Weight Loss Drink: പുതുവർഷത്തിൽ ശരീരഭാരം കുറയ്ക്കാൻ നിരവധി ആളുകൾ തീരുമാനിച്ചിട്ടുണ്ടാകാം, അല്ലെ. ഇവരിൽ ചിലർ ഫിറ്റ്നസ് നിലനിർത്താൻ വേണ്ടിയായിരിക്കും തീരുമാനിക്കുന്നത്.  ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമം മുതൽ പ്രോട്ടീൻ ഷേക്കുകൾ, സ്മൂത്തികൾ, ജ്യൂസുകൾ, ചായകൾ എന്നിവ വരെയുള്ള  ഉൽപ്പന്നങ്ങൾക്കും ഒരു പഞ്ഞവുമില്ല. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് പോഷകങ്ങളും അടങ്ങിയ ചില പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ശരിയായ കോമ്പിനേഷനും ചേരുവകളും അറിയേണ്ടത് അത്യാവശ്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Broccoli Coffee: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ പച്ച നിറത്തിലുള്ള ഈ കോഫി സൂപ്പർ.. 


നിങ്ങൾക്ക് പഴങ്ങളോ പച്ചക്കറി ജ്യൂസുകളോ കുടിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ആരോഗ്യകരവും രുചികരവുമായ ഈ ജ്യൂസ് നിങ്ങളുടെ നാവിൽ രുചി കൊണ്ടുവരിക മാത്രമല്ല നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കും.  ഇത് തയ്യാറാക്കാൻ വേണ്ടത് 1 ഇടത്തരം കാരറ്റ്, പകുതി തൊലികളഞ്ഞ ആപ്പിൾ, 1 ബീറ്റ്റൂട്ട്, 1 ടീസ്പൂൺ തേൻ, അര കപ്പ് വെള്ളം എന്നിവയാണ്.  ഇത്രയും മതി ഈ അത്ഭുതകരമായ ജ്യൂസ് തയ്യാറാക്കാൻ. ഇവയെല്ലാം ചേർത്ത് മിക്സിയിലിട്ട് അടിച്ചെടുത്തശേഷം അരിച്ചെടുത്ത് കുടിക്കുക. 


Also Read: Budget 2023: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ബജറ്റിന് ശേഷം ശമ്പളം വർധിച്ചേക്കും! 


ഈ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങൾ (benefits of drinking this juice)


ശരീരഭാരം കുറയ്ക്കാനും വിഷാംശം ഇല്ലാതാക്കാനും ബീറ്റ്റൂട്ട് അത്യുത്തമമാണ്. ഇതിൽ കൊഴുപ്പ് കുറവും ധാരാളം നാരുകൾ അടങ്ങിയിട്ടുമുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ ആപ്പിളിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, വെള്ളം, പോഷകങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റിൽ കലോറി കുറവാണെങ്കിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.  ഇതിലൂടെ നിങ്ങൾക്ക് പെട്ടെന്ന് വിശപ്പ് തോന്നില്ല.  തേനിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ ശരീരത്തിലെ അമിത കൊഴുപ്പിനെ കത്തിച്ചു കളയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.