Filter coffee: 'വേൾഡ് ഫേമസ് ഫിൽറ്റർ കോഫി'; ലോകത്തിലെ ഏറ്റവും മികച്ച കോഫികളിൽ രണ്ടാമത്, ഫിൽറ്റർ കോഫി തയ്യറാക്കുന്നതിങ്ങനെ

Filter coffee world ranking: റോസ്റ്റഡ് കോഫിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന മധുരമുള്ള എസ്പ്രസോ ആണ് 'ക്യൂബൻ എസ്പ്രസോ'. സൗത്ത് ഇന്ത്യൻ രീതിയിൽ തയ്യാറാക്കുന്ന കാപ്പിയാണ് 'ഫിൽറ്റർ കോഫി'.

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 01:10 PM IST
  • ടേസ്റ്റ്അറ്റ്ലസ് നടത്തിയ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പികളിൽ ഇടംനേടിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം 'ഫിൽറ്റർ കോഫി'
  • 'ക്യൂബൻ എസ്പ്രസോ', 'സൗത്ത് ഇന്ത്യൻ കോഫി' എന്നിവയാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനം നേടിയത്
Filter coffee: 'വേൾഡ് ഫേമസ് ഫിൽറ്റർ കോഫി'; ലോകത്തിലെ ഏറ്റവും മികച്ച കോഫികളിൽ രണ്ടാമത്, ഫിൽറ്റർ കോഫി തയ്യറാക്കുന്നതിങ്ങനെ

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോ​ഗിക്കുന്ന ജനപ്രിയ പാനീയമാണ് കാപ്പി. ടേസ്റ്റ്അറ്റ്ലസ് നടത്തിയ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പികളിൽ ഇടംനേടിയിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം 'ഫിൽറ്റർ കോഫി'. 'ക്യൂബൻ എസ്പ്രസോ', 'സൗത്ത് ഇന്ത്യൻ കോഫി' എന്നിവയാണ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനം നേടിയത്.

റോസ്റ്റഡ് കോഫിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന മധുരമുള്ള എസ്പ്രസോ ആണ് 'ക്യൂബൻ എസ്പ്രസോ'. സൗത്ത് ഇന്ത്യൻ രീതിയിൽ തയ്യാറാക്കുന്ന കാപ്പിയാണ് 'ഫിൽറ്റർ കോഫി'. കടകളിൽ ലഭിക്കുന്ന അതേ രുചിയിൽ സൗത്ത് ഇന്ത്യൻ സ്റ്റൈലിൽ 'ഫിൽറ്റർ കോഫി' തയ്യറാക്കുന്നത് എങ്ങനെയെന്ന് അറിയാം.

ALSO READ: സ്ത്രീകൾക്ക് കറുവപ്പട്ട മികച്ചത്; ആർത്തവ പ്രശ്നങ്ങൾ മുതൽ ഹൃദയാരോ​ഗ്യം വരെ നിരവധി ​ഗുണങ്ങൾ

ഫിൽറ്റർ കോഫി തയ്യാറാക്കുന്നതിന് വേണ്ട ചേരുവകൾ

ഫിൽറ്റർ കാപ്പിപ്പൊടി- നാല് ടേബിൾസ്പൂൺ
ചൂടുവെള്ളം- ഒരു കപ്പ്
ചൂട് പാൽ- ഒരു കപ്പ്
പഞ്ചസാര- ഒന്നര ടീസ്പൂൺ

ഫിൽറ്റർ കോഫി തയ്യാറാക്കുന്ന വിധം
 
ഒരു പാനിൽ വെള്ളം തിളപ്പിക്കുക. കോഫി ഫിൽറ്ററിന്റെ അടപ്പും പ്രസ് ചെയ്യാനുപയോ​ഗിക്കുന്ന ഡിസ്ക്കും മാറ്റിവച്ച് കാപ്പിപ്പൊടിയിട്ട് കൊടുക്കുക. ഇതിലേക്ക് പ്രസ് ചെയ്യാൻ ഉപയോ​ഗിക്കുന്ന ഡിസ്ക്ക് വച്ചതിന് ശേഷം തിളച്ച വെള്ളം ഒഴിക്കുക. പ്രസിങ് ഡിസ്ക്ക് കൊണ്ട് ചെറുതായി ഇളക്കി 30 മുതൽ 40 മിനിറ്റ് വരെ അടച്ച് മാറ്റിവയ്ക്കുക.

ALSO READ: ദഹനം മികച്ചതാക്കാം... മലബന്ധം ഒഴിവാക്കാം, ഈ ജ്യൂസുകൾ മികച്ചത്

30 മിനിറ്റിന് ശേഷം മുഴുവൻ വെള്ളവും താഴത്തെ കണ്ടെയ്നറിലേക്ക് എത്തും. മുകളിലുള്ള കാപ്പി പൊടി എടുത്ത് കളയാം. ഇതിന് ശേഷം പഞ്ചസാര ചേർത്ത് പാൽ ഒരു പാനിൽ ചൂടാക്കുക. നിങ്ങളുടെ കടുപ്പത്തിന് അനുസരിച്ച് ഒരു കപ്പിലേക്ക് തയ്യറാക്കിയ കാപ്പി മിശ്രിതം ചേർത്ത് കൊടുക്കുക. ഇതിലേക്ക് തിളച്ച പാൽ കൂടി ഒഴിച്ച് ചൂടോടെ ആസ്വദിക്കാം. 60 ശതമാനം കോഫിയും 40 ശതമാനം ചിക്കറിയും ചേർത്ത് തയ്യാറാക്കുക. ഇത് കടയിൽ നിന്ന് ലഭിക്കുന്ന ഫിൽറ്റർ കോഫിയുടെ അതേ രുചി നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News