മാറിയ ജീവിതസാഹചര്യത്തിൽ ഇന്നെല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് അമിതഭാരം, പൊണ്ണത്തടി എന്നിവ. പുതിയ ഭക്ഷണരീതിയും ജോലി സാഹചര്യവുമാണ് ഇന്ന് ഈ അവസ്ഥയ്ക്കു കാരണം. നിലവിലെ സാഹചര്യത്തിൽ ജീവിതസാഹചര്യങ്ങളിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയില്ലെങ്കിലും ചെറിയ ചെറിയ മാറ്റങ്ങൾ ജീവിത രീതിയിൽ കൊണ്ടു വരുന്നതിലൂടെ അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടിയിൽ നിന്നും മോചനം നേടാൻ സാധിക്കും. എന്നാൽ അതിൽ മാജിക്കൊന്നുമില്ല. നമ്മൾ സ്വയം തന്നെ പരിശ്രമിച്ചേ മതിയാകൂ..പൊണ്ണത്തടിയുടെ പ്രധാന കാരണം ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ്.എന്നാൽ ഈ പറയുന്ന ചില ഭക്ഷണങ്ങൾ ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടിയ കൊഴുപ്പിനെ കത്തിച്ചു കളയാൻ സഹായിക്കും. അവയിൽ ചിലതാണ് അവോക്കാഡോ, ആർട്ടിചോക്ക്, ധാന്യങ്ങൾ, കെഫീർ, ഗ്രീൻ ടീ, മുട്ട, നിലക്കടല, ചെറുപയർ തുടങ്ങിയവ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഭക്ഷണങ്ങൾക്ക് വയറിലെ കൊഴുപ്പ് കത്തിക്കാൻ പ്രത്യേക ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  നമ്മുടെ ശരീരഭാരം കുറയ്ക്കുക എന്ന പ്രവർത്തനത്തെ ബാധിക്കുന്ന അല്ലെങ്കിൽ സഹായിക്കുന്ന നിരവധി ചെറിയ ഘടകങ്ങളുണ്ട്. എന്നാൽ ഈ ചെറിയ കാര്യങ്ങൾ ആണ് നമ്മൾ പലപ്പോഴും അവ​ഗണിക്കുന്നത്. അതിനാൽ, നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കാനും വെയിറ്റ് ലോസ് എന്ന ട്രാക്കിൽ തുടരാനും, നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ എപ്പോഴും ശ്രദ്ധാലുവായിരിക്കുക. സ്ഥിരമായി നല്ല പോഷകസമൃദ്ധമാ ഭക്ഷണം കഴിക്കുക. ശരിയായ അളവിൽ കലോറി കത്തിച്ചു കളയുക. കൂടുതൽ കലോറി എരിച്ചുകളയാൻ നിങ്ങൾ പിന്തുടരേണ്ട അല്ലെങ്കിൽ ഉച്ചഭക്ഷണം കഴിക്കാനിരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കയാണ്.


കൂടുതൽ വെള്ളം കുടിക്കുക


ഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന വേളയിൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കാതെ നോക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് വെള്ളം എത്താത്ത സാഹചര്യത്തിൽ, നിങ്ങൾക്ക് അമിതമായ വിശപ്പ്, ക്ഷോഭം, അലസത എന്നിവ അനുഭവപ്പെടുന്നു. ഇത് തലവേദനയ്ക്ക് കാരണമാകും. അതിനാൽ, ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, നിങ്ങൾക്ക് ശരിക്കും വിശക്കുന്നുണ്ടോ അല്ലെങ്കിൽ നിർജ്ജലീകരണം സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഒരു ഗ്ലാസ് വെള്ളം കുടിക്കുക. 


ALSO READ: കടുത്ത ചൂടിൽ രണ്ട് ലിറ്റർ വെള്ളം കുടിച്ചു, ശുദ്ധജലം വിഷമായി; 35കാരിക്ക് ദാരുണാന്ത്യം


സമാധാനത്തോടെ ഉച്ചഭക്ഷണം കഴിക്കൂ


ഉച്ചഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെ ശ്രദ്ധ മുഴുവൻ ഭക്ഷണത്തിലായിരിക്കണം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്ന 15 മിനിറ്റ് ശ്രദ്ധ മറ്റൊന്നിലോട്ടും വ്യതിചലിക്കാതെ അതിൽ തന്നെ ആയിരിക്കണം. ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനുമുള്ള ഏറ്റവും നല്ല മാർഗമാണിത്.


നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കാൻ ശ്രമിക്കുക


ജോലിയിൽ മുഴുകിയിരിക്കുമ്പോൾ നമുക്ക് അധികം വിശപ്പ് ഉണ്ടാകില്ല. എന്നാൽ ഇത് കുറച്ച് സമയത്തിന് ശേഷം ഉച്ചഭക്ഷണ സമയമാകുമ്പോൾ നമ്മെ അമിതാമായി ഭക്ഷണം കഴിക്കാനായി പ്രേരിപ്പിക്കും എന്നതാണ് സത്യം. ഇത് തടയാനായി അമിതമായി ഭക്ഷണം ഉച്ചക്ക് കഴിക്കുന്നത് ഒഴിവാക്കാനായി, നിങ്ങളുടെ ഭക്ഷണം ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുക. അതായത് ഉച്ചഭക്ഷണത്തിനിടയിൽ ചെറിയ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. 


ഭക്ഷണത്തിനിടയിൽ ശ്രദ്ധിക്കണം


 നിങ്ങളുടെ ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. സുഹൃത്തുക്കളുമായി ഭക്ഷണം പങ്കിടുന്നത് നല്ലതാണെങ്കിലും, അത് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ വളരെ ദോഷകരമാണ്. ഇത് നിങ്ങളുടെ ഒരു ദിവസത്തേക്കുള്ള കലോറിയുട എണ്ണം വർദ്ധിപ്പിക്കും. അങ്ങനെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതി അട്ടിമറിക്കും.


നടക്കുന്നത് പ്രയോജനപ്പെടുത്തും


ഭക്ഷണത്തിന് ശേഷം ഇരിക്കാതെ 15 മിനിറ്റ് നടക്കുക. ഉച്ചഭക്ഷണത്തിന് ശേഷം നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. നിങ്ങൾ കൂടുതൽ ചുവടുകൾ എടുക്കുമ്പോൾ, കൂടുതൽ കലോറി എരിച്ചുകളയുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.