Weight loss rink: ഇന്ന് നമുക്ക് ഫ്ളാക്സ് സീഡിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാം.   ഫ്ളാക്സ് സീഡ് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്.  ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ മണിക്കൂറുകളോളം ഒരിടത്തിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്ക് ശരീരഭാരം കൂടുന്നത് കാരണം മറ്റ് ശാരീരിക പ്രശ്നങ്ങളും വർദ്ധിക്കുന്നു. ശരീരഭാരം വർദ്ധിക്കുന്നതിനാൽ ഹൃദയ (Heart) സംബന്ധമായ പ്രശ്നങ്ങൾ ആരംഭിക്കുന്നു. അതിനാൽ എത്രയും വേഗം ഭാരം നിയന്ത്രിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്ളാക്സ് സീഡുകൾ ആരോഗ്യത്തിന് ഗുണം ചെയ്യും (Flaxseeds beneficial for health)


പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ ഫ്ളാക്സ് സീഡുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി കാണപ്പെടുന്നു. ആരോഗ്യമുള്ള ശരീരത്തിന് ഇത് ആവശ്യമായ ഘടകങ്ങളാണ്.


Also Read: Benefits of cardamom water: തടി കുറയ്ക്കണോ ഏലയ്ക്ക വെള്ളം പതിവായി കുടിക്കുക, ഫലം ഉറപ്പ്


ആയുർവേദ ഡോക്ടർമാർ എന്താണ് പറയുന്നത്? (What do Ayurveda doctors say?)


പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനിയുടെ അഭിപ്രായത്തിൽ ഫ്ളാക്സ് സീഡ് കഷായം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ശരീരത്തിന് മറ്റ് ഫലങ്ങളും നൽകുന്നു. ചർമ്മത്തിന്റെ ആന്തരിക വീക്കം ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.


ഫ്ളാക്സ് സീഡ് കഷായം ഉണ്ടാക്കാനുള്ള സാധനങ്ങൾ


ഒരു ഗ്ലാസ് വെള്ളം
ഒരു ടീസ്പൂൺ ഫ്ളാക്സ് സീഡ് പൊടി
ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര്
ഒരു ചെറിയ കഷണം ശർക്കര


Also Read: Bitter Gourd Juice: ക്യാന്‍സറിനെ ചെറുക്കും പാവയ്ക്ക ജ്യൂസ്, അറിയാം ഔഷധ ഗുണങ്ങള്‍


ഫ്ളാക്സ് സീഡ് കഷായം ഉണ്ടാക്കേണ്ട വിധി


ആദ്യം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക
അതിനെ ചെറിയ തീയിൽ ഗ്യാസിൽ വയ്ക്കുക
ഇനി ഇതിലേക്ക് ഒരു സ്പൂൺ പൊടിച്ച ഫ്ളാക്സ് സീഡ് പൊടി ചേർക്കുക.
ഇത് ഏകദേശം 2 മുതൽ 3 മിനിറ്റ് വരെ തിളപ്പിക്കണം
ഇതിനുശേഷം ഗ്യാസ് ഓഫ് ചെയ്ത് ഒരു കപ്പിൽ ഒഴിക്കുക
തണുക്കുമ്പോൾ ഒരു സ്പൂൺ നാരങ്ങ നീരും ഒരു ചെറിയ കഷണം ശർക്കരയും ചേർക്കുക.
ഇത് നന്നായി ഇളക്കിയ ശേഷം കുടിക്കുക
ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് ഫലം കാണാൻ ആകും


Also Read: Health Benefits: മുട്ട കഴിയ്ക്കാം, BP കുറയ്ക്കാം ഒപ്പം ശരീരഭാരവും


ഫ്ളാക്സ് സീഡ് എങ്ങനെയാണ് ഭാരം കുറയ്ക്കുന്നത്


ശരീരഭാരം കുറയ്ക്കാൻ ഫ്ളാക്സ് സീഡുകൾ ഫലപ്രദമാണ്. ഇതിൽ മ്യൂസിലേജ് എന്ന ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കുന്നു. ദിവസവും ഒരു ടീസ്പൂൺ ഫ്ളാക്സ് സീഡ് പൗഡർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അമിതവണ്ണമുള്ളവരുടെ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.