Water Toxicity: കടുത്ത ചൂടിൽ രണ്ട് ലിറ്റർ വെള്ളം കുടിച്ചു, ശുദ്ധജലം വിഷമായി; 35കാരിക്ക് ദാരുണാന്ത്യം

Water intoxication: കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 11:25 AM IST
  • ഇരുപത് മിനിറ്റിനുള്ളിൽ അവർ നാല് കുപ്പി വെള്ളം കുടിച്ചുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു
  • ശരാശരി വാട്ടർ ബോട്ടിൽ 16 ഔൺസാണ് എന്നാൽ, 64 ഔൺസ് (ഏകദേശം രണ്ട് ലിറ്റർ) അവൾ 20 മിനിറ്റിനുള്ളിൽ കുടിച്ചു
  • അതായിരിക്കാം അപകടകാരണമായതെന്ന് ആഷ്‌ലിയുടെ മൂത്ത സഹോദരൻ ഡെവൺ മില്ലർ പറയുന്നത്
Water Toxicity: കടുത്ത ചൂടിൽ രണ്ട് ലിറ്റർ വെള്ളം കുടിച്ചു, ശുദ്ധജലം വിഷമായി; 35കാരിക്ക് ദാരുണാന്ത്യം

ഇരുപത് മിനിറ്റിനിടെ രണ്ട് ലിറ്റർ വെള്ളം കുടിച്ച യുവതിക്ക് ​ദാരണാന്ത്യം. അമേരിക്കയിലെ ഇൻഡ്യാനയിൽ നിന്നുള്ള ആഷ്‌ലി സമ്മേഴ്‌സ് (35) ആണ് മരിച്ചത്. ജൂലൈ നാലിലെ വാരാന്ത്യത്തിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്നു ആഷ്ലി. കടുത്ത ചൂടിനെ അതിജീവിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് ലിറ്റർ വെള്ളം കുടിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇരുപത് മിനിറ്റിനുള്ളിൽ അവർ നാല് കുപ്പി വെള്ളം കുടിച്ചുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ശരാശരി വാട്ടർ ബോട്ടിൽ 16 ഔൺസാണ് എന്നാൽ, 64 ഔൺസ് (ഏകദേശം രണ്ട് ലിറ്റർ) അവൾ 20 മിനിറ്റിനുള്ളിൽ കുടിച്ചു. അതായിരിക്കാം അപകടകാരണമായതെന്ന് ആഷ്‌ലിയുടെ മൂത്ത സഹോദരൻ ഡെവൺ മില്ലർ പറയുന്നത്.

ശരീരത്തെ വിഷമുക്തമാക്കാം, ആരോ​ഗ്യം മികച്ചതാക്കാം; ഈ ഡിറ്റോക്സ് പാനീയങ്ങൾ കുടിച്ചുനോക്കൂ

തങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും പരിപാലിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കിടയിൽ ഡിറ്റോക്സ് വാട്ടർ പ്രചാരം നേടിയിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഡിറ്റോക്സ് അടിസ്ഥാനപരമായി ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുന്നതാണ്. ശരീരത്തിൽ നിന്ന്  വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് നിരവധി മാർഗങ്ങളുണ്ട്, പക്ഷേ അതിനുള്ള എളുപ്പവഴികളിൽ ഒന്നാണ് ഡിടോക്സ് വാട്ടർ. യഥാർത്ഥത്തിൽ ഡിറ്റോക്സ് വാട്ടർ എന്താണ്? ഇത് ശരീരത്തിന് എങ്ങനെ ​ഗുണം ചെയ്യുന്നു? ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.

അടിസ്ഥാനപരമായി ഡിറ്റോക്സ് വാട്ടർ പഴങ്ങൾ, പച്ചമരുന്നുകൾ, പച്ചക്കറികൾ മുതലായവ ചേർത്ത വെള്ളമാണ്. ഇവ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് നിലനിർത്താനും ഡിറ്റോക്സ് പാനീയങ്ങൾ ആരോ​ഗ്യ വിദ​ഗ്ധർ ശുപാർശ ചെയ്യുന്നു. ശരീരഭാരം കുറയ്ക്കുന്നതിന് പുറമേ, ഡിറ്റോക്സ് പാനീയങ്ങൾ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു, ശരീരത്തിന് ഊർജ്ജം നൽകുന്നു, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, ദഹനത്തിന് നല്ലതാണ് എന്നിങ്ങനെ വിവിധ ​ഗുണങ്ങൾ നൽകുന്നു.

ശാരീരിക അസ്വസ്ഥത, വയറുവേദന എന്നിവ ഒഴിവാക്കാനും പഴങ്ങളുടെയും ഔഷധസസ്യങ്ങളുടെയും ഗുണം കൊണ്ട് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള എളുപ്പവഴികളിൽ ഒന്നാണ് ഡിറ്റോക്സ് വാട്ടർ കുടിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ചേരുവകളെയും ഇൻഫ്യൂഷന്റെ ശക്തിയെയും ആശ്രയിച്ച് ഡിറ്റോക്സ് വെള്ളത്തിന്റെ ഗുണങ്ങൾ വ്യത്യാസപ്പെടുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു.

ALSO READ: Dengue Cases In India: ഇന്ത്യയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; കുട്ടികളിൽ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

മല്ലി വെള്ളം - രാവിലെ വെറും വയറ്റിൽ കഴിക്കാൻ പറ്റിയ ഒരു മികച്ച പാനീയമാണ് മല്ലിവെള്ളം. ശരീരത്തിലെ അധിക ജലം നിലനിർത്തുന്നതിനുള്ള ഒരു സ്വാഭാവിക ഡൈയൂററ്റിക് ആയി ഇത് പ്രവർത്തിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇത് ശരീരത്തിലെ മെറ്റബോളിസത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.

ആപ്പിൾ, കറുവപ്പട്ട ഡിറ്റോക്സ് വാട്ടർ - ഒരു മികച്ച മെറ്റബോളിസം ബൂസ്റ്റർ ആണ് ഈ പാനീയം. ആപ്പിളിലും കറുവപ്പട്ടയിലും അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും വിവിധ അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു.

കുക്കുമ്പർ, പുതിന, ഇഞ്ചി, നാരങ്ങ പാനീയം - ഇത് ശക്തമായ ഡിറ്റോക്സ് പാനീയമാണ്. ദഹനത്തെ സഹായിക്കുകയും വയറു വൃത്തിയാക്കുകയും ചെയ്യുന്ന ഒരു ഉത്പന്നമാണ് ഇഞ്ചി. നാരങ്ങ നിങ്ങളുടെ ശരീരത്തെ ക്ഷാരമുള്ളതാക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു. പുതിന ശരീരത്തെ ശുദ്ധീകരിക്കുന്നു.

സ്ട്രോബെറിയും നാരങ്ങയും - സ്ട്രോബെറി രുചിയിൽ മികച്ചതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവുമാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുകയും ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വെള്ളം, നാരങ്ങ നീര് എന്നിവയുമായി ഇത് സംയോജിപ്പിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കാനും ദഹനത്തെ പിന്തുണയ്ക്കാനും പിഎച്ച് അളവ് സന്തുലിതമാക്കാനും സഹായിക്കുന്നു.

ജീരക വെള്ളം - ജീരക വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ വിഷാംശം ഇല്ലാതാക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും വിശപ്പ് ഹോർമോണുകളെ കുറയ്ക്കാനും ഉപാപചയം വേഗത്തിലാക്കാനും സഹായിക്കും.

ഡൈയൂററ്റിക്‌സ് അടങ്ങിയ ഡിറ്റോക്‌സുകൾ കൂടുതലായി കഴിക്കുന്നത് നിർജ്ജലീകരണം സംഭവിക്കാനും കുറഞ്ഞ ഇലക്‌ട്രോലൈറ്റ് അളവ് ഉണ്ടാകാനും ഉള്ള അപകടസാധ്യത വർദ്ധിപ്പിക്കും. ഇത് ജീവന് ഭീഷണിയായേക്കാം. അതിനാൽ, ഭക്ഷണക്രമത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു ആരോ​ഗ്യവിദഗ്ദ്ധനെ സന്ദർശിച്ച് ഉപദേശം തേടേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News