Corona Virus Returns: H3N2 - കൊറോണ കോമ്പിനേഷന്‍ എത്രത്തോളം അപകടകരമാണ്? കോവിഡിന്‍റെ തിരിച്ചുവരവില്‍ ആശങ്കയോടെ രാജ്യം

Corona Virus Returns:  കൊറോണയും H3N2 വൈറസും ഒരുമിച്ച് വരുന്നത് വളരെ മാരകമായ അവസ്ഥയാണ്‌ സൃഷ്ടിക്കുന്നത്. രാജ്യത്ത്  H3N2 ഇൻഫ്ലുവൻസ കേസുകൾ വളരെ വേഗത്തിൽ വർദ്ധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 01:06 PM IST
  • റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 109 ദിവസത്തിനിടെ ഇതാദ്യമായാണ് സജീവ കേസുകളുടെ എണ്ണം 5000 കടക്കുന്നത്.
Corona Virus Returns: H3N2 - കൊറോണ കോമ്പിനേഷന്‍ എത്രത്തോളം അപകടകരമാണ്?  കോവിഡിന്‍റെ തിരിച്ചുവരവില്‍ ആശങ്കയോടെ രാജ്യം

Coronavirus Cases In India: കൊറോണ മഹാമാരി മൂലം രാജ്യത്ത് ആദ്യമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് എന്നാണ് എന്ന് ഓര്‍മ്മയുണ്ടോ?  പലര്‍ക്കും ആ  തിയതി ഇന്ന് ഓര്‍മ്മയുണ്ടാവില്ല, ആ തിയതി  മറന്നുവെങ്കിലും കൊറോണ സമ്മാനിച്ച പ്രതിസന്ധികള്‍ ആരും മറന്നിട്ടുണ്ടാകില്ല. 

കടന്നുപോയ ആ കൊറോണ കാലത്ത് നാം സ്വീകരിച്ച മുന്‍കരുതലുകള്‍ ഇന്ന് എല്ലാവരും മറന്നു. എന്നാല്‍ ആ മുന്‍കരുതലുകള്‍ പൊടി തട്ടിയെടുക്കേണ്ട സമയമായി എന്നാണ് ഇപ്പോള്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, രാജ്യത്ത് H3N2 വൈറസിനോപ്പം കൊറോണ കേസുകളും ക്രമാതീതമായി കൂടുകയാണ്. ഇത് വരാനിരിയ്ക്കുന്ന വലിയ ഒരു അപകടത്തിന്‍റെ സൂചനയോ എന്നാണ് ഇപ്പോള്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്.

Also Read:  Amit Shah: ജനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കണം, അദാനി വിഷയത്തില്‍ മൗനം വെടിഞ്ഞ് അമിത് ഷാ 

ഇന്ന് മാസ്ക് ധരിയ്ക്കുന്നത് ആളുകള്‍ അവസാനിപ്പിച്ചു. സാമൂഹിക അകലം പളിക്കുന്നത് മറന്നു. കൂടെക്കൂടെ കൈകഴുകുന്നതും മറന്നു. ഇന്ന് മാസ്ക് ധരിച്ച ആളെ കണ്ടാല്‍ അത്ഭുതതോടെ നോക്കും... . മൊത്തത്തിൽ, കൊറോണ കാലഘട്ടത്തിൽ എടുത്ത മുൻകരുതലുകൾ നമ്മൾ പാടെ മറന്നു.  

Also Read:  Gold Rate Today: റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം !!, ഒറ്റ കുതിപ്പില്‍ 1200 രൂപയുടെ വര്‍ദ്ധന

കൊറോണ കാലത്ത്, ആശുപത്രികളിൽ മരുന്നിനായി, ഓക്സിജനുവേണ്ടി അലഞ്ഞ സാഹചര്യം,  കൊറോണ രോഗികൾക്ക് കിടക്കകൾ പോലും ലഭ്യമായിരുന്നില്ല, ശ്മശാനത്തിൽ ശവസംസ്കാരത്തിനുള്ള നീണ്ട വരികളും ഉണ്ടായിരുന്നു. നമ്മൾ വീണ്ടും അതേ പാതയിലേക്ക് പോകുകയാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊറോണ വര്‍ദ്ധന  ടോപ് ഗിയറിലായതിനാലാണ് ഈ ആശങ്ക...  ഇത് സംബന്ധിച്ച്  കേന്ദ്ര സർക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് പടര്‍ന്നു പിടിയ്ക്കുന്ന H3N2 വൈറസും കൊറോണ വൈറസും ചേര്‍ന്നുള്ള സംയോജനം എത്രത്തോളം അപകടകരമാണ്? കൊവിഡ് റിട്ടേൺസിൽ ആശങ്ക സൃഷ്ടിക്കുന്ന വാർത്തയാണിത്.

സംസ്ഥാനങ്ങളിലെ കൊറോണ കേസുകളുടെ വര്‍ദ്ധന എപ്രകാരമാണ്?  

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, മഹാരാഷ്ട്രയിൽ ആകെ 926 സജീവ കൊറോണ കേസുകളുണ്ട്.  അതിൽ 265 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. ഗുജറാത്തിൽ നിലവിൽ 435 കൊറോണ കേസുകളുണ്ട്, അതിൽ 119 കേസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. ഉത്തർപ്രദേശിൽ 61 കൊറോണ കേസുകളുണ്ട്, ഇതിൽ 24 മണിക്കൂറിനുള്ളിൽ 19 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യതലസ്ഥാനമായ ഡൽഹിയിലും  കഥ വ്യത്യസ്തമല്ല. നിലവില്‍ ഡല്‍ഹിയില്‍ 107 കേസുകളുണ്ട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 പുതിയ കേസുകൾകൂടി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. 

അതേസമയം,  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കഥ വ്യത്യസ്തമല്ല. കർണാടകയിൽ 587 കേസുകളുണ്ട്, 24 മണിക്കൂറിനിടെ 76 പുതിയ കേസുകൾ ഇവിടെ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ ആകെ 284 കൊറോണ കേസുകളുണ്ട്, 24 മണിക്കൂറിനിടെ 49 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.  

ഇന്ത്യയില്‍  ഏറ്റവും മോശമായ അവസ്ഥയില്‍ കേരളമാണ്. ഇവിടെ ആകെയുള്ള സജീവ കേസുകളുടെ എണ്ണം 1625 ആണ്, അതിൽ 104 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 
 
റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 109 ദിവസത്തിനിടെ ഇതാദ്യമായാണ് സജീവ കേസുകളുടെ എണ്ണം 5000 കടക്കുന്നത്. നമ്മുടെ രാജ്യത്തെ കൊറോണ വൈറസ് അണുബാധയുടെ അവസ്ഥ മനസ്സിലാക്കാൻ, ഈ മാസത്തെ ഗ്രാഫ് ശ്രദ്ധിച്ചാല്‍ മനസിലാകും.. കഴിഞ്ഞ 9 ദിവസമായി ഈ ഗ്രാഫ് തുടർച്ചയായി ഉയരുകയാണ്. മാർച്ച് 8 വരെ ഇന്ത്യയിൽ ആകെ കൊറോണ കേസുകളുടെ എണ്ണം 2082 ആയിരുന്നു. മാർച്ച് 15 ആയപ്പോഴേക്കും ഇത് 3,264 ആയി ഉയർന്നു. മറുവശത്ത്, മാർച്ച് 16 ന് 700 ലധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇപ്പോൾ രാജ്യത്ത് 5000-ത്തിലധികം സജീവ കേസുകളുണ്ട്. മാർച്ച് 8 നും മാർച്ച് 17 നും ഇടയിൽ, മാരകമായ വൈറസിന്‍റെ വ്യാപന  വേഗത ഇരട്ടിയിലധികമായി.

അതേസമയം, കൊറോണയും H3N2 വൈറസും ഒരുമിച്ച് വരുന്നത് വളരെ മാരകമായ അവസ്ഥയാണ്‌ സൃഷ്ടിക്കുന്നത്. രാജ്യത്ത്  H3N2 ഇൻഫ്ലുവൻസ കേസുകൾ വളരെ വേഗത്തിൽ വർദ്ധിച്ചു. രാജ്യത്ത് ആദ്യമായാണ് ഈ വൈറസ് മരണത്തിന് കാരണമായത്.  H3N2 ഇൻഫ്ലുവൻസ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്നു.  H3N2 വൈറസിനൊപ്പം ആക്രമിക്കുന്നു, അതേ സമയം വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾ ആശങ്കയ്ക്ക് കാരണമാകുന്നു.

അതുകൂടാതെ വളരെ വേഗത്തില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മിക്ക സംസ്ഥാനങ്ങളിലും കൊറോണ കേസുകള്‍ ഇരട്ടിയിലധികമായി. റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്  കേരളത്തിൽ കൊറോണ കേസുകളില്‍ വലിയ വര്‍ദ്ധനയാണ് ദിവസംതോറും ഉണ്ടാകുന്നത് എന്നാണ്.

രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ ആശങ്കയും  വര്‍ദ്ധിപ്പിച്ചു.  മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക, കേരള സർക്കാരുകൾക്ക് കത്തെഴുതി മുൻകരുതൽ എടുക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താനും സൂക്ഷ്മതലത്തിൽ നിരീക്ഷണവും പരിശോധനയും നിരീക്ഷണവും വർദ്ധിപ്പിക്കാനും കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ വൻതോതിൽ ഉയർന്നുവരുന്നുണ്ടെന്നും അശ്രദ്ധമൂലമാണ് കേസുകൾ വർദ്ധിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ ഊന്നിപ്പറഞ്ഞു.

കൊറോണ വൈറസ് ഒരു പോളിമോർഫിക് വൈറസാണ്. കൊറോണ വൈറസ് എത്ര തവണ പരിവർത്തനം ചെയ്യപ്പെടുന്നുവോ അത്രയും അത് മാരകമായി മാറുകയാണ്. കൊറോണയുടെ പുതിയ കേസുകളുടെ വർദ്ധനവിന് പിന്നിൽ അതിന്‍റെ ഉപ-വകഭേദങ്ങളായ XBB.1.16, XBB.1.15 എന്നിവയുടെ സാധ്യതയാണ്  കാണുന്നത്.  കൊറോണ വൈറസിന്‍റെ XBB.1 വകഭേദം വളരെ വേഗം പടരുന്ന ഒന്നായിരുന്നു. വാക്സിൻ സൃഷ്ടിക്കുന്ന പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുമെന്നതിനാൽ ഈ വകഭേദം സൃഷ്ടിക്കുന്ന അപകടവും ഉയർന്നതാണ്.

ശരീരത്തിന് ആരോഗ്യം നിലനിൽക്കാനും സുഗമമായി പ്രവർത്തിക്കാനും, പ്രതിരോധശേഷി ശക്തമാകേണ്ടത് ഈ അവസരത്തില്‍  വളരെ പ്രധാനമാണ്, എന്നാൽ പുതിയ വൈറസ് പ്രതിരോധശേഷിയെ നേരിട്ട് ആക്രമിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് ഇത് വലിയ അപകടമാണ്. കൊറോണ വൈറസ് കേസ് പെട്ടെന്ന് ഇരട്ടിയാകുന്നതും അതിന്‍റെ എല്ലാ വകഭേദങ്ങളും ഒരുമിച്ച് വരുന്നതും ഒരു പുതിയ അപകടത്തിന്‍റെ സൂചനയാണ്. അതും H3N2 വളരെ വേഗത്തിൽ പടരുന്ന അവസരത്തില്‍ രണ്ട് വൈറസുകളുടെ ഒരേസമയം ആക്രമണം ഒരു വ്യക്തിയെ വലിയ കുഴപ്പത്തിലാക്കും.  

കൊറോണ, H3N2 എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും ജാഗ്രത പാലിയ്ക്കുക എന്നത് നിങ്ങളുടെ കൈകളിലാണ്. ശുചിത്വം ശ്രദ്ധിക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക. രണ്ട് വൈറസുകളെയും പരാജയപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രധാനമായതും ഗുണകരവുമായ മാർഗമാണിത്. ഈ നടപടികളും മുൻകരുതലുകളും കൊറോണയുടെ ഒരു പുതിയ തരംഗത്തെ തടയാന്‍ ഏറെ സഹായിയ്ക്കും...   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News