ബംഗളൂരുവില്‍ കത്തുന്ന തടാകങ്ങള്‍ തുടര്‍കഥയാകുന്നു. ബെല്ലന്തൂര്‍ തടാകത്തില്‍ ഇന്നലെ വൈകീട്ട് നാലോടെ തുടങ്ങിയ തീ കെടുത്താനുള്ള തന്ത്രമറിയാതെ കുടുങ്ങിയിരിക്കുകയാണ് അഗ്നിശമന സേനാംഗങ്ങള്‍. കനത്ത പുക കാരണം സമീപത്തെ റോഡില്‍ വാഹനമോടിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.