കൊറോണ വൈറസ് (Corona Virus) പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ കടകളും റസ്റ്റോറന്‍റുകളും വീണ്ടും തുറക്കാന്‍ അടുത്തിടെയാണ് അനുമതി നല്‍കിയത്. ബംഗളൂരൂവിലെ ഒരു ബിരിയാണി കടയുടെ മുന്നിലെ ക്യൂവാണ് ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗളൂരൂ(Bengaluru)വിലെ ഹോസ്‌കോട്ടിലെ പ്രശസ്തമായ ആനന്ദ് ദം ബിരിയാണി കടയുടെ മുന്നിലാണ് ഞായറാഴ്ച ബിരിയാണി പ്രേമികളുടെ നീണ്ട നിര കണ്ടത്.  നൂറുകണക്കിന് ഉപഭോക്താക്കളാണ് കടയുടെ പുറത്ത് ക്യൂവിൽ നിൽക്കുന്നത്. ഏകദേശം 1.5 കിലോമീറ്റർ വരെ നീളത്തിലായിരുന്നു ക്യൂ. 


ALSO READ | ''ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്ന് മനസിലായല്ലോ?'' - മണിക്കുട്ടന്‍റെ പോസ്റ്റ്‌ വൈറലാകുന്നു


'ബാംഗ്ലൂരിലെ ഹോസ്‌കോട്ടിൽ ബിരിയാണിക്കായുള്ള ക്യൂ... ഇത് എന്ത്‌ ബിരിയാണിയാണ്?, ഇത് സൗജന്യമാണോ?' -എന്ന അടിക്കുറിപ്പോടെയാണ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ  (Viral Video) വൈറലാകുന്നത്. മാസ്ക്കുകള്‍ ധരിച്ചിട്ടുണ്ടെങ്കിലും ക്യൂവില്‍ നില്‍ക്കുന്നവര്‍ സാമൂഹിക അകലം പാലിച്ചിട്ടില്ല എന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. 



ALSO READ | ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'


ലോക്ക്ഡൗണിന് മുന്‍പുണ്ടായിരുന്ന വിൽപ്പനയെക്കാള്‍ 20 ശതമാനം വർധനവാണ് ലോക്ക്ഡൌണിനു ശേഷം കടയില്‍ ഉണ്ടായിരിക്കുന്നത് എന്നാണ് കടയുടമ ആനന്ദ് പറയുന്നത്. ബെംഗളൂരു നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയായാണ് ഈ റെസ്റ്റോറന്റ്. ആളുകൾ പ്രഭാതത്തിനു മുമ്പ് വീടുകൾ വിട്ട് ടിയിലെത്തുന്നു.


ALSO READ | ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..! 


6,300ലധികം കാഴ്‌ചക്കാരെ നേടിയ ഈ വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. എന്നാല്‍, സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നില്‍ക്കുന്ന  ആളുകളെ വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.