Oily Skin: എണ്ണമയമുള്ള ചർമം നിങ്ങളെ അലട്ടുന്നുവോ? അടുക്കളയിലുണ്ട് പരിഹാരം

പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചര്‍മം.  ഇത്തരക്കാര്‍ ചര്‍മ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിയ്ക്കുന്നു. കാരണം മറ്റേതൊരു ചർമതരത്തിൽ നിന്നും  ഏറെ വ്യത്യസ്തമാണ് എണ്ണമയമുള്ള ചര്‍മം.  

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 06:27 PM IST
  • എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ അവര്‍ക്ക് യോജിക്കുന്ന ഉത്പന്നങ്ങളും ദിനചര്യകളും പ്രത്യേകം തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിയ്ക്കും ഉണ്ടാവുക
Oily Skin: എണ്ണമയമുള്ള ചർമം നിങ്ങളെ അലട്ടുന്നുവോ? അടുക്കളയിലുണ്ട് പരിഹാരം

Oily Skin: പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചര്‍മം.  ഇത്തരക്കാര്‍ ചര്‍മ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിയിരിയ്ക്കുന്നു. കാരണം മറ്റേതൊരു ചർമതരത്തിൽ നിന്നും  ഏറെ വ്യത്യസ്തമാണ് എണ്ണമയമുള്ള ചര്‍മം.  

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് കൊണ്ടും ശരിയായ രീതിയില്ലാത്ത ഭക്ഷണക്രമം കൊണ്ടുമെല്ലാം എണ്ണമയമുള്ള ചർമ്മമുണ്ടാവും. എന്നാൽ ഇതിനു പുറമേ ശരീരത്തിലെ സെബാക്കസ് ഗ്രന്ഥികൾ സെബം (Sebum) ഉത്പാദിപ്പിക്കുന്നതിലുള്ള ഏറ്റക്കുറച്ചിൽ ചർമ്മത്തെ കാര്യമായി ബാധിക്കും. ഇതും ചര്‍മം എണ്ണമയമുള്ളതാക്കി മാറ്റും.   

Also Read:  Weight Loss Tips: അല്പം ഇഞ്ചി മതി, പൊണ്ണത്തടി കുറയ്ക്കാം 

ഇത്തരത്തില്‍ അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം ചർമ സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ഇത് ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും കൂടിച്ചേർന്ന്  മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. 

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ അവര്‍ക്ക് യോജിക്കുന്ന ഉത്പന്നങ്ങളും ദിനചര്യകളും പ്രത്യേകം തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായിരിയ്ക്കും ഉണ്ടാവുക.  ഇത്തരം ചര്‍മ്മമുള്ളവര്‍  പ്രക്രുതിദത്തമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്.  ഇത്തരക്കാര്‍ക്ക് അവരുടെ ചര്‍മ സംരക്ഷണത്തിനായി അടുക്കളയില്‍ നിന്ന് തന്നെ  ഉപായങ്ങള്‍ കണ്ടെത്താം.
 
ഹോം മേക്ക് ഫേസ് പായ്ക്കുകൾ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിനുള്ള ഒരു മികച്ച മാർഗമാണ്. കൂടാതെ, അവ ചര്‍മ്മത്തെ  മോയ്സ്ചറൈസ് ചെയ്യുക മാത്രമല്ല, പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. എണ്ണമയമുള്ള ചര്‍മക്കാര്‍ക്ക് അനുയോജ്യമായ ചില ഫേസ് പായ്ക്കുകളെക്കുറിച്ച് അറിയാം....  

1. കടലമാവ് ഉപയോഗിച്ചുള്ള ഈ ഫേസ് പാക്ക് വളരെ ലളിതമാണ്. നിങ്ങളുടെ അടുക്കളയില്‍ നിന്നും ഇതിന് ആവശ്യമായ ലഭിക്കും. ഇതിനായി നിങ്ങള്‍ക്ക് വേണ്ടത് അല്പം കടലമാവ്, ഒരു നുള്ള് മഞ്ഞള്‍, അല്പം പാല്‍ എന്നിവയാണ്. ഇവ നന്നായി മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. പിന്നീട് ചെറുചൂടുവെള്ളത്തില്‍ കൈ നനച്ച്  ചെറുതായി മസാജ് ചെയ്യാം. ഇത് ചര്‍മ്മത്തെ ഏറെ ശുദ്ധീകരിയ്ക്കുന്നു.  

2. ക്യാരറ്റും തേനും ചേര്‍ന്ന മിശ്രിതം, ക്യാരറ്റും കുറച്ച് തേനും 2:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഏകദേശം 15 മിനിറ്റിന്ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച്  നീക്കം ചെയ്യാം. നിങ്ങൾക്ക് ദിവസവും ഈ മാസ്ക് ഉപയോഗിക്കാം.

3. തേനും ഓട്‌സും ചേര്‍ന്ന മിശ്രിതം:  ഇതിനായി നിങ്ങൾക്ക് വേണ്ടത് അല്പം  ഓട്‌സ് പൊടി, രണ്ട് ടേബിൾസ്പൂൺ തേൻ, കുറച്ച് ബദാം, 1 ടേബിൾസ്പൂൺ തൈര് എന്നിവയാണ്.  ഇവ ചേര്‍ന്ന മിശ്രിതം  മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിന്ശേഷം ചെറു ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം.  ഇത് ചർമ്മത്തെ  ഏറെ മൃദുവാക്കുന്നു. എല്ലാ ഒന്നിടവിട്ട ദിവസവും ഈ മാസ്ക് ഉപയോഗിക്കാം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News