Curd Benefits: വേനല്‍ക്കാലത്ത് തൈര് കഴിച്ചോളൂ, ഈ ഭക്ഷണങ്ങള്‍ക്കൊപ്പം പാടില്ല
Curd Benefits: ഏറെ പോഷക സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥമാണ് തൈര്. കാല്‍സ്യം, വിറ്റമിന്‍ ബി - 2, വിറ്റമിന്‍ -ബി 12, മഗ്നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്.
Health Tips: തൈര് നാമെല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. തൈര്, മോര് എന്നിവ നമുക്ക് ദൈനംദിന ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.
ഏറെ പോഷക സമ്പന്നമായ ഭക്ഷണ പദാര്‍ത്ഥമാണ് തൈര്. കാല്‍സ്യം, വിറ്റമിന്‍ ബി - 2, വിറ്റമിന്‍ -ബി 12, മഗ്നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്.
എന്നാല്‍, തൈരിനെ സംബന്ധിക്കുന്ന ഒരു പ്രധാന കാര്യം നിങ്ങള്‍ക്കറിയുമോ? അതായത്, ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല. അഥവാ കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. തൈരിനോപ്പം കഴിച്ചാല്‍ ദോഷം ചെയ്യുന്ന അത്തരം ചില ആഹാര പദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
മത്സ്യവും തൈരും ഒപ്പം വേണ്ട
മത്സ്യത്തിനൊപ്പം തൈര് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. അതായത് പ്രോട്ടീന്‍ ധാരാളം അടങ്ങിയ രണ്ട് ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിയ്ക്കാന്‍ പാടില്ല. സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തില്‍ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്. തൈര് മൃഗത്തിന്‍റെ പാലില്‍ നിന്നാണ് കിട്ടുന്നത്. മത്സ്യവും ഒരു നോണ്‍ വെജിറ്റേറിയന്‍ പ്രോട്ടീന്‍ ഉറവിടമാണ്. ഇത് ദഹനക്കേടിനും ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
മാങ്ങയും തൈരും ചേരില്ല... !!
ആയുര്‍വേദമനുസരിച്ച് മാങ്ങയും തൈരും വിരുദ്ധാഹാരമാണ്. മാങ്ങയും തൈരും ശരീരത്തില്‍ ഒരേസമയം, ചൂടും തണുപ്പും ഉണ്ടാക്കും. കാരണം രണ്ട് ആഹാര പദാര്‍ത്ഥ ങ്ങളുടേയും പ്രകൃതി രണ്ടാണ്. ഇത്, ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ശരീരത്തില്‍ വിഷാംശം ഉണ്ടാകാനും കാരണമാകും.
പാലും തൈരും ഒന്നിച്ച് ഒരിയ്ക്കലും വേണ്ട
പാലും തൈരും മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ്. അതിനാല്‍ ഇവ ഒരുമിച്ചു ഉപയോഗിക്കരുത്. പാലും തൈരും ഒരുമിച്ചു കഴിച്ചാല്‍ ഉദര സംബന്ധമായ പ്രശ്നങ്ങള്‍, ഡയേറിയ, അസിഡിറ്റി, വായുകോപം എന്നിവയ്ക്കു കാരണമാകും.
എണ്ണമയമുള്ള ഭക്ഷണങ്ങള്‍
ധാരാളം നെയ്യ് ചേര്‍ത്ത പറാട്ട തൈരിനൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ ഇവയോടൊപ്പം തൈര് ചേരുന്നത് വയറിന് അസ്വസ്ഥതയും ദഹനക്കേടുമുണ്ടാക്കും.
ഉഴുന്നു പരിപ്പ്
ഉഴുന്നു പരിപ്പിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിള്‍, ഡയേറിയ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...