Breakfast Diet: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
Importance of Breakfast: പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്.
Importance of Breakfast: പ്രാതൽ രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെ പോലെ, അത്താഴം യാചകനെ പോലെ എന്നാണ് പഴമക്കാര്‍ പറയുന്നത്.. ഇത് തന്നെ പ്രഭാത ഭക്ഷണത്തിന്‍റെ പ്രാധാന്യം വ്യക്തമാകുന്നു.
പോഷക സമ്പുഷ്ടമായ പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും അത്യാവശ്യമായതും കൃത്യമായി കഴിക്കേണ്ടതുമായ ഭക്ഷണമാണ്. പ്രഭാത ഭക്ഷണം കഴിയ്ക്കാന്‍ വൈകുകയോ അത് മുടക്കുകയോ ചെയ്യരുത്. അതായത് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും.
Also Read: Gooseberry Benefits: തണുപ്പുകാലത്ത് ദിവസവും നെല്ലിക്ക കഴിയ്ക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെ
രാത്രിയില്‍ 6-8 മണിക്കൂര്‍ ഉറങ്ങിയതിന് ശേഷം ഒരു പുതിയ ദിവസം ആരംഭിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. എന്നാല്‍, ഈ ഊര്‍ജ്ജം നമ്മുടെ ശരീരത്തിന് ലഭിക്കുന്നത് പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണത്തില്‍ നിന്നാണ്. അതിനാല്‍തന്നെ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
Also Read: Dry Flowers and Vastu: ഉണങ്ങിയ പൂക്കള്‍ വീട്ടില്‍ വേണ്ട, ദൗര്‍ഭാഗ്യം നിങ്ങളെ പിന്തുടരും
എന്നാല്‍, ഇന്നത്തെ യുവ തലമുറയ്ക്ക് വൈകി ഉറങ്ങുക, വൈകി ഉണരുക എന്നത് ശീലമായിരിയ്ക്കുകയാണ്. ആ സാഹചര്യത്തില്‍ പ്രഭാതഭക്ഷണം കഴിയ്ക്കാന്‍ പലര്‍ക്കും സമയം കിട്ടാറില്ല. അപ്പോള്‍ പിന്നെ എളുപ്പ മാര്‍ഗ്ഗം പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നതാണ്. എന്നാല്‍, നമ്മില്‍ പലര്‍ക്കും, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കുന്ന ദോഷങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് വസ്തുത.
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിന് എന്ത് സംഭവിക്കും?
1. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.
ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുക മാത്രമല്ല, ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അതായത് ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
2. പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു
പഠനം അനുസരിച്ച് പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
3. ശരീരഭാരം വര്‍ദ്ധിപ്പിക്കും
ശരീരഭാരം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഫലം മറിച്ചായിരിയ്ക്കും. അതായത് പഠനങ്ങള്‍ അനുസരിച്ച് പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ആളുകളില്‍ ശരീര ഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതായത് ഇക്കൂട്ടര്‍ ഉച്ച ഭക്ഷണത്തിലും അത്താഴത്തിലും കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നു. ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്ക് വഴിതെളിക്കുന്നു.
4. മാനസികാവസ്ഥയെ ബാധിക്കുന്നു
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. കൂടാതെ, ഇത് ശരീരത്തിന്‍റെ ഊര്‍ജ്ജനിലയെ സാരമായി ബാധിക്കുന്നു.
5. തലവേദന
മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിന് ശേഷം നിങ്ങള്‍ പ്രഭാതഭക്ഷണം കൂടി ഒഴിവാക്കുന്നത് തലവേദനയ്ക്ക് കാരണമാകാം.
6. മുടി കൊഴിച്ചിലിന് വഴി തെളിക്കും
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മുടി കൊഴിച്ചിലിന് വഴി തെളിക്കും. ഒരു ദിവസത്തെ പ്രധാന ഭക്ഷണമായ പ്രഭാതഭക്ഷണം രോമകൂപങ്ങളുടെ വളര്‍ച്ചയെ സഹായിയ്ക്കുന്നു. അതിനാല്‍, മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്താനും ധാരാളം പ്രോട്ടീന്‍ അടങ്ങിയ പ്രഭാത ഭക്ഷണം കഴിയ്ക്കാം.
നല്ല ആരോഗ്യം നിലനിർത്തുക, നിയമിത ശരീരഭാരം നിലനിർത്തുക, വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം നിർബന്ധമായും ദിനചര്യയുടെ ഭാഗമാക്കണം.
കൂടാതെ, തികച്ചും പോഷക സമ്പന്നമായ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. നാരുകളും പ്രോട്ടീനും ഫലങ്ങളും അടങ്ങിയ ഭക്ഷണമാണ് ഉത്തമം. പാല്‍, മുട്ട, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൂടാതെ, പഴ വര്‍ഗങ്ങള്‍, ജ്യൂസ്, ഇലക്കറികള്‍ അടങ്ങിയ സലാഡുകള്‍ എന്നിവയും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.