Vitamin A: `വിറ്റാമിൻ എ` കുറവുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തണം ഈ പഴങ്ങളും പച്ചക്കറികളും
Vitamin A Deficiency: വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാഴ്ച മികച്ചതാക്കാനും ചർമത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമായ ഒരു വിറ്റാമിനാണ് വിറ്റാമിൻ എ. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും കണ്ണിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും വിറ്റാമിൻ എ പ്രധാനമാണ്.
വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാഴ്ച മികച്ചതാക്കാനും ചർമത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ എ ലഭിക്കാൻ ഭക്ഷണകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിറ്റാമിൻ എ ലഭിക്കാൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും ഏതെല്ലാമാണെന്ന് നോക്കാം.
ALSO READ: അറിഞ്ഞ് കഴിക്കാം അച്ചാർ; രുചിമാത്രമല്ല, ഗുണങ്ങളുമുണ്ട്
കാരറ്റ് വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ്. കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മികച്ചതാക്കാൻ സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് മികച്ചതാണ്. വിറ്റാമിൻ എ ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും നല്ലതാണ്. കണ്ണിൻറെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇവ സഹായിക്കും.
മാമ്പഴം വിറ്റാമിൻ എ സമ്പുഷ്ടമാണ്. ഇവ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. ആപ്രിക്കോട്ട് ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയതാണ്. ഇവ കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഗുണം ചെയ്യും.
ALSO READ: വിവിധ തരം ഒലിവ് ഓയിലുകൾ, ഇവയിൽ മികച്ചത് ഏത്? ഗുണങ്ങൾ അറിയാം
പപ്പായ വിറ്റാമിൻ എ അടങ്ങിയതാണ്. ഇവ ചർമ്മത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും രോഗപ്രതിരോധശേഷിക്കും നല്ലതാണ്. കാപ്സിക്കത്തിലും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. തണ്ണിമത്തൻ വിറ്റാമിൻ എയും ആൻറി ഓക്സിഡൻറുകളും അടങ്ങിയതാണ്. ഇവ കഴിക്കുന്നതും ആരോഗ്യത്തിന് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy