Lifestyle disease: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി നിയന്ത്രിക്കാം

ജീവിതശൈലീ രോഗങ്ങൾ ആധുനിക ജീവിതത്തിൽ പിടിമുറക്കുമ്പോൾ പരിഹാരം അതേ ജീവിത ശൈലി തിരുത്തുക എന്നതാണ്. മാനസിക പിരിമുറുക്കം അതിൽ പ്രധാന ഘടകമായി മാറിയിരിക്കുന്നു. ചുറ്റുപാടുകളെ നല്ല ആരോഗ്യത്തിലേക്ക് നയിക്കുന്ന രീതിയിലേക്ക് മാറ്റേണ്ടത് അനിവാര്യമാണ്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 13, 2022, 06:51 PM IST
  • മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികളും ഭക്ഷണ ശീലവും രക്തസമ്മർദ്ദം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.
  • ഉറക്കം തന്നെയാണ് ആരോഗ്യത്തിന് വേണ്ട അത്യാവശ്യ ഘടകം. ഉറക്കമില്ലായ്മയാണ് പലപ്പോഴും പലരുടേയും രക്തസമ്മർദ്ദം വർധിപ്പിക്കുന്നത്.
  • വ്യായാമം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ആഴ്ചയിൽ സ്ഥിരമായി വ്യായാമം ചെയ്യാൻ ശ്രമിക്കുക.
Lifestyle disease: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി നിയന്ത്രിക്കാം

ബിപി അഥവ രക്ത സമ്മർദ്ദം ഇന്നത്തെ ജീവിത ശൈലിയുടെ ഭാഗമായി മാറിയിരിക്കുകയാണ് . മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികളും  ഭക്ഷണ ശീലവും  രക്തസമ്മർദ്ദം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. രക്തസമ്മർദ്ദം,പ്രമേഹം എന്നീ അവസ്ഥകൾ എല്ലാം പലപ്പോഴും പല വിധത്തിലാണ് അത് ജീവിതത്തെ ബാധിക്കുന്നത് . 

*കൃത്യമായ ഉറക്കം അത്യാവശ്യം
ഉറക്കം തന്നെയാണ് ആരോഗ്യത്തിന് വേണ്ട അത്യാവശ്യ ഘടകം . ഉറക്കമില്ലായ്മയാണ് പലപ്പോഴും പലരുടേയും രക്തസമ്മർദ്ദം വർധിപ്പിക്കുന്നത് . 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് രക്തസമ്മർദ്ദം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് . അതുകൊണ്ട് തന്നെ ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക . ഇത് സ്ട്രെസ് ഹോർമോണുകളെ നിയന്ത്രിക്കുന്നു . കൃത്യമായ ഉറക്കം ലഭിക്കുന്നത് പല ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളെ വരെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

Read Also: വിറ്റമിൻ എ യുടെ കുറവ് മൂലം കുഞ്ഞുങ്ങളിൽ അന്ധത വരെ ഉണ്ടാകാം 

*ഉപ്പിന്റെ അളവ്
ഉപ്പിന്റെ അളവ് തന്നെയാണ് മറ്റൊരു വില്ലൻ . രക്തസമ്മർദ്ദത്തെ വർധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും വില്ലനാവുന്നതും ഉപ്പാണ് . ഭക്ഷണത്തിൽ ഉപ്പിന്റെ അംശം കുറയ്ക്കുന്നത് രക്തസമ്മർദ്ദത്തിൽ നിന്നും രക്ഷ നേടും . ഉപ്പ് കൂടുതൽ കഴിയ്ക്കുന്നത് ശരീരത്തിൽ വെള്ളം ശേഖരിച്ച് വയ്ക്കുന്നതിന് കാരണമാകും . ഇത് പലപ്പോഴും രക്തസമ്മർദ്ദത്തിന്റെ അളവ് വർധിപ്പിക്കും.

വ്യായാമം സ്ഥിരമാക്കുക

വ്യായാമം പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കും . ആഴ്ചയിൽ സ്ഥിരമായി വ്യായാമം ചെയ്യാൻ ശ്രമിക്കുക . ഇത് ഹൈപ്പർ ടെൻഷൻ ഇല്ലാതാക്കി ഹൃദയത്തെ ശക്തമാക്കും . രക്തസമ്മർദ്ദത്തിന്റെ കാര്യത്തിൽ പലപ്പോഴും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് . ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും വ്യായാമം വളരെയധികം സഹായിക്കുന്ന ഒന്നാണ് . 

Read Also: ശരീരഭാരം കുറയ്ക്കാൻ പൈനാപ്പിൾ ഡയറ്റ്

*തടി കുറയ്കാം
തടി കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. രക്തസമ്മർദ്ദം വർധിക്കുന്ന അവസ്ഥയിൽ  വളരെയേറെ ശ്രദ്ധ നൽകേണ്ട ഒന്നാണ് ശരീരഭാരം . കൃത്യമായ ജീവിത രീതിയിലൂടെ ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ച് അമിതവണ്ണത്തിന് പരിഹാരം കാണാൻ ശ്രദ്ധിക്കണം.
 

*സമ്മർദ്ദം കുറയ്ക്കുക
പലപ്പോഴും രക്തസമ്മർദ്ദം സ്ട്രസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു . അതുകൊണ്ട് മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കണം . അല്ലെങ്കിൽ പല വിധത്തിലുള്ള അവസ്ഥയിലേക്ക് നയിക്കും . ഇത് രക്തസമ്മർദ്ദത്തിനെ കുറയ്ക്കാൻ സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News