വളരെ ആ​ഗ്രഹമുണ്ടാകും. കനത്ത ചൂടിൽ തണുത്ത ഭക്ഷണങ്ങൾ കഴിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും രുചികരവുമായ ഒരു പുഡിങ്ങാണ് വാനില കസ്റ്റാർഡ് പുഡിങ്. അതിഥികൾ വരുമ്പോൾ കൊടുക്കാനും കുട്ടികൾക്ക് കൊടുക്കാനും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. വാനില കസ്റ്റാർഡ് പുഡിങ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

വാനില കസ്റ്റാർഡ് പുഡിങ് ഉണ്ടാക്കാനാവശ്യമായ ചേരുവകൾ


പാൽ- അര ലിറ്റർ
വാനില കസ്റ്റാർഡ് പൗഡർ- രണ്ട് ടീസ്പൂൺ
പഞ്ചസാര- ഏഴ് ടീസ്പൂൺ
ജെലാറ്റിൻ- ഒരു ടീസ്പൂൺ
തണുത്ത വെള്ളം- കാൽ കപ്പ്
ഫ്രഷ് ക്രീം- ഒരു കപ്പ്
വാനില എസ്സെൻസ്- ഒരു ടീസ്പൂൺ


ALSO READ: 'വേൾഡ് ഫേമസ് ഫിൽറ്റർ കോഫി'; ലോകത്തിലെ ഏറ്റവും മികച്ച കോഫികളിൽ രണ്ടാമത്, ഫിൽറ്റർ കോഫി തയ്യറാക്കുന്നതിങ്ങനെ


വാനില കസ്റ്റാർഡ് പുഡിങ് തയ്യാറാക്കുന്ന രീതി


ജെലാറ്റിൻ കാൽ കപ്പ് തണുത്ത വെള്ളത്തിൽ മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. ഒരു പാത്രത്തിൽ കസ്റ്റാർഡ് പൗഡറിട്ട് അര കപ്പ് പാലും ചേർത്ത് ഒട്ടും കട്ടയില്ലാതെ നന്നായി ഇളക്കി വയ്ക്കുക. ഇതിന് ശേഷം, ഒരു സോസ് പാനിൽ, ബാക്കിയുള്ള പാലും പഞ്ചസാരയും ചേർത്ത് ഇടത്തരം തീയിൽ തിളപ്പിക്കുക. തിളക്കുന്ന സമയത്ത് ഇതിലേക്ക് കസ്റ്റാർഡ് മിശ്രിതം ചേർത്ത് തുടർച്ചയായി ഇളക്കുക.


ഈ മിശ്രിതം കട്ടിയാകാൻ തുടങ്ങുമ്പോൾ തീ കുറയ്ക്കുക. ശേഷം, കുതിർത്ത വെച്ചിരിക്കുന്ന ജെലാറ്റിൻ ചേർക്കുക. ജെലാറ്റിൻ പൂർണ്ണമായും അലിഞ്ഞുപോകുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കുക. അടുപ്പിൽ നിന്നും മാറ്റി റൂം ടെംപറേച്ചറിൽ തണുപ്പിക്കാൻ മാറ്റി വയ്ക്കുക.


ഒരു പാത്രത്തിൽ ഫ്രഷ് ക്രീം എടുത്ത് നന്നായി ബീറ്റ് ചെയ്യുക. തണുത്ത കസ്റ്റാർഡിലേക്ക് ഈ ഫ്രഷ് ക്രീമും വാനില എസ്സെൻസും ചേർത്ത് നന്നായി ഇളക്കുക. ഒരു പുഡിങ് ട്രേയിലേക്ക് മാറ്റി ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്യുക. അലങ്കരിക്കാൻ ടുട്ടി ഫ്രൂട്ടിയോ, ബദാമും പിസ്തയും അരിഞ്ഞതോ ചേർക്കാം. ചെറിയ കഷ്ണങ്ങളായി മുറിച്ച് വിളമ്പാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.