നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള നട്സാണ് ബദാം. ഓർമ്മശക്തി, ഏകാഗ്രത, മറ്റ് വൈജ്ഞാനിക പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് വളരെയധികം ​ഗുണം ചെയ്യും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം, നാരുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ ബദാം പോഷകാഹാരത്തിൻ്റെ ഒരു ശക്തികേന്ദ്രമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബദാം പതിവായി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കുന്നു. ആരോ​ഗ്യകരമായ ജീവിതശൈലിയുടെ ഭാ​ഗമായി ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മികച്ചതാണ്. ബദാം കഴിക്കുന്നത് വഴി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും. ബദാം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെയെന്ന് അറിയാം.


ALSO READ: തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ദഹനപ്രശ്നങ്ങൾ വിട്ടൊഴിയില്ല


പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: ബദാം ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളും സുപ്രധാന വിറ്റാമിനുകളും കൊണ്ട് സമ്പന്നമാണ്. ഇത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും വിവിധ അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ബദാമിൽ ധാരാളം പോഷകങ്ങൾ ഉള്ളതിനാൽ, ഇത് ശരീരത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും രോ​ഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.


രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു: ഭക്ഷണത്തിൽ ബദാം ചേർക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് അടങ്ങിയ ലഘുഭക്ഷണങ്ങളെ അപേക്ഷിച്ച് ആരോഗ്യകരമായ ഓപ്ഷനാണ് ബദാം. ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള ബദാം പ്രമേഹ നിയന്ത്രണത്തിലും പങ്കുവഹിക്കുന്നു.


ALSO READ: പ്രോട്ടീൻ സമ്പന്നമായ ഈ ഭക്ഷണങ്ങൾ കഴിച്ച് ശരീരഭാരം കുറയ്ക്കാം


കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു: ബദാം മൊത്തത്തിലുള്ള കൊളസ്ട്രോൾ കുറയ്ക്കാനും എൽഡിഎൽ (മോശം) കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും. ഭക്ഷണത്തിൽ ബദാം ചേർക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും.


അസ്ഥികളുടെ ആരോ​ഗ്യത്തിന്: കാത്സ്യം സമ്പുഷ്ടമായ ബദാം, അസ്ഥികളുടെ ആരോ​ഗ്യം മികച്ചതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന കാത്സ്യം അസ്ഥികളുടെ സാന്ദ്രതയും ആരോ​ഗ്യവും വർധിപ്പിക്കുന്നു.


ALSO READ: കൊളസ്ട്രോൾ വില്ലനാകുന്നോ? ഈ ഭക്ഷണങ്ങൾ കഴിക്കാം


പേശികളുടെ ശക്തി നിലനിർത്തുന്നു: ബദാമിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ വളർച്ചയ്ക്കും ആരോ​ഗ്യത്തിനും സഹായിക്കുന്നു. അവയിലെ പ്രോട്ടീൻ ഉള്ളടക്കം വ്യായാമത്തിന് ശേഷമുള്ള പേശികളുടെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുന്നു. ഇത് ഊർജ്ജ നില പുനഃസ്ഥാപിക്കുന്നതിനും പേശികളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച ലഘുഭക്ഷണമാണ്.


ചർമ്മത്തിന് തിളക്കം നൽകുന്നു: ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയ ബദാം ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ബദാം പതിവായി കഴിക്കുന്നത് ചുളിവുകളും പാടുകളും കുറച്ച് ചർമ്മത്തെ തിളക്കുമുള്ളതാക്കുന്നു. ഇത് ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ​ഗുണം ചെയ്യുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.