Broccoli Coffee For Weight Loss: ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുല്ല കാര്യമല്ല. അതിനായി കഠിനമായ വ്യായാമവും ശരിയായ ഭക്ഷണ നിയന്ത്രണവും ആവശ്യമാണ്. ഓഫീസിൽ നിന്ന് വന്ന് മണിക്കൂറുകളോളം ജിമ്മിൽ വിയർപ്പൊഴുക്കാൻ ശരിക്കും പറഞ്ഞാൽ ആർക്കും സമയമുണ്ടാകില്ല. വയറിന്റെയും അരക്കെട്ടിന്റെയും തടി കുറയ്ക്കാൻ എളുപ്പ മാർഗമാണ് പലരും തേടുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അത്തരമൊരു എളുപ്പവഴി അറിയാം...
Also Read: Peanut Side Effects: ഈ രോഗമുള്ളവർ അറിയാതെപോലും നിലക്കടല കഴിക്കരുത്!
ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം കുടിക്കുക (drink this drink for weight loss)
നിങ്ങൾ എന്തെങ്കിലും പാനീയം കുടിച്ച് തടി കുറയ്ക്കാൻ ചിന്തിക്കുകയാണെങ്കിൽ ഈ ബ്രോക്കോളി കോഫി (Broccoli Coffee) നിങ്ങൾക്ക് വളരെ ഉപയോഗപ്രദമാകും. ഓസ്‌ട്രേലിയയിലെ (Australia) കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനാണ് (Commonwealth Scientific and Industrial Research Organisation) ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ ബ്രോക്കോളി കോഫിയുടെ സേവനം ശരീരഭാരം കുറയ്ക്കുമെന്നാണ്.
ബ്രോക്കോളി കോഫി കുടിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം? (How to lose weight by drinking broccoli coffee?)
ബ്രോക്കോളി കോഫിയിൽ (Broccoli Coffee) കലോറി വളരെ കുറവാണ്. ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ്. ഇത് നിങ്ങൾ ഒരു പ്രാവശ്യം കുടിച്ചാൽ പിന്നെ കുറെ നേരത്തേക്ക് നിങ്ങൾക്ക് വിശപ്പ് തോന്നില്ല. അത് നിങ്ങളെ അമിതഭക്ഷണത്തിൽ നിന്നും രക്ഷപ്പെടുത്തും. ഈ കാപ്പിയിൽ അടങ്ങിയിരിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ശരീരത്തിലെ കൊഴുപ്പിനെ അലിയിക്കുന്നു അതിലൂടെ നിങ്ങളുടെ അരക്കെട്ടും വയറും കുറയ്ക്കും.
ബ്രോക്കോളി കോഫി എങ്ങനെ തയ്യാറാക്കാം? (How to prepare Broccoli Coffee?)
നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ബ്രൊക്കോളി കോഫി തയ്യാറാക്കാം. ആദ്യം നിങ്ങൾ ഈ പച്ചക്കറിയെ ചെറിയ കഷണങ്ങളായി മുറിച്ച് വെയിലത്ത് വച്ച് നന്നായി ഉണക്കുക. ശേഷം ഇതിനെ നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു കപ്പ് കാപ്പിയ്ക്ക് ആവശ്യമായുള്ള പാൽ ചൂടാക്കി അതിൽ 2 സ്പൂൺ ബ്രോക്കോളി പൊടി കലർത്തുക. ശേഷം ഇതിനെ നന്നായി തിളപ്പിച്ചെടുക്കുമ്പോൾ ബ്രോക്കോളി കോഫി തയ്യാറാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...