Health Benefits: മുട്ട കഴിയ്ക്കാം, BP കുറയ്ക്കാം ഒപ്പം ശരീരഭാരവും

മുട്ട നല്ലൊരു സമീകൃതാഹാരമാണ് എന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട... . പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ട, വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Oct 5, 2021, 12:03 AM IST
  • പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ട, വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്.
  • കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.
Health Benefits: മുട്ട കഴിയ്ക്കാം, BP കുറയ്ക്കാം ഒപ്പം ശരീരഭാരവും

മുട്ട നല്ലൊരു സമീകൃതാഹാരമാണ് എന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ട... . പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ട, വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.

മുട്ടയുടെ വെള്ള BPയും  ശരീരഭാരവും കുറയ്ക്കാന്‍ ഏറെ സഹായകമാണ്.  മുട്ട വെള്ളയില്‍ പൊട്ടാസ്യം  അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ BP നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. അതിനാല്‍ തന്നെ  മുട്ട ഹൃദയത്തിന്‍റെ   ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

 ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രോട്ടീന്‍ കഴിയ്ക്കുന്നത്. കാരണം പോട്ടീന്‍ കൂടുതല്‍ കഴിയ്ക്കുന്നത് വിശപ്പു കുറയ്ക്കും.  മുട്ട  പോട്ടീന്‍റെ കലവറയാണ്.  ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്. 

മുട്ടവെള്ളയും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നത് ഇരട്ടി ഫലം നല്‍കും. കുരുമുളകിലെ പെപ്പറൈന്‍ എന്ന ഘടകവും  ശരീരഭാരം   കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

Also Read: Health Tips: ദഹനത്തിന് ഏറെ സഹായകം സ്ട്രോബറി, ദിവസവും കഴിയ്ക്കുന്നത്‌ ആരോഗ്യം ഉറപ്പാക്കും

ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ കഴിയ്ക്കേണ്ടത് ആവശ്യമാണ്.  ഉദാഹരണത്തിന്  60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ ശരീരത്തിൽ എത്തേണ്ടതായിട്ടുണ്ട്.  മുട്ടയ്‌ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News