White Hair: നിങ്ങളുടെ മുടി നരയ്ക്കുന്നുണ്ടോ? കരണമെന്തെന്നറിയാം
വിറ്റാമിൻ ബി -6, ബി -12, ബയോട്ടിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയുടെ കുറവ് സാധാരണയായി മുടി നരയ്ക്കാൻ കരണമാകാറുണ്ട്. ജനറ്റിക്സ് ഒരാളുടെ മുടി പെട്ടന്ന് നരയ്ക്കാൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യർക്ക് പ്രായമാകുന്നതിനനുസരിച്ച് മുടിയുടെ (Hair) നിറം മങ്ങുന്നതും, നരിക്കുന്നതും സാധാരണമാണ്. എന്നാൽ ചിലപ്പോൾ ചെറിയ കുട്ടികളിലും യുവാക്കളിലുമൊക്കെ നരച്ച മുടി കണ്ട് വരാറുണ്ട്. നമ്മുടെ ഹെയർ ഫോള്ളികിൾസാണ് നമ്മുടെ മുടി വളരാൻ സഹായിക്കുന്നതും മുടിക്ക് നിറം നൽകുന്ന മെലാനിൻ ഉള്ള പിഗ്മെന്റ് സെൽസ് (Pigment Cells) ഉത്പാദിപ്പിക്കുന്നതും. പിഗ്മെന്റ് സെൽസിന്റെ ഉത്പാദതനം ക്രമേണ ഇല്ലാതാകുമ്പോഴാണ് മുടി നരയ്ക്കുന്നത്. എന്താണ് നേരത്തെ മുടി നരയ്ക്കാൻ കാരണം?
വിറ്റാമിന്റെ കുറവ്
വിറ്റാമിൻ ബി -6 (Vitamin B6), ബി -12, (Vitamin B12) ബയോട്ടിൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ എന്നിവയുടെ കുറവ് സാധാരണയായി മുടി നരയ്ക്കാൻ കരണമാകാറുണ്ട്. ഈ വിറ്റാമിനുകളുടെ കുറവ് പിഗ്മെട് സെല്ലുകളെ പെട്ടന്ന് തന്നെ ബാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 25 വയസ്സിൽ താഴെ പ്രായമുള്ള നരച്ച മുടിയുള്ളവരിൽ സെറം ഫെറിറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ഇരുമ്പിന്റെ അംശം സൂക്ഷിക്കുന്നത് സെറം ഫെറിറ്റിനിലാണ്.
ALSO READ: Health Benefits of Pomegranate: മാതളം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?
ജനിതകം
ജനറ്റിക്സ് (Genetics)ഒരാളുടെ മുടി പെട്ടന്ന് നരയ്ക്കാൻ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല വംശവും വംശീയതയും മുടി നരയ്ക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു വെളുത്ത വർഗ്ഗക്കാരൻ ഇരുപതാമത്തെ വയസ്സിൽ നരയ്ക്കാൻ തുടങ്ങുമ്പോൾ ഒരു ഏഷ്യക്കാരൻ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ മാത്രമേ നരയ്ക്കുകയുള്ളൂ. എന്നാൽ ഒരു ആഫ്രിക്കൻ (Africa)വംശജരിൽ മുടി നരയ്ക്കാൻ ആരംഭിക്കുന്ന പ്രായം 30 വയസ്സാണ്.
ALSO READ: Children Health: കുട്ടികളിലെ അമിത വണ്ണം,അറിയേണ്ടതെല്ലാം,ആഹാരത്തിൽ എന്തെല്ലാം നിയന്ത്രണങ്ങൾ വേണം?
രോഗാവസ്ഥ
ചില രോഗാവസ്ഥകൾ മുടി നരയ്ക്കാൻ കരണമാകാറുണ്ട്. തൈറോയ്ഡ് (Thyroid) പ്രവർത്തനക്ഷമമല്ലാത്തവരിൽ മുടി പെട്ടന്ന് നരയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത് മാത്രമല്ല ശരീരത്തിലെ മുടി നഷ്ടപെടുന്ന അലോപ്പീസിയ അരാറ്റ എന്ന രോഗാവസ്ഥയും മുടി നരയ്ക്കാൻ കാരണമാകാറുണ്ട്.
ALSO READ:Immunity Boosters: രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ മൂന്നും കഴിക്കൂ
സമ്മർദ്ദം
മാനസികമായോ ശാരീരികമായോ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം (Stress)ഒരുപാടുണ്ടാവുകയാണെങ്കിൽ അത് മുടി നരയ്ക്കാൻ കാരണമാകും. ഇതിന് കാരണം സമ്മർദ്ദം ഉണ്ടാകുമ്പോൾ മുടിക്ക് നിറം നൽകുന്ന സെല്ലുകൾ കുറയുമെന്നതാണ്.
പുകവലി
മുപ്പത് വയസ്സിൽ താഴെ പ്രായമുള്ള പുകവലിക്കുന്നവർക്ക് (Smoking) പുക വലിക്കാത്തവരെക്കാൾ മുടി നരയ്ക്കാനുള്ള സാധ്യത രണ്ടര മടങ്ങ് കൂടുതലാണെന്ന് 2013ൽ നടത്തിയ ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...