എന്താണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം? എങ്ങനെ പരിഹരിക്കാം? അറിയാം ഇക്കാര്യങ്ങൾ
കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിക്കുന്ന സമയത്തിന് അനുസരിച്ച് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ തീവ്രത കൂടിയും കുറഞ്ഞുമിരിക്കും.
കമ്പ്യൂട്ടർ സ്ക്രീനുകൾ അധികസമയം നോക്കേണ്ടി വരുന്ന ഭൂരിഭാഗം പേർക്കും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം. കമ്പ്യൂട്ടറിന് മുന്നിൽ ചിലവഴിക്കുന്ന സമയത്തിന് അനുസരിച്ച് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ തീവ്രത കൂടിയും കുറഞ്ഞും ഇരിക്കും. തലവേദന, കാഴ്ച മങ്ങൽ, കണ്ണുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുക, വസ്തുക്കളെ രണ്ടായി കാണുക, കണ്ണുകൾ വരണ്ടതായി അനുഭവപ്പെടുക, കഴുത്ത്, തോൾ എന്നിവിടങ്ങളിലെ വേദന ഇതെല്ലാം കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്.
കണ്ണിന്റെ പേശികൾക്ക് അമിത അധ്വാനം നൽകുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഡിജിറ്റൽ ഉപകരണങ്ങളുടെ സ്ക്രീനിലെ വെളിച്ചം കണ്ണുകൾക്ക് കൂടുതൽ അസ്വസ്ഥതയുണ്ടാക്കുന്നു. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോമിന്റെ അസ്വസ്ഥതകൾ കുറയ്ക്കുന്നതിന് താരതമ്യേന വലിയ ഡിസ്പ്ലേ ഉള്ള കമ്പ്യൂട്ടർ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ഡിജിറ്റൽ ഉപകരണങ്ങളുടെ സ്ക്രീനുകളും കണ്ണുകളും തമ്മിൽ നിശ്ചിത അകലം പാലിക്കാൻ ശ്രദ്ധിക്കുക.
ALSO READ: Lifestyle disease: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി നിയന്ത്രിക്കാം
സ്ക്രീനുമായി ഒരു കൈ അകലമെങ്കിലും ഉണ്ടായിരിക്കണം. അധികനേരം കമ്പ്യൂട്ടർ ഉപയോഗിക്കേണ്ടി വരുന്നവർ കണ്ണടകളോ ലെൻസുകളോ ധരിക്കാൻ ശ്രദ്ധിക്കണം. കമ്പ്യൂട്ടറോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ ഓരോ 20 മിനിറ്റിലും കണ്ണുകൾക്ക് 20 സെക്കന്റ് വിശ്രമം നൽകണം. 20 അടിയെങ്കിലും ദൂരെയുള്ള വസ്തുവിലേക്ക് 20 സെക്കന്റ് ദൃഷ്ടി പതിപ്പിച്ച് കണ്ണുകൾക്ക് വ്യായാമം നൽകുന്നത് കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം ഉണ്ടാകുന്നത് തടയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...