Heart Attack Symptoms: ഹൃദയാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ജീവന് ഭീഷണിയാകും!

Cardiac Arrest:  ചില സമയത്ത് ആരോഗ്യവുമായി ബന്ധപ്പെട്ട് ഇത്തരം ഭയാനകമായ ചില രൂപങ്ങൾക്ക് നാം ദൃക്‌സാക്ഷിയാകാറുണ്ട് അത് കുടുംബത്തെ മൊത്തത്തിൽ  ഉലയ്ക്കാറുമുണ്ട്.  അതിലൊന്നാണ് ഹൃദയസ്തംഭനം. ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത്.

Written by - Ajitha Kumari | Last Updated : Aug 24, 2022, 11:05 PM IST
  • ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്
  • ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം
  • ഹൃദയാഘാതത്തിന് മുൻപ് നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്
Heart Attack Symptoms: ഹൃദയാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ജീവന് ഭീഷണിയാകും!

Heart Attack Symptoms:  ആരോഗ്യം സംരക്ഷിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അതുകൊണ്ടുതന്നെ  ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ഹൃദയമിടിപ്പിന്റെ നേരിയ ഏറ്റക്കുറച്ചിൽ പോലും പല ബുദ്ധിമുട്ടുകൾക്കും കാരണമാകും.  തുടക്കത്തിൽ രോഗിക്ക് കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം ശേഷം  ഈ പ്രശ്നങ്ങൾ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും. നിങ്ങൾ ഒരു ഹൃദ്രോഗിയാണെങ്കിൽ  ഹൃദയാഘാതത്തിന്റെ ഈ ലക്ഷണങ്ങളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുന്നത് ഉത്തമമാണ്. 

Also Read: Heart Attack: ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ; എന്നാൽ, ഇവ വലിയ മുന്നറിയിപ്പുകളാണ്

എന്താണ് ഹൃദയസ്തംഭനം? (What is cardiac arrest?)

ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോൾ ആണ് ഹൃദയാഘാതം ഉണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതു കാരണമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയപേശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഇതിലൂടെ ഹൃദയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. കൊഴുപ്പടിഞ്ഞു രക്തക്കുഴലുകളുടെ വ്യാസം ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.

Also Read: Weight Loss: ശരീരഭാരം കുറയ്ക്കാൻ ആയുർവേദത്തിലെ എളുപ്പവഴി
 
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (symptoms of cardiac arrest)

ഹൃദയാഘാതത്തിന് മുൻപ് നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. ഈ ലക്ഷണങ്ങൾ കണ്ടാലുടൻ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.  ഹൃദയാഘാതത്തിന് മുമ്പ് നെഞ്ചുവേദന, താടിയെല്ല് അല്ലെങ്കിൽ പല്ല് വേദന, ശ്വാസതടസ്സം, വിയർപ്പ്, ഗ്യാസ്, തലകറക്കം, ഓക്കാനം, കാല്‍പാദം, കണങ്കാല്‍, കാലുകള്‍ എന്നിവിടങ്ങളില്‍ നീരു വന്ന് വീര്‍ക്കുക തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു.  എന്നാൽ ജന്‍മനാ ഉണ്ടാകുന്ന ഹൃദയവൈകല്യങ്ങള്‍ക്ക് യാതൊരു ലക്ഷണവും കാണാറില്ല. കടുത്ത വൈകല്യങ്ങളാണെങ്കില്‍ നവജാതശിശുക്കളില്‍ ചില രോഗലക്ഷണങ്ങള്‍ കാണും.  അതായത് ഉയർന്ന ശ്വാസോച്ഛ്വാസ നിരക്ക്, ത്വക്ക്, ചുണ്ട്, കൈനഖങ്ങള്‍ എന്നിവിടങ്ങളില്‍ നീല നിറം, തളര്‍ച്ച, മന്ദഗതിയിലുള്ള രക്തപ്രവാഹം എന്നീ ലക്ഷണങ്ങൾ കാണിക്കും.

Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ 

ഹൃദയാഘാതം ഉണ്ടാകുന്നതിന് പ്രത്യേക പ്രായമൊന്നുമില്ല. ഏത് പ്രായത്തിലും ഒരു വ്യക്തിക്ക് ഹൃദയാഘാതം സംഭവിക്കാം. എന്നിരുന്നാലും 45 വയസ്സിനു മുകളിലുള്ള പുരുഷന്മാരും 55 വയസ്സിനു മുകളിലുള്ള സ്ത്രീകളിലും ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News