Vitamin B12 Deficiency: വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്‍റെ  ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്.  വിറ്റാമിനുകളുടെ കുറവ്  പലപ്പോഴും പല രോഗാവസ്ഥയിലേയ്ക്കും നമ്മുടെ ശരീരത്തെ തള്ളിവിടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തില്‍, നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു വിറ്റമിനാണ് വിറ്റമിന്‍ ബി 12. ഇന്ന് ഡോക്ടര്‍മാര്‍ പൊതുവേ പരിശോധിയ്ക്കാന്‍ ആവശ്യപ്പെടുന്ന ഒന്നാണിത്. 


Also Read:  Oily Skin: എണ്ണമയമുള്ള ചർമം നിങ്ങളെ അലട്ടുന്നുവോ? അടുക്കളയിലുണ്ട് പരിഹാരം     


ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന ഒന്നാണ് വിറ്റാമിന്‍ ബി12. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, ഇവയിലെല്ലാം വിറ്റാമിന്‍ ബി12 വിന് പ്രധാന പങ്കുണ്ട്. തലച്ചോറിന്‍റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും ഡിഎൻഎയുടെ രൂപപ്പെടലിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്. 


വിറ്റാമിൻ ബി 12  ന്‍റെ അഭാവം പല  രോഗങ്ങള്‍ക്കും കാരണമാകും. വിറ്റാമിന്‍ ബി 12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. വിറ്റാമിൻ ബി 12 കുറവ് വെളിപ്പെടുത്തുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 


അമിതമായ ക്ഷീണം, തളര്‍ച്ച, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, തലവേദനയും തലകറക്കവും, വിളറിയ ത്വക്ക്, ഹൃദയമിടിപ്പ്, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, എന്നിവയെല്ലാം വിറ്റാമിൻ ബി 12 ന്‍റെ  കുറവിന്‍റെ ലക്ഷണങ്ങളാണ്.


വിറ്റാമിന്‍ 12 നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി നിർമ്മിക്കപ്പെടുന്നില്ല. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് അത് ലഭിക്കണം. ബീഫ്, പന്നിയിറച്ചി, ഹാം, കോഴി, ആട്ടിൻകുട്ടി, കക്കയിറച്ചി, ഞണ്ട്, പാലുൽപ്പന്നങ്ങൾ (പാൽ, ചീസ്, തൈര്), മുട്ട എന്നിവ വിറ്റാമിൻ ബി 12 ന്‍റെ  മികച്ച ഉറവിടങ്ങളിൽ ചിലതാണ്. പ്രധാനമായും സസ്യാഹാരം കഴിക്കുന്ന ആളുകൾക്ക് അവരുടെ ഡോക്ടർമാരോടും പോഷകാഹാര വിദഗ്ധരോടും ആലോചിച്ച് ശരിയായ ഡയറ്റ് തീരുമാനിക്കാം.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.