Pear Fruit Benefits: പിയർ പഴം ദിവസവും കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

Pear Fruit Health Benefits: നിരവധി പോഷക ഗുണങ്ങളുള്ള പഴമാണ് പിയർ. മൺസൂൺ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 12:30 PM IST
  • പിയറിൽ വിറ്റാമിൻ കെ, ബി, ഫോളേറ്റ്, ആൻറിഓക്സിഡൻറുകൾ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു
  • പിയർ പഴത്തിൽ വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്
  • ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും
Pear Fruit Benefits: പിയർ പഴം ദിവസവും കഴിക്കാം... നിരവധിയാണ് ​ഗുണങ്ങൾ

പിയർ അഥവാ സബർജിൽ എന്നറിയപ്പെടുന്ന ഫലം നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യുന്നു. നിരവധി പോഷക ഗുണങ്ങളുള്ള പഴമാണ് പിയർ. മൺസൂൺ കാലത്ത് സുലഭമായി ലഭിക്കുന്ന ഇവ വിറ്റാമിൻ സി, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. വിറ്റാമിൻ കെ, ബി, ഫോളേറ്റ്, ആൻറിഓക്സിഡൻറുകൾ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയ ഇവ നൽകുന്ന ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു: പിയർ പഴത്തിൽ വിറ്റാമിൻ സിയും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. 

ചർമ്മത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: പിയർ പഴം വിറ്റാമിൻ സി സമ്പുഷ്ടമാണ്. ഇവയിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിന് ഇവ വളരെയധികം ​ഗുണം ചെയ്യുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു: പൊട്ടാസ്യം ധാരാളം അടങ്ങിയ പിയർ പഴം കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും.

ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മികച്ചത്: ദിവസവും പിയർ പഴം കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കും.

ALSO READ: ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നോ? ജാതിക്ക ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ പിയർ പഴം സഹായിക്കുന്നു. അതിനാൽ പ്രമേഹരോഗികൾക്കും ധൈര്യമായി കഴിക്കാവുന്ന പഴമാണ് പിയർ.

ദഹനത്തിന് മികച്ചത്: ഫൈബർ ധാരാളം അടങ്ങിയ പിയർ പഴം ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്. കുടലിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനൊപ്പം മലബന്ധം തടയാനും ഇവ സഹായിക്കുന്നു.

​ഗർഭിണികൾക്ക് മികച്ചത്: ഫോളേറ്റും മറ്റ് വിറ്റാമിനുകളും അടങ്ങിയ പിയർ പഴം ഗർഭിണികൾക്കും കഴിക്കാവുന്നതാണ്. ഫോളേറ്റ് ​ഗർഭകാലത്ത് വളരെ പ്രധാനമാണ്. കാരണം ഇത് ജനനവൈകല്യങ്ങൾ തടയുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഫൈബർ ധാരാളം അടങ്ങിയ പിയർ പഴം ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചതാണ്. ഇത് അമിതവണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News