Turmeric Water: രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കൂ.. അമിതവണ്ണം വെണ്ണ പോലെ ഉരുകും
Weight Loss Tips: മഞ്ഞൾ ഉപയോഗിച്ചും നമുക്ക് ശരീരഭാരം കുറയ്ക്കാം. മഞ്ഞൾ കഴിക്കുന്നതിലൂടെ നിറവും രുചിയും വർദ്ധിപ്പിക്കാൻ കഴിയും. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന മഞ്ഞൾ ശരീരഭാരം കുറയ്ക്കാനും സഹായിക്കും എന്ന കാര്യം നിങ്ങൾക്ക് അറിയാമോ.
Turmeric Water For Weight Loss: ഇന്നത്തെ കാലത്ത് അമിതവണ്ണം വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ തടി കുറയ്ക്കാനായി മിക്ക ആളുകളും പല തരത്തിലുള്ള കാര്യങ്ങളും പരീക്ഷിക്കാറുമുണ്ട്. അതിലൊന്നാണ് മഞ്ഞൾ പ്രയോഗം. എല്ലാ വീടുകളിലും ഉള്ള ഒരു സാധനമാണ് മഞ്ഞൾ. ഭക്ഷണത്തിന്റെ നിറവും രുചിയും വർദ്ധിപ്പിക്കാൻ മഞ്ഞൾ പ്രവർത്തിക്കുന്നു. ഭക്ഷണത്തിൽ ഉപയോഗിക്കുന്ന മഞ്ഞൾ ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നാണ് പറയുന്നത്. ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുംടേയും കലവറയാണ് മഞ്ഞൾ. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ രാവിലെ വെറുംവയറ്റിൽ മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന്നമുക്ക് നോക്കാം.
Also Read: ദിനവും ചെറു ചൂടുള്ള പാലിൽ ഉലുവപൊടി ചേർത്തു കുടിക്കൂ.. ലഭിക്കും ഈ മികച്ച ഗുണങ്ങൾ!
ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ വെള്ളം കുടിക്കുക (Drink turmeric water for weight loss)
ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിന്റെ വെള്ളം ഫലപ്രദമാണെന്നാണ് പറയുന്നത്. കാരണം മഞ്ഞൾ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മെറ്റബോളിസം വര്ധിപ്പിക്കുന്നതിന് സഹായിക്കും. അതുകൊണ്ടുത്തന്നെ നിങ്ങൾ ദിവസവും രാവിലെ മഞ്ഞളിന്റെ വെള്ളം കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ അമിത താടിയെ അലിയിച്ചു കളയാൻ സഹായിക്കും ഒപ്പം പ്രതിരോധശേഷിയും വർധിക്കും. അതുപോലെ നിങ്ങൾക്ക് വീണ്ടും വീണ്ടും അസുഖം വരുന്നുണ്ടെങ്കിൽ ഈ മഞ്ഞൾ വെള്ളം സേവിക്കുനന്ത് ഉത്തമമാണ്.
Also Read: രാഹുവിന്റെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് നൽകും വൻ ധനവും പ്രശസ്തിയും!
ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ വെള്ളം ഇപ്രകാരം ഉണ്ടാക്കുക (Make turmeric water for weight loss like this)
ശരീരഭാരം കുറയ്ക്കാൻ മഞ്ഞൾ വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന നോക്കാം. ഇതിനായി ആദ്യം ഒരു കഷണം മഞ്ഞൾ എടുക്കുക ശേഷം അതിനെ 2 കപ്പ് വെള്ളത്തിലേക്ക് ഇട്ടശേഷം തിളപ്പിക്കുക. ശരിക്കും അത് ഒരു കപ്പ് ആകുന്നതുവരെ തിളപ്പിക്കണം. ശേഷം ഈ വെള്ളം അരിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരൽപം തേൻ കൂടി ചേർത്തു കൊടുക്കുക. ഇനി നിങ്ങൾക്ക് മധുരം ഇഷ്ടമല്ലെങ്കിൽ ഈ വെള്ളത്തിൽ കുറച്ചു ഉപ്പും കുരുമുളകും ചേർക്കാം. ശ്രദ്ധിക്കേണ്ട കാര്യം ഇത് തയ്യാറാക്കാൻ മഞ്ഞൾ പൊടിയല്ല മഞ്ഞളിനെ കഷ്ണങ്ങൾ തന്നെ ചേർക്കണം എന്നതാണ്. ശരീരഭാരം കുറയ്ക്കാൻ, മഞ്ഞൾ വെള്ളം ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കണം. വേണമെങ്കിൽ നിങ്ങൾക്ക് ഉച്ചഭക്ഷണത്തിനൊപ്പവും ഇത് കുടിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...