Weight Loss Diet: ശരീരഭാരം കുറയ്ക്കാൻ മികച്ചത്; കഴിക്കാം ഈ ശൈത്യകാല പഴങ്ങൾ
Fruits For Weight Loss: ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ പഴങ്ങൾ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും.
ആന്റിഓക്‌സിഡന്റുകളുടെ കലവറയായ പഴങ്ങൾ ശൈത്യകാല രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ പഴങ്ങൾ ചേർക്കുന്നത് വളരെയധികം ഗുണം ചെയ്യും. മെറ്റബോളിസത്തെ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ശൈത്യകാല പഴങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ആപ്പിൾ: ആപ്പിൾ രുചികരം മാത്രമല്ല, നാരുകളാൽ സമ്പുഷ്ടവുമാണ്. നാരുകൾ ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു. കൂടാതെ, ആപ്പിളിലെ ആന്റി ഓക്‌സിഡന്റുകൾ പ്രതിരോധശേഷി വർധിപ്പിക്കുകയും ശൈത്യകാല രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.
ഓറഞ്ച്: ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഓറഞ്ചിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ദഹനത്തെ സഹായിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഓറഞ്ചിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശൈത്യകാലത്ത് മികച്ച ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു.
ALSO READ: പിയർ പഴം ദിവസവും കഴിക്കാം... നിരവധിയാണ് ഗുണങ്ങൾ
മുന്തിരി: മുന്തിരിയിൽ, പ്രത്യേകിച്ച് ചുവപ്പ് മുന്തിരിയിൽ മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശൈത്യകാല ഭക്ഷണത്തിൽ മുന്തിരി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മാതളനാരങ്ങ: മാതളനാരങ്ങ രുചികരവും പോഷക സമ്പുഷ്ടവുമാണ്. അവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
ബെറികൾ: ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികൾ അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ്. അവയിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷിയെ മികച്ചതാക്കുകയും വീക്കം കുറയ്ക്കുകയും കൊഴുപ്പ് ഓക്‌സിഡേഷൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.