Pedophilia: എന്താണ് പീഡോഫിലിയ? ആരാണ് പീഡോഫൈൽ ?
പതിനേഴോ പതിനെട്ടോ വയസുള്ള ഒരാൾക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കുട്ടിയോട് ലൈംഗിക ആസക്തി തോന്നിയാൽ അതിനെ പീഡോ ഫിലിയ ആയി കണക്കാക്കില്ല.
പാരഫിലിയ (Paraphilia) വിഭാഗത്തിൽപ്പെടുന്ന ഒരു ലൈംഗിക വൈകൃതമാണ് പീഡോഫീലിയ (Pedophilia). പീഡോഫീലിയ ഉള്ള ആളുകൾക്ക് ചെറിയ കുട്ടികളോട് ലൈംഗിക ആകർഷണം ഉണ്ടാവും. ചിലർക്ക് കുട്ടികളോട് മാത്രമേ ലൈംഗികാകര്ഷണം ഉണ്ടാവുകയുള്ളു. ചിലർക്ക് മുതിർന്നവരോടും കുട്ടികളോടും ലൈംഗികാകർഷണം ഉണ്ടാകും. ഇങ്ങനെ ആകർഷണം ഉണ്ടാക്കുന്നവർ അതിന് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് അവരിൽ ഈ ലൈംഗിക വൈകൃതം (Sexual Perversion) ഉള്ളതായി കണ്ടെത്തുന്നത്. ഈ വൈകൃതം ഉള്ളവരെയാണ് പീഡോഫൈലുകൾ എന്ന് വിളിക്കുന്നത്.
പതിമൂന്നോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളോട് (Children) തോന്നുന്ന ലൈംഗിക ആസക്തിയാണ് പെഡോഫിലിയായി കാണാക്കപ്പെടുന്നത്. പീഡോഫിലിയ സ്ഥിരീകരിക്കണമെങ്കിൽ ആൾക്ക് 16 വയസ്സോ (Age)അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം, മാത്രമല്ല കുട്ടിയുമായി 5 വയസ്സെങ്കിലും പ്രായവ്യത്യാസവും ഉണ്ടായിരിക്കണം. പതിനേഴോ പതിനെട്ടോ വയസുള്ള ഒരാൾക്ക് പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കുട്ടിയോട് ലൈംഗിക ആസക്തി തോന്നിയാൽ അതിനെ പീഡോ ഫിലിയ ആയി കണക്കാക്കില്ല.
ALSO READ: Sunstroke: സൂര്യാഘാതം എന്നാൽ എന്ത്? ഇതിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ എന്തൊക്കെ?
പെഡോഫിലിയ സ്ത്രീകളെക്കാൾ (Women) പുരുഷന്മാരിലാണ് കണ്ട് വരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ പെൺകുട്ടികളാണോ ആൺകുട്ടികളാണോ ഇതിന് കൂടുതലായും ഇരയാവുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. സാധാരണ ഗതിയിൽ ഇവർ പീഢിക്കപ്പെടുന്ന കുട്ടിയുമായി അടുത്ത് പരിജയം ഉള്ളവർ ആയിരിക്കും. അത് കുട്ടിയുടെ ബന്ധുവാകാം, രണ്ടാം അച്ഛനോ അമ്മയോ ആകാം അല്ലെങ്കിൽ അദ്ധ്യാപകൻ , വീട്ടിൽ ജോലിക്ക് നില്കുന്നയാൾ, ഡ്രൈവർ അങ്ങനെ അടുത്ത് പരിചയമുള്ളവരാകാൻ സാധ്യത കൂടുതലാണ്.
ALSO READ: White Hair: നിങ്ങളുടെ മുടി നരയ്ക്കുന്നുണ്ടോ? കരണമെന്തെന്നറിയാം
എന്നാൽ പീഡോഫൈലുകളിൽ സ്വന്തം വീട്ടിലെ കുട്ടികളോട് മാത്രം ലൈംഗിക ആസക്തി തോന്നുന്ന ആളുകളുമുണ്ട്. ചിലർക്ക് പ്രത്യേക പ്രായത്തിലുള്ള കുട്ടികളോട് മാത്രമേ ആസക്തി ഉണ്ടാവുകയുള്ളൂ. എന്നാൽ മറ്റ് ചിലർക്ക് കുട്ടികളോട് എന്ന പോലെ മുതിർന്നവരോടും ലൈംഗിക ആസക്തി ഉണ്ടാകും. ചിലർക്ക് ആക്രമണ (Attack) സ്വഭാവവും കണ്ട് വരാറുണ്ട്. മിക്കവാറും പീഡോഫൈലുകളും അന്തർ മുഖരാകാനും, ഡിപ്രെഷനിലേക്കോ (Depression)ലഹരിയുടെ അടിമത്വത്തിലേക്കോ അകപ്പെടാനുള്ള സാധ്യത വളരെയധികമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിന് വേണ്ടിയുള്ള ചികിത്സ രീതി ഇനിയും കണ്ടത്തിയിട്ടില്ലെങ്കിലും കൗണ്സിലിംഗ് (Counciling) മൂലവും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറച്ചതും , ലൈംഗിക ആസക്തി കുറയ്ക്കാനുള്ള മരുന്നുകൾ നൽകിയും ഒരു പരിധിവരെ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...