Weight Loss Food:  ഇന്ത്യയിൽ സ്വാദിഷ്ടമായ വിഭവങ്ങൾക്കും കുറവില്ല അതുപോലെ അത് ഇഷ്ടപ്പെടുന്ന ആളുകൾക്കും.  അതുകൊണ്ടുതന്നെ നമ്മുടെ ഈ ശീലം ക്രമേണ നമ്മെ പൊണ്ണത്തടിയനോ തടിച്ചിയോ ഒക്കെ ആക്കുകായും ചെയ്യും.  അടിവയറ്റിലും അരക്കെട്ടിലും കൊഴുപ്പ് അടിഞ്ഞു കൂടിക്കഴിഞ്ഞാൽ അത് കുറയ്ക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. ചിലർ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണപാനീയങ്ങളുടെ അളവ് കുറയ്ക്കുന്നു, എന്നാൽ ഇത് ശരീരത്തിൽ ബലഹീനത ഉണ്ടാക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ഭക്ഷണക്രമം കുറയ്ക്കുന്നതിന് പകരം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ പ്രധാനം. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രഭാതഭക്ഷണമായി ചില പ്രത്യേക കാര്യങ്ങൾ കഴിച്ചാൽ നമ്മുടെ ഭാരം അതിവേഗം കുറയാൻ തുടങ്ങും എന്നാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഹൃദയാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ജീവന് ഭീഷണിയാകും!


പ്രാതലിൽ ഇവ കഴിക്കുന്നത് തടി കുറയ്ക്കും (Eating these things in breakfast will reduce weight)


ഓട്സ് (Oats)


ഓട്‌സ് ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഇതിന്റെ സഹായത്തോടെ നിങ്ങളുടെ വർദ്ധിച്ചുവരുന്ന ഭാരം കുറയ്ക്കുക മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ ഓട്‌സ് കഴിച്ചാൽ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടില്ലയെന്നു മാത്രമല്ല ഭാരവും നിലനിർത്തും.


മൾട്ടിഗ്രെയ്ൻ ആട്ട റൊട്ടി അല്ലെങ്കിൽ ബ്രെഡ് (Multigrain Atta Roti or Bread)


രാവിലെ നിങ്ങൾ ഗോതമ്പ് റൊട്ടിയോ വൈറ്റ് ബ്രെഡോ കഴിക്കുകയാണെങ്കിൽ ഈ ശീലം ഉടനടി മാറ്റുക പകരം  മൾട്ടിഗ്രെയിൻ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.  അതായത് മൾട്ടിഗ്രെയ്ൻ ബ്രെഡ് അല്ലെങ്കിൽ അതിന്റെ റൊട്ടി വളരെ ആരോഗ്യകരമായ ഒന്നായിട്ടാണ് കണക്കാക്കുന്നത്.  ഇത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്.   ഇത് നിങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ഫിറ്റ്നസ് നിലനിർത്താൻ കഴിയും.  


ദലിയ അല്ലെങ്കിൽ നുറുക്ക് ഗോതമ്പ് (Daliya)


ദലിയ അല്ലെങ്കിൽ നുറുക്ക് ഗോതമ്പിനെ എപ്പോഴും ഒരു  ആരോഗ്യകരമായ ഭക്ഷണമായിട്ടാണ് കണക്കാക്കുന്നത്.  ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ദലിയ നിങ്ങൾക്ക്  പച്ചക്കറിയോടൊപ്പമോ അല്ലെങ്കിൽ പാലൊഴിച്ചോ ഉണ്ടാക്കാം. ഇതിൽ നാരുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.  ഇത് എളുപ്പത്തിൽ ദഹിക്കുന്നതിന് സഹായിക്കും അതുകൊണ്ടുതന്നെ ഭാരം വർദ്ധിക്കില്ല.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.