ഭാരം കുറയ്ക്കാൻ പല ഡയറ്റുകളും പരീക്ഷിക്കുന്നവരാണ് നമ്മിൽ പലരും. കീറ്റോ ‍‍ഡയറ്റ്, എ​​ഗ്​ഗ് ഡയറ്റ്, വാട്ടർ ഡയറ്റ് തുടങ്ങീ പല ഡയറ്റുകളും ഇപ്പോൾ പ്രചാരത്തിലുണ്ട്. ഇതിനിടയിൽ എത്തിയ മറ്റൊരു ഡയറ്റാണ് ഗ്ലൂറ്റൻ ഫ്രീ ഡയറ്റ്. വളരെ എളുപ്പത്തിൽ ഭാരം കുറയക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്ലൂറ്റൻ ഫ്രീ ഡയറ്റ് എന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. യഥാർത്ഥത്തിൽ എന്താണ് ഗ്ലൂറ്റൻ ഫ്രീ ഡയറ്റ്. എല്ലാവർക്കും ഇത് പ്രയോജനകരമാണോ? എന്ന കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഗോതമ്പ്, റാ​ഗി, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ കാണപ്പെടുന്ന ഒരുതരം പ്രോട്ടീൻ ആണ് ഗ്ലൂറ്റൻ. ഗോതമ്പുപൊടികൊണ്ടും  ബാർലികൊണ്ടും തയ്യാറാക്കുന്ന ഭക്ഷണങ്ങൾ പലപ്പോഴും കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്ന തരത്തിലുമുള്ളതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണങ്ങൾക്ക് ഈ സ്വാഭീവികത നൽകാൻ സഹായിക്കുന്നത് ഇവയിൽ അടങ്ങിയിരിക്കുന്ന ഈ ഗ്ളൂറ്റൻ ആണ്. ഭാരം കുറയ്ക്കുന്നതിന് വേണ്ടി ഇന്ന് ചോറിന് പകരമായി ​ഗോതമ്പ്, റാ​ഗി ബാർലി എന്നിവ ധാരാളമായി കഴിക്കുന്നു. എന്നാൽ ഇവ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുന്നില്ലെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പിനെ ശമിപ്പിക്കാം എന്നുള്ളതാണ് ഇത്തരം ധാന്യങ്ങൾ ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണം. എന്നാൽ ഇത്തരം  ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, ​ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് പലർക്കും. 


ALSO READ: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം


എന്താണ് ഗ്ലൂറ്റൻ ഫ്രീ ഡയറ്റ്?


​ഗ്ലൂറ്റൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടില്ലാത്ത ഭക്ഷണങ്ങളേയാണ് ഗ്ലൂറ്റൻ ഫ്രീ ഫുഡ്സ് എന്നു പറയുന്നത്. പഴം, പച്ചക്കറികൾ, തൈര്, പൊപ്കോണ്‌‍‍, 
മാംസം, മത്സ്യം, കടൽ ഭക്ഷണം , മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ , പരിപ്പ് , പയർവർഗ്ഗങ്ങൾ,ഉരുളക്കിഴങ്ങ് , ചിയ വിത്ത് , ക്വിനോവ എന്നിവയെല്ലാം ​ഗ്ലൂറ്റൻ രഹിത ഭക്ഷണങ്ങളാണ്. അതായത് നമ്മളുടെ ‍ഡയറ്റിൽ ചുരുങ്ങിയത് രണ്ട് നേരമെങ്കിലും ​ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലാത്ത ഇത്തരം ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 


മെച്ചപ്പെട്ട ​ദഹനവും, പോഷകങ്ങളുടെ മികച്ച ആഗിരണവുമാണ് ഗ്ലൂറ്റൻ ഫ്രീ ഡയറ്റിൻ്റെ ഏറ്റവും വലിയ പ്രയോജനം. ഇത്രം ഭക്ഷണം കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ വലിയ രീതിയിൽ ഉണ്ടാക്കുന്നില്ല. ​ഗ്ലൂറ്റൻ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ വളരെ പ്രയാസമാണ്. അതിനാൽ തന്നെ പോഷകങ്ങളുടെ ആ​ഗിരണം മെല്ലെയാണ് നടക്കുക. എന്നാൽ ഗ്ലൂറ്റൻ ഫ്രീ ഭക്ഷണങ്ങളിൽ പോഷകങ്ങളുടെ ആ​ഗിരണം വേ​ഗത്തിൽ നടക്കുന്നു.  


ഗ്ലൂറ്റൻ ഫ്രീ ഡയറ്റിൻ്റെ പാർശ്വഫലങ്ങൾ


ഗോതമ്പും മറ്റ് ധാന്യങ്ങളും കഴിക്കാത്തത് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കുറവിന് കാരണമാകും. അതിനാൽ, ഗ്ലൂറ്റൻ ഫ്രീ ഡയറ്റ് പിന്തുടരുന്ന ആളുകൾ അവരുടെ ഭക്ഷണത്തിൽ മതിയായ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, പരിപ്പ് എന്നിവ ഉൾപ്പെടുത്തണം. അതുപോലെ തന്നെ ​ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങളും ഉൾ‌പ്പെടുത്തുക, ഒരു വ്യക്തി അവരുടെ ഭക്ഷണത്തിൽ നിന്ന് പൂർണ്ണായും ഗ്ലൂറ്റൻ നീക്കം ചെയ്താൽ, അവർക്ക് പോഷകസമൃദ്ധമായ ധാന്യങ്ങൾ, നാരുകൾ, മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവ നഷ്ടപ്പെടും. ഈ ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം, പ്രത്യേകിച്ച് നിങ്ങൾ ഹൃദ്രോഗമോ പ്രമേഹമോ ഉള്ളവരാണെങ്കിൽ. കാരണം ഈ സാഹചര്യത്തിൽ ആവശ്യത്തിന് ധാന്യങ്ങൾ ലഭിക്കുന്നത് വളരെ പ്രധാനമാണ്. ധാന്യങ്ങൾ കൊളസ്‌ട്രോളിനെയും ശരീരത്തിലെ പഞ്ചസാരയെയും നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ചില ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം, ധാതുക്കൾ തുടങ്ങിയ പ്രധാന വിറ്റാമിനുകളുടെ പ്രധാന ഉറവിടങ്ങളാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.