Delhiയിൽ മോഷണ ശ്രമം ചെറുത്ത യുവതിയെ കുത്തിക്കൊലപ്പെടുത്തി,സംഭവം ആദർശ് ന​ഗറിൽ

പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Written by - Zee Malayalam News Desk | Last Updated : Feb 28, 2021, 11:14 AM IST
  • കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്.
  • സഹോദരിയെ പിന്തുടര്‍ന്ന് മോശമായി പെരുമാറിയ 17കാരനെയാണ് കഴിഞ്ഞദിവസം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയു കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്
  • കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു.
Delhiയിൽ മോഷണ ശ്രമം ചെറുത്ത യുവതിയെ കുത്തിക്കൊലപ്പെടുത്തി,സംഭവം ആദർശ് ന​ഗറിൽ

ന്യൂഡല്‍ഹി: ഡൽ‌ഹിയിൽ(Delhi) മോഷണശ്രമം തടയുന്നതിനിടയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഡല്‍ഹിയിലെ ആദര്‍ശ് നഗറിലാണ് സംഭവം. സമീപത്തെ മാർക്കറ്റിൽ പോയി മടങ്ങിയ യുവതിയൊണ് മോഷ്ടാവ് ആക്രമിച്ചത്. മോഷണ ശ്രമം പ്രതിരോധിക്കാൻ യുവതി പരമാവധി ശ്രമിച്ചെങ്കിലും  മോഷ്ടാവ് കയ്യിലുണ്ടായിരുന്ന കത്തിക്കൊണ്ട് കുത്തുകയായിരുന്നു. യുവതിക്കൊപ്പം മക്കളും ഉണ്ടായിരുന്നതിനാൽ പരമാവധി ചെറുത്ത് നിൽക്കാനായിരുന്നു ശ്രമം.

മോഷ്ടാവ് പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും യുവതി തടയുന്നതും കുത്തുന്നതും സിസി ടിവി(CCTV) ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. 

ALSO READ: Madhya Pradesh: പീഡന കേസ് പ്രതി ജാമ്യത്തിലിറങ്ങി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി

കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്.സഹോദരിയെ പിന്തുടര്‍ന്ന് മോശമായി പെരുമാറിയ 17കാരനെയാണ് കഴിഞ്ഞദിവസം മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയു കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. കല്‍ക്കാജി പ്രദേശത്തായിരുന്നു സംഭവം. 17കാരന്‍ എയിംസ്(AIIMS) ട്രോമ സെന്ററില്‍ ചികില്‍സയിലാണ്. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News