Dry Flowers and Vastu: ഉണങ്ങിയ പൂക്കള്‍ വീട്ടില്‍ വേണ്ട, ദൗര്‍ഭാഗ്യം നിങ്ങളെ പിന്തുടരും

Unlucky things you should never keep at home: അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ സുഖവും സന്തോഷവും സമ്പത്തും ഇല്ലാതാക്കും. അതായത് ഇത്തരം വസ്തുക്കള്‍ നമ്മുടെ വീടിന്‍റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 08:53 PM IST
  • വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് വീട് അലങ്കരിക്കാനായി വിപണിയില്‍നിന്നും നാം വാങ്ങുന്ന പല സാധനങ്ങളും പലപ്പോഴും നമ്മുടെ വീടിന് അനുയോജ്യമാവണം എന്നില്ല
Dry Flowers and Vastu: ഉണങ്ങിയ പൂക്കള്‍ വീട്ടില്‍ വേണ്ട, ദൗര്‍ഭാഗ്യം നിങ്ങളെ പിന്തുടരും

Unlucky things you should never keep at home: വാസ്തു ശാസ്ത്രം അനുസരിച്ച് ഒരു വീട്  നിര്‍മ്മിക്കുമ്പോള്‍ മാത്രമല്ല അത് അലങ്കരിക്കുമ്പോഴും പല കാര്യങ്ങള്‍ ശ്രദ്ധിക്കണം.  വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നമ്മുടെ വീട്ടില്‍ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ  ബാധിക്കാറുണ്ട്. ചിലപ്പോള്‍ ഇത് അനുകൂലമാവാം, ചിലപ്പോള്‍ പ്രതിക്കൂലമാവാം....

Also Read:  Delhi Pollution Alert: ഡൽഹി വായു മലിനീകരണം മാരകമായ തോതില്‍, ഭയപ്പെടുത്തുന്ന പഠന റിപ്പോര്‍ട്ട് 
 
 നമ്മുടെ വീട്ടില്‍  എന്നും സന്തോഷവും ഐശ്വര്യവും  ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ്  നാമെല്ലാവരും.  ഇതിനായി പല ഉപായങ്ങള്‍ സ്വീകരിയ്ക്കുന്നവരാണ് അധികവും. വീട്ടില്‍  എന്നും സന്തോഷവും ഐശ്വര്യവും  നിലനിര്‍ത്താന്‍ ഏറ്റവും ആവശ്യമായത് പോസിറ്റീവ് എനർജി  (Positive Energy) ആണ്. എന്നാല്‍, ചിലപ്പോള്‍ വാസ്തു ദോഷം ഉൾപ്പെടെയുള്ള  മറ്റ് പല കാരണങ്ങളാൽ ഇത് സാധ്യമല്ല.  ഭവനത്തില്‍ വ്യാപിക്കുന്ന  Negativity നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും.  ഇത് പണക്ഷാമത്തിനും രോഗങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്നു.

Also Read:  Arvind Kejriwal: ഇഡിയെ തഴഞ്ഞ് അരവിന്ദ് കേജ്‌രിവാൾ മധ്യ പ്രദേശില്‍ പ്രചാരണത്തില്‍!! ലക്ഷ്യം കോണ്‍ഗ്രസോ? 
 
വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് വീട് അലങ്കരിക്കാനായി വിപണിയില്‍നിന്നും  നാം വാങ്ങുന്ന പല സാധനങ്ങളും പലപ്പോഴും  നമ്മുടെ വീടിന് അനുയോജ്യമാവണം എന്നില്ല. അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ സുഖവും സന്തോഷവും സമ്പത്തും ഇല്ലാതാക്കും. അതായത് ഇത്തരം വസ്തുക്കള്‍ നമ്മുടെ വീടിന്‍റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു.  

ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍  നമ്മുടെ വീടിന്‍റെ  സന്തോഷവും ഐശ്വര്യവും കുറയാൻ തുടങ്ങും. അതായത് ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ വാസ്തുവിന് അനുയോജ്യമല്ല എന്ന് പറയാം. ഇത്തരം സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ വീടിന്‍റെ അന്തരീക്ഷം തന്നെ മാറുകയാണ്. 

വീടിന്‍റെ സമാധാനം അവസാനിക്കുന്നു, പണത്തിന്‍റെ കുറവ് അനുഭവപ്പെടുന്നു, ഉറക്കം ഇല്ലാതാകുന്നു, പരസ്പര സ്നേഹവും സമ്പത്തും ഇല്ലാതാകുന്നു അങ്ങിനെ പലതും...  നിങ്ങളുടെ  ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുകയാണ് എങ്കില്‍ തീര്‍ച്ചയായും കരുതാം, വീടിന്‍റെ വാസ്തുവിന് അനുയോജ്യമല്ലാത്ത എന്തോ ഒന്ന് നമ്മുടെ വീട്ടില്‍ ഉണ്ട് എന്ന്...  

വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത അത്തരം ചില വസ്തുക്കളില്‍ ഒന്നാണ് ഉണങ്ങിയ പുഷ്പങ്ങള്‍. എന്തുകൊണ്ടാണ്  ഉണങ്ങിയ പൂക്കൾ വീട്ടിൽ സൂക്ഷിക്കരുത് എന്ന് പറയുന്നത്? പഴകിയ ഉണങ്ങിയ പൂക്കൾ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കും, അതേസമയം പുതിയ പൂക്കൾ നെഗറ്റീവ് നീക്കം ചെയ്യുകയും പോസിറ്റീവ് എനർജി പകരുകയും ചെയ്യുന്നു. അതുകൊണ്ടാണ് വീട്ടില്‍  സെൻട്രൽ ടേബിളിലോ കോർണർ ടേബിളിലോ പുതിയ പൂക്കള്‍ വയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നത്.  

നമുക്കറിയാം, മരങ്ങളും ചെടികളും  സസ്യങ്ങളും പൂന്തോട്ടത്തിന്‍റെയും പുൽത്തകിടിയുടെയും ബാൽക്കണിയുടെയും ഭംഗി വർദ്ധിപ്പിക്കുമ്പോൾ, ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ മനസ്സിനെയും അത്  ആരോഗ്യകരവും സന്തോഷത്തോടെയും നിലനിർത്തുന്നു. പുതിയ പൂക്കൾ വീടിന്‍റെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നു.  വീടിന്‍റെ പരിസ്ഥിതി മെച്ചപ്പെടുന്നു. 

 പുതിയ പൂക്കൾ കാണുമ്പോൾ, നിങ്ങളുടെ മനസ്സും ആ പൂക്കൾ പോലെ വിരിയുന്നു, എന്നാൽ പൂക്കൾ പഴകിയാൽ, അത് വീട്ടിൽ താമസിക്കുന്ന അംഗങ്ങളിൽ വിപരീത ഫലമുണ്ടാക്കും, അതായത്, പഴകിയ പൂക്കൾ ആ സ്ഥലത്ത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. പുതിയ പൂക്കൾ അത് ആ മുറിയിലെ നെഗറ്റിവിറ്റി നീക്കം ചെയ്യുകയും അവിടെ പോസിറ്റീവ് ഊർജ്ജം പകരുകയും ചെയ്യുന്നു. അതിനാലാണ് വീടിനുള്ളില്‍ എപ്പോഴും പുതിയ പൂക്കള്‍ വയ്ക്കണമെന്ന് പറയുന്നത്. 
 
ഓർക്കുക, വാടിയ പൂക്കൾ രോഗത്തെയും നിർഭാഗ്യത്തെയും പ്രതീകപ്പെടുത്തുന്നു. ഉണങ്ങിയ പൂക്കൾ മരണത്തിന്‍റെയും ദൗര്‍ഭാഗ്യത്തിന്‍റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News