വാടക ഗർഭധാരണമെന്നത് നമ്മുടെ നാട്ടിൽ ഇനിയും അത്ര സജീവമായിട്ടില്ലാത്ത ഒരു രീതിയാണ്. സാധാരണയായി സ്ത്രീയ്ക്കോ, പുരുഷനോ വന്ധ്യത മൂലമോ, മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‍നങ്ങൾ മൂലമോ ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാടക ഗർഭധാരണം എന്ന വഴി സ്വീകരിക്കാറുള്ളത്.   എന്നാൽ ആരോഗ്യ കാരണങ്ങൾ കൊണ്ടല്ലാതെയും വാടക ഗർഭധാരണം എന്ന വഴി സ്വീകരിക്കുന്നവരുണ്ട്. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിൽ പല നിയമങ്ങളാണ് നിലനിൽക്കുന്നത്. അതേസമയം അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ഇത് വളരെ സാധാരണ രീതിയായി മാറിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാടക ഗർഭധാരണം എങ്ങനെ?


വാടക ഗർഭധാരണത്തിൽ രണ്ട് വിധത്തിലാണ് ഗർഭധാരണം ഉള്ളത്


1) ജസ്റ്റേഷണൽ സറഗേറ്റ്


ഇത്തരം ഗർഭധാരണത്തിൽ ഒരു സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും ശേഖരിച്ച് കൃതൃമ ഗർഭധാരണത്തിനായി വാടക ഗർഭപാത്രത്തിൽ നിക്ഷേപിക്കും. ഇത്തരം വാടക ഗർഭധാരണത്തിന്റെ പ്രത്യേകത എന്തെന്നാൽ വാടക ഗർഭ ധാരണം നടത്തിയ സ്ത്രീയുടെ ജനിതക ഘടനയുമായികുഞ്ഞിന് യാതൊരു സാമ്യവും ഉണ്ടായിരിക്കില്ല. ഐവിഎഫ് ചികിത്സ വഴിയാണ് ഗർഭധാരണം നടക്കുന്നത്. ജസ്റ്റേഷണൽ സറഗസി വഴി കുഞ്ഞുണ്ടായാൽ കുഞ്ഞിന്റെ അമ്മ അണ്ഡം ദാനം ചെയ്ത സ്ത്രീയായിരിക്കും.


ALSO READ: Monkeypox virus outbreak: വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകൾ ആയിരം കടന്നു; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ


2) ട്രഡീഷണൽ സറഗേറ്റ് 


ഇതിനായി ഗർഭപാത്രം വാടകയ്ക്ക് നൽകുന്ന സ്ത്രീയിൽ കൃത്രിമ ഗർഭാശയ ബീജസങ്കലനം നടത്തുകയും അത് വഴി ഗർഭധാരണം നടത്തുകയും ചെയ്യും. ഇതിൽ കുഞ്ഞിന്റെ ജനിതക ഘടനയ്ക്ക് വാടക ഗർഭധാരണം നടത്തിയ സ്ത്രീയുമായി ബന്ധമുണ്ടായിരിക്കും.


ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ജസ്റ്റേഷണൽ സറഗേറ്റ് എന്ന രീതിയാണ്. ഇതിന് കാരണം ട്രഡീഷണൽ സറഗസി വഴി ഗർഭധാരണം നടത്തിയാൽ കുഞ്ഞിന്റെ 'അമ്മ ഗർഭപാത്രം വാടകയ്ക്ക് നൽകിയ സ്ത്രീ തന്നെയായിരിക്കും എന്നുള്ളതാണ്. ഇത് പലപ്പോഴും നിയമപരമായ പ്രശ്നങ്ങൾക്കും, കുഞ്ഞും അമ്മയും തമ്മിലുള്ള ഒരു വൈകാരിക അടുപ്പത്തിനും ഒക്കെ കാരണമാകും.  ചില രാജ്യങ്ങളിൽ  ട്രഡീഷണൽ സറഗസി നിർത്തലാക്കിയിട്ടുമുണ്ട്.


ഗർഭപാത്രം വാടകയ്ക്ക് നൽകാനുള്ള മാനദണ്ഡം


വയസ് : 21 മുതൽ 45 വയസുവരെ പ്രായമുള്ള സ്ത്രീകൾക്കാണ് ഗർഭപാത്രം വാടകയ്ക്ക് നൽകാൻ കഴിയുന്നത്.


പ്രത്യുൽപാദന ശേഷി: ഒരു പ്രാവശ്യമെങ്കിലും പ്രസവം നടന്നവർക്കാണ് ഗർഭപാത്രം വാടകയ്ക്ക് നൽകാൻ സാധിക്കുക. എന്നാൽ 5 ൽ കൂടുതൽ പ്രസവം നടന്നിട്ടുള്ളവർക്ക് 
ഗർഭപാത്രം വാടകയ്ക്ക് നൽകാൻ കഴിയില്ല.


ഗർഭപാത്രം വാടകയ്ക്ക് നല്കുന്ന സ്ത്രീ ഡ്രഗ്സ് ഉപയോഗം, മദ്യം, പുകവലി തുടങ്ങിയ ശീലങ്ങൾ ഇല്ലാത്തവരോ, ഉപേക്ഷിച്ചവരോ ആയിരിക്കണം.


ടെസ്റ്റുകൾ : മനസികാപരമായും, ശാരീരിക പരമായും പൂർണമായും ആരോഗ്യം ഉള്ള ഒരാൾക്ക് മാത്രമേ ഗർഭപാത്രം വാടകയ്ക്ക് നൽകാൻ സാധിക്കൂ.


സാധാരണയായി സ്ത്രീയ്ക്കോ, പുരുഷനോ വന്ധ്യത മൂലമോ, മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‍നങ്ങൾ മൂലമോ ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വാടക ഗർഭധാരണം എന്ന വഴി സ്വീകരിക്കാറുള്ളത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.